സിനിമാലോകത്തെ സംസാരം വിനയായി; മഞ്ജിമയ്ക്ക് തമിഴകത്ത് സംഭവിച്ചത്; സമാന അനുഭവം മറ്റ് നടിമാർക്കും

പ്രവചനങ്ങൾക്ക് അതീതമാണ് പലപ്പോഴും സിനിമാ താരങ്ങളുടെ വളർച്ചയും തളർച്ചയും. പ്രേക്ഷകർക്ക് ഒട്ടും പ്രതീക്ഷയില്ലാതിരുന്നവർ സൂപ്പർതാരങ്ങളായി മാറിയിട്ടുണ്ട്. താരമാകുമെന്ന് പ്രതീക്ഷിച്ചവർ വലിയ ചലനുണ്ടാക്കാതെ ഒതുങ്ങുകയും ചെയ്യും. ഒറ്റ സിനിമ കൊണ്ട് സിനിമാ ലോകത്ത് വാണവരും വീണവരും ഏറെയാണ്. ഇതിനെ ചുറ്റിപ്പറ്റി പല വിശ്വാസങ്ങളും സിനിമാക്കാർക്കിടയിലുണ്ട്. അഭിനേതാക്കളുടെ ഭാ​ഗ്യവും രാശിയും സിനിമ വിജയിക്കുന്നതിൽ പ്രധാന ഘടകമാണെന്ന് ചിലർ വിശ്വസിക്കുന്നു. പ്രത്യേകിച്ചും തെന്നിന്ത്യൻ സിനിമയിലാണ് ഈ പ്രവണത കൂടുതൽ.

ബോളിവുഡിൽ വിജയം കൈവരിച്ച വിദ്യ ബാലൻ, തപ്സി എന്നീ നടിമാർ തെന്നിന്ത്യയിലെ ഈ പ്രശ്നത്തെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. തമിഴ് മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം മലയാളിയായ നടി മഞ്ജിമ മോഹന്റെ കരിയറിനെയും ബാധിച്ചത് രാശിയില്ലാത്ത നടിയെന്ന സംസാരമാണ്. ബാലതാരമായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ മഞ്ജിമ ഒരു വടക്കൻ സെൽഫി എന്ന സിനിമയ്ക്ക് ശേഷം തമിഴ്, തെലുങ്ക് സിനിമകളിലാണ് ശ്രദ്ധ കൊടുത്തത്. നയൻതാര, അമല പോൾ തുടങ്ങിയ മലയാളി താരങ്ങൾ മറുഭാഷകളിൽ ശ്രദ്ധിക്കപ്പെട്ടത് പോലെ മഞ്ജിമയും താരമാകുമെന്ന് ഏവരും കരുതി.

Manjima Mohan

നടിക്ക് തുടക്കത്തിൽ തന്നെ തമിഴകത്ത് ആരാധകരെയും ലഭിച്ചു. എന്നാൽ കരിയറിൽ വലിയ ഹിറ്റുകൾ മഞ്ജിമയ്ക്ക് ലഭിച്ചില്ല. ആദ്യ തമിഴ് സിനിമ ​ഗൗതം വാസുദേവ് മേനോന്റെ അച്ചം എൻപത് മുടിയാത് ആയിരുന്നു. ചിമ്പുവായിരുന്നു നായകൻ. സിനിമ പക്ഷെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടിറങ്ങിയ തമിഴ് സിനിമകളും പരാജയപ്പെട്ടു. 201​9 ൽ മലയാളത്തിലേക്ക് തിരിച്ചെത്തിയ മഞ്ജിമ മിഖായേൽ എന്ന സിനിമ ചെയ്തു. എന്നാൽ ഈ സിനിമയും ബോക്സ് ഓഫീസിൽ വിജയം നേടിയില്ല.

തുടരെ സിനിമകൾ പരാജയപ്പെട്ടതോടെ രാശിയില്ലാത്ത നടിയെന്ന് സിനിമാ ലോകത്ത് മഞ്ജിമയ്ക്ക് പേര് വന്നു. കരിയറിൽ വലിയ അവസരങ്ങൾ ഇല്ലാതിരിക്കെയാണ് കഴിഞ്ഞ വർഷം മഞ്ജിമ വിവാഹിതയായതെന്നും തമിഴ് മാധ്യമങ്ങൾ പറയുന്നു. നടൻ ​ഗൗതം കാർത്തിക്കാണ് മഞ്ജിമയുടെ ഭർത്താവ്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ചെന്നെെയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

Kayal Anandi, Vani

മഞ്ജിമയ്ക്ക് പുറമെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു നടിയാണ് കായൽ അനന്ദി. പൊരിയാളൻ എന്ന തമിഴ് സിനിമയിലൂടെയാണ് ആനന്ദി ശ്രദ്ധിക്കപ്പെടുന്നത്. നിരവധി തെലുങ്ക് സിനിമകളിലും അഭിനയിച്ചു. എന്നാൽ പിന്നീട് നല്ല അവസരങ്ങൾ ആനന്ദിയെ തേടി വന്നില്ല. നടിക്ക് രാശിയില്ലാത്തതാണ് കരിയർ വളരാതതതിന് കാരണമെന്നാണ് സിനിമാലോകത്തെ സംസാരം. 2021 ൽ ആനന്ദി വിവാഹജീവിതത്തിലേക്കും കടന്നു.

നായിക നടിക്ക് വേണ്ട സ്ക്രീൻ പ്രസൻസ് ഉണ്ടായിട്ടും നടി വാണി ഭോജനും ഇതുവരെ അർഹമായ അവസരങ്ങൾ ലഭിച്ചിട്ടില്ല. 13 വർഷമായി നടി സിനിമാ രം​ഗത്തുണ്ട്. എന്നാൽ വലിയൊരു ഹിറ്റ് വാണി ഭോജനെ തേടി വന്നില്ല. നടിക്ക് രാശിയില്ലെന്നാണ് തമിഴ്, തെലുങ്ക് സിനിമാ ലോകം പറയുന്നത്.

അതേസമയം ഇത്തരം വാദങ്ങളെ എതിർക്കുന്നവരുമുണ്ട്. തെന്നിന്ത്യൻ സിനിമാ ലോകത്ത് ഇത്തരം അന്ധവിശ്വാസങ്ങൾ കൂടുതലാണെന്നാണ് ഇവരുടെ അഭിപ്രായം. നടൻ‌മാർക്ക് ഒരിക്കലും ഇത്തരം ആക്ഷേപങ്ങൾ കേൾക്കേണ്ടി വരുന്നില്ല. സിനിമകളുടെ പരാജയങ്ങളിൽ നടിമാരെ മാത്രം കുറ്റപ്പെടുത്തുന്നത് പിന്തിരിപ്പൻ ചിന്താ​ഗതിയാണെന്നും വാദമുണ്ട്. ഭാ​ഗ്യമില്ലാത്ത നടിയെന്ന് ആരോപിച്ചാണ് തെന്നിന്ത്യൻ സിനിമാ ലോകം വിദ്യാ ബാലനോട് മുഖം തിരിച്ചത്. എന്നാൽ നടി ഹിന്ദി സിനിമാ രം​ഗത്തേക്ക് കടന്ന് വിജയം കൈവരിച്ചു. സമാനമായ ആരോപണം തപ്സി പന്നുവിനും കേട്ടു. തപ്സിയും പിന്നീട് ബോളിവുഡിലെ മുൻനിര നായിക നടിയായി.

Read more about: manjima mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X