അവനെ കിട്ടിയത് മോളുടെ ഭാഗ്യം, എനിക്ക് വലിയ ചിലവൊന്നും ഉണ്ടായിരുന്നില്ല, അവൾ അവളുടെ ഇഷ്ടപ്രകാരമെ ചെയ്യൂ!
ഛായാഗ്രഹകൻ വിപിൻ മോഹനും കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്. അച്ഛന്റെ വഴിയെ മകൾ മഞ്ജിമ മോഹനും സിനിമയിലേക്ക് എത്തിയിരുന്നു. അച്ഛൻ പിന്നണിയിൽ ആയിരുന്നുവെങ്കിൽ മകൾ തെരഞ്ഞെടുത്തത് ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനായിരുന്നു. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ മഞ്ജിമ പിന്നീട് മലയാളത്തിലും തമിഴിലും അടക്കം നിരവധി സിനിമകളിൽ നായികയുമായി. 2022ൽ ആയിരുന്നു തമിഴിലെ യുവനടൻ ഗൗതം കാർത്തിക്കുമായി താരത്തിന്റെ വിവാഹം.
പ്രണയ വിവാഹമായിരുന്നു. സിനിമാ സെറ്റിൽ വെച്ച് ഉടലെടുത്ത സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ഇപ്പോഴിതാ മകളേയും മരുമകനേയും കുറിച്ചും മനസ് തുറക്കുകയാണ് വിപിൻ മോഹൻ. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗൗതമിനെ പങ്കാളിയായി കിട്ടിയ തന്റെ മകൾ ഭാഗ്യവതിയാണെന്ന് വിപിൻ പറയുന്നു. അവൻ നല്ല പയ്യനാണ്. ജം ഓഫ് എ മാൻ. അവന് അവന്റേതായ കാഴ്ചപ്പാടും കെട്ടുറപ്പും എല്ലാമുണ്ട്. നല്ല മനുഷ്യനാണ്. അവനെ ഭർത്താവായി കിട്ടിയത് മഞ്ജിമയുടെ ഭാഗ്യമാണ്. സോഷ്യൽമീഡിയയിൽ ഞാനില്ല. എങ്കിലും അവർ ഇടുന്ന ഫോട്ടോസൊക്കെ ഇടയ്ക്ക് കണ്ടിട്ടുണ്ട്. പിന്നെ ഞാൻ വിട്ടു അത്. അവരായി അവരുടെ ജോലിയായി. എനിക്ക് ഒരാളെ ഇഷ്ടമാണ്.
അയാളെ ഞാൻ കല്യാണം കഴിക്കട്ടേയെന്ന് മോള് ചോദിച്ചു. എതിർത്താലും അയാളെ അവൾ വിവാഹം കഴിക്കും. അതുകൊണ്ട് കൂടുതലൊന്നും പറയേണ്ടതിലല്ലോ. അതിനാൽ വിവാഹം കഴിച്ചോളാൻ ഞാൻ അവളോട് പറഞ്ഞു. അത്ര എളുപ്പമായിരുന്നു. ഞാനും ഭാര്യയും കൂടി ചെന്നൈയിലേക്ക് പോയി.
അവർ തന്നെ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു. എനിക്ക് വലിയ ചിലവൊന്നും ഉണ്ടായിരുന്നില്ല. പോയാൽ മാത്രം മതിയായിരുന്നു. മക്കൾക്ക് അവരുടേതായ കാഴ്ചപ്പാടുകൾ ഇല്ലേ?. അതിനുള്ള സ്വാതന്ത്ര്യം അവർക്ക് ഞാൻ കൊടുത്തിട്ടുണ്ട്. അവരെ പിടിച്ച് കെട്ടാൻ പറ്റില്ലല്ലോ വിപിൻ പറഞ്ഞു. മുമ്പ് ഞാൻ മോൾക്ക് കരിയർ അഡ്വൈസ് കൊടുക്കുമായിരുന്നു. ഇപ്പോൾ പിന്നെ ഇനി അത് കൊടുത്തിട്ട് കാര്യമില്ല.
കാരണം അവൾ അവളുടെ ഇഷ്ടപ്രകാരം മാത്രമെ ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു. സിനിമാ സൗഹൃദങ്ങളെ കുറിച്ചും ജന്മദേശമായ തൃശൂർ വിട്ട് തിരുവനന്തപുരത്ത് വന്നതിന് പിന്നിലെ കാരണവും വിപിൻ മോഹൻ പങ്കുവെച്ചു. തൃശൂരാണ് ജന്മദേശം. ഓരോ സാഹചര്യങ്ങൾകൊണ്ട് തിരുവനന്തപുരത്തേക്ക് വന്നു. തിരുവനന്തപുരം വലിയ ഇഷ്ടമൊന്നും ആയിരുന്നില്ല. എനിക്ക് ഏറ്റവും ഇഷ്ടം തൃശൂർ തന്നെയാണ്.

ഞാൻ ജനിച്ച വളർന്ന സ്ഥലമല്ലേ. എന്റെ അച്ഛനും അമ്മയും പെട്ടന്ന് മരണപ്പെട്ടവരാണ്. എന്റെ ചേച്ചി തിരുവനന്തപുരത്താണ് താമസം. അങ്ങനെയാണ് ഇവിടേക്ക് വരുന്നത്. അല്ലാതെ പ്രത്യേകിച്ച് വേറെ കാരണമൊന്നുമില്ല. അച്ഛൻ ഞാൻ ബി എസ് സിക്ക് പഠിക്കുമ്പോൾ മരിച്ചു. അമ്മ അതിന് മുമ്പ് മരിച്ചു. കേരളപിറവി ദിനത്തിലാണ് മരിച്ചത്. ഷൂട്ടിങിലായതുകൊണ്ട് എത്തിപ്പെടാൻ കഴിഞ്ഞില്ല.
അതുകൊണ്ട് അമ്മയെ അവസാനമായി കാണാനും കഴിഞ്ഞില്ല അദ്ദേഹം പറഞ്ഞു. സിനിമയിലെ സൗഹൃദങ്ങൾ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ഉർവശി എനിക്ക് സ്വന്തം സഹോദരിയെപ്പോലെയാണ്. അത്രയും അടുപ്പം ഞങ്ങൾ തമ്മിലുണ്ട്. അതുപോലെ ജയറാം. രണ്ടാമത്തെ സിനിമ മുതൽ ഞങ്ങൾക്ക് അറിയാം. പിന്നെ ദിലീപുമായി മുമ്പ് നല്ല സൗഹൃദമായിരുന്നു.
ഞാൻ ആരുമായി വഴക്ക് കൂടാറില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ മനസിൽ വെക്കും. പിന്നീട് കൊടുക്കാമെന്ന് കരുതും എന്നും വിപിൻ മോഹൻ പറഞ്ഞു. ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ അദ്ദേഹം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം സിനിമയിൽ അത്ര സജീവമല്ല.


Click it and Unblock the Notifications

















