For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കടല വെള്ളത്തിൽ ഇട്ടപോലെ, ​ഗുണ്ടമ്മ ചേച്ചി'; അവരെപ്പോലെ തരംതാഴാൻ താൽപര്യമില്ലെന്ന് മഞ്ജിമ മോഹൻ!

  |

  കിളികൊഞ്ചലും കുസൃതിയും കാണിച്ച് മലയാളികളുടെ ഹൃദയത്തിലേക്ക് കുഞ്ഞായിരുന്നപ്പോഴെ കയറി കൂടിയ താരമാണ് മഞ്ജിമ മോഹൻ. കുട്ടിയായിരുന്ന മഞ്ജിമ മോഹൻ വളർന്ന് നായികയായി എന്നത് വിശ്വസിക്കാൻ താൽപര്യമില്ലാത്തവരാണ് മലയാളികളിൽ ഏറെയും. 1997ൽ കളിയൂഞ്ഞാൽ മുതൽ 2001ൽ സുന്ദരപുരുഷനിൽ വരെ ബാലതാരമായി തുടർന്ന മഞ്ജിമയെ പിന്നീട് മലയാളികൾ കണ്ടത് ഒരു വടക്കൻ സെൽഫിയിലെ നായികയായ ഡെയ്സിയായാണ്. തുടർന്ന് നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ നായികയായി.

  Manjima Mohan, Manjima Mohan body shaming, Manjima Mohan actress, Manjima Mohan films, Manjima Mohan love life, മഞ്ജിമ മോഹൻ, മഞ്ജിമ മോഹൻ ബോഡി ഷെയ്മിംഗ്, മഞ്ജിമ മോഹൻ നടി, മഞ്ജിമ മോഹൻ ചിത്രങ്ങൾ, മഞ്ജിമ മോഹൻ പ്രണയ ജീവിതം

  ജീവിതത്തിൽ അപ്രതീക്ഷിതമായിയുണ്ടായ പരീക്ഷണ കാലഘട്ടത്തെ മറികടന്ന് വീണ്ടും സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് മഞ്ജിമ മോഹൻ. നാളുകൾക്ക് മുമ്പ് സംഭവിച്ച അപകടത്തെ തുടർന്ന് കാലിന് പരുക്കേറ്റ് കുറേകാലം സ്വയം നടക്കാനാകാത്ത അവസ്ഥയിലായിരുന്നു മഞ്ജിമ. താരം ശസ്ത്രക്രിയ‌യ്ക്കും വിധേയയായിരുന്നു. ശേഷം മാസങ്ങളോളം വീട്ടിൽ തന്നെയായിരുന്നു. സ്വന്തം കാലിൽ ഉടനെയൊന്നും നടക്കാനാകില്ലെന്ന് ചിന്തിച്ചിരുന്നെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ സ്വയം വിശ്വസിക്കുകയാണ് വേണ്ടതെന്നും തന്റെ ജീവിതത്തിലെ പരീക്ഷണ കാലഘട്ടങ്ങനെ കുറിച്ച് മഞ്ജിമ സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു.

  'ഭാര്യയും ഭർത്താവുമായി ദിൽഷയും റോബിനും'; ചിരിച്ച് മടുത്ത്... ടാസ്ക് വിവരിക്കാനാവാതെ ബി​ഗ് ബോസ്!

