സർജറി ചെയ്ത് വണ്ണം കുറയ്ക്കാൻ നോക്കി, ഡോക്ടറെ കണ്ട് തിരിച്ചെത്തി ഞാൻ കരഞ്ഞു: മഞ്ജിമ മോഹൻ
കരിയറിൽ താരമായി മാറിയ ശേഷം ഒരു ഘട്ടത്തിൽ ബോഡി ഷെയ്മിംഗ് നേരിട്ട നടിയാണ് മഞ്ജിമ മോഹൻ. മാനസികമായി നടിയെ ഒരു കാലഘട്ടത്തിൽ ഇത് ബാധിച്ചിരുന്നു. പുതിയ അഭിമുഖത്തിൽ സ്വയം ഉൾക്കൊണ്ട് മുന്നോട്ട് പോയതിനെക്കുറിച്ചും ആരോഗ്യം കാത്ത് സൂക്ഷിക്കേണ്ടതിനെക്കുറിച്ചും മഞ്ജിമ മോഹൻ സംസാരിക്കുന്നുണ്ട്. ഇപ്പോൾ തന്നെ ബോഡി ഷെയ്മിംഗ് ബാധിക്കാറില്ലെന്ന് മഞ്ജിമ പറയുന്നു. സ്റ്റേ ട്യൂൺഡ് വിത്ത് രമ്യ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.
ഇപ്പോൾ ഞാൻ എങ്ങനെയാണോ അതിൽ പൂർണമായും ഓക്കെയാണ്. പക്ഷെ നേരത്തെ ഒരു സ്ട്രഗിൾ പോയിന്റ് ഉണ്ടായിരുന്നു. ചില സ്റ്റെെലിസ്റ്റുകളുടെ വാക്കുകൾ കാരണമാണ് എനിക്ക് കൂടുതലും ഇൻസെക്യൂരിറ്റികൾ ഉണ്ടായത്. അവർ പറയുമ്പോഴാണ് നമുക്കെന്തോ കുഴപ്പമുണ്ടെന്ന് തോന്നുക. പക്ഷെ ടോക്സിക്കായ ബോഡി പോസിറ്റിവിറ്റി ശരിയല്ല. നമ്മൾ ഹെൽത്തിയായിരിക്കണം.

ഞാൻ കുറച്ച് കൂടി വണ്ണം വെച്ചിരുന്നപ്പോൾ ഞാൻ ഹെൽത്തിയാണെന്നാണ് ഞാൻ വിശ്വസിച്ചത്. എന്നാൽ ഒരു തടസ്സം വന്നപ്പോഴാണ് ഞാൻ ആരോഗ്യവതിയല്ലെന്ന് മനസിലാക്കിയത്. എനിക്ക് പിസിഒഡി ഉണ്ടായിരുന്നു. അത് കുറയ്ക്കണമായിരുന്നു. ഒരു ഘട്ടത്തിൽ സർജിക്കലി വണ്ണം കുറയ്ക്കാൻ ഞാൻ ഡോക്ടർമാരെ കണ്ടിരുന്നു. ഞാൻ വെറുതെ പറയുകയല്ല. എങ്ങനെയെങ്കിലും വണ്ണം കുറയ്ക്കണമെന്ന ചിന്ത.
കാരണം എല്ലാവരും പറയുന്നത് അതാണ് ഏക പ്രശ്നമെന്നാണ്. ഒരു ഡോക്‌ടറെ കണ്ടത് ഞാൻ ഓർക്കുന്നു. നല്ല ഡോക്ടറായിരുന്നു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയ ശേഷം ഞാൻ കരഞ്ഞു. എന്താണ് ഞാൻ ചെയ്യുന്നതെന്ന് തോന്നി. സിനിമ എന്റെ ജോലി മാത്രമാണ്. എനിക്കൊരു ജീവിതവുമുണ്ട്. ജോലി സംബന്ധിച്ചല്ലാതെ നേടേണ്ട ഒരുപാട് ലക്ഷ്യങ്ങളുണ്ട്. ഇങ്ങനെയെെല്ലാം ചെയ്ത് ഒരു ലുക്കിലേക്ക് എത്തിയാൽ ചിലപ്പോൾ 10-15 സിനിമ ചെയ്യും. അതിന് ശേഷം ആരും വന്ന് ഹൗ യു ഫീൽ എന്ന് അന്വേഷിക്കില്ല. അത് ഞാൻ തിരിച്ചറിഞ്ഞു. ആരോഗ്യമാണ് ശ്രദ്ധിക്കേണ്ടതെന്നും മഞ്ജിമ മോഹൻ വ്യക്തമാക്കി.


Click it and Unblock the Notifications