  ശരീരഭാരം വർധിപ്പിച്ചപ്പോൾ സോഷ്യൽമീഡിയ ബുള്ളിയിങ് നേരിട്ട വ്യക്തിയാണ് മഞ്ജിമ മോഹൻ. എല്ലാ സെലിബ്രിറ്റകളേയും പോലെ ഫോട്ടോകൾക്ക് മോശം കമന്റുകൾ നൽകികൊണ്ട് നിരവധി പേർ മഞ്ജിമയെ പരിഹസിച്ചു. താൻ അത്തരം കമന്റുകൾ കണ്ട് ഒരുപാട് വിഷമിച്ചിട്ടുള്ള വ്യക്തിയാണെന്നും ഇപ്പോൾ അത്തരം കമന്റുകളോ പരിഹാസങ്ങളോ തന്നെ അലട്ടുന്നില്ലെന്നും മഞ്ജിമ അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ തനിക്ക് ലഭിച്ച ബോഡി ഷെയ്മിങ് കമന്റുകളിൽ ചിലത് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം. 'തീർച്ചയായും നിങ്ങൾ നിങ്ങളുടെ ഭാരം കുറക്കേണ്ട സമയമായിരിക്കുന്നു, തടിച്ചിരിക്കുന്നല്ലോ...., ​ഗുണ്ടമ്മ ചേച്ചി, ഓവർ വെയിറ്റ് കല്യാണം കഴിക്കാൻ പോകുന്ന ചെക്കൻ പാവം, കടലവെള്ളത്തിൽ ഇട്ടപോലെ'.

  Manjima Mohan, Manjima Mohan body shaming, Manjima Mohan actress, Manjima Mohan films, Manjima Mohan love life, മഞ്ജിമ മോഹൻ, മഞ്ജിമ മോഹൻ ബോഡി ഷെയ്മിംഗ്, മഞ്ജിമ മോഹൻ നടി, മഞ്ജിമ മോഹൻ ചിത്രങ്ങൾ, മഞ്ജിമ മോഹൻ പ്രണയ ജീവിതം

  തുടങ്ങിയ കമന്റുകളാണ് മഞ്ജിമയെ പരിഹസിച്ച് ബുള്ളിയിങ് നടത്തുന്നവർ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരം അത്തരം മോശം കമന്റുകൾ ഇട്ടവരുടെ പ്രൊഫൈൽ പേരുകൾ മറച്ചാണ് സ്റ്റോറി ഇട്ടത്. അവർ ചെയ്തപ്പോലെ തിരിച്ച് മറുപടി കൊടുക്കാൻ താൽപര്യമില്ലെന്നും മഞ്ജിമ കുറിച്ചു. 'നാമെല്ലാവരും ആരോഗ്യത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇത് എല്ലാവർക്കും ഒരേ പ്രക്രിയയല്ല. ചിലർക്ക് ഇത് സ്വാഭാവികമാണെങ്കിലും മറ്റുള്ളവർക്ക് മറ്റ് പ്രശ്‌നങ്ങൾ കാരണം ബുദ്ധിമുട്ടാകും. ബോഡി ഷെയ്മിംഗ് നിർത്തുക. ഒരാളെ ബോഡി ഷെയിം ചെയ്യുന്നതിലൂടെ അവർക്ക് ശരീരഭാരം കുറയാൻ പോകുന്നില്ല. നിങ്ങൾ അവരുടെ ആത്മവിശ്വാസം തകർക്കുകയാണ് ചെയ്യുന്നത്. ദിവസേന ഇത്തരം സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നവർ നിങ്ങളുടേതായതെല്ലാം ചേർത്ത് പിടിക്കുകയും ആരോഗ്യമുള്ളവരായിരിക്കും ചെയ്യുക' മഞ്ജിമ മോഹൻ കുറിച്ചു.

  Recommended Video

  അപ്പോൾ കാണുന്നവനെ അപ്പാ എന്ന പ്രയോഗം പഴഞ്ചൊല്ലോ? | Manikandan Bigg Boss Exclusive Interview

  'രണ്ട് ദിവസമായി നിർത്താതെ ഫോൺ കോളാണ്, ആദ്യം നിങ്ങളെ അറിയിക്കണമെന്ന് തോന്നി'; വിവാഹത്തെ കുറിച്ച് റിമി ടോമി

  Read more about: manjima mohan
  English summary
  Manjima Mohan Schooled The Netizens Who Comments About Her Body Goes Trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X