കാൽ തെറ്റി വീണത് സത്യമാണ്! ബാക്കി വ്യാജം, അപകടത്തെ കുറിച്ച് ചാർമിള
ഒരുകാലത്ത് മലയാളത്തിലെ ഭാഗ്യനായികയായിരുന്നു ചാർമിള. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയും മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്തിരുന്നു. മോളിവുഡിന്റെ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലും തന്റേതയായ ഇടം കണ്ടെത്താൻ താരത്തിന് കഴിഞ്ഞിരുന്നു, ചാർമിളയുടെ ആരോഗ്യസ്ഥിതി മോശമാണെന്നു സഹായിക്കാൻ ആരുമില്ലാതെ ആശുപത്രിയിലാണെന്നുമുളള വാർത്തകൾ പ്രചരിച്ചിരുന്നു.


ചാർമിള പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മഞ്ജിത് സംവിധാന ചെയ്യുന്ന കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03 . ജനുവരി 24 നാണ് ചിത്രം റിലീസിനായി എത്തുന്നത്. എന്റെ എല്ലാ മലയാളികളോടും ഒരു അപേക്ഷ, നിങ്ങളുടെ പ്രിയനടി ചാർമിളയെ ഇനിയും ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ നിങ്ങളുടെ സപ്പോർട്ട് ഉണ്ടായിരിക്കണം. ഈ കഷ്ടപ്പാടിലും നല്ല കഥാപാത്രങ്ങൾ കിട്ടാനും നമ്മുടെ മനസ്സിൽ എന്നും നിലനിൽക്കാനും ഇവരെ വെറുതെ വിടണമെന്ന് സംവിധായകൻ ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു.

നടി വീണതുമായി ബിന്ധപ്പെട്ട് നിരവധി വാർത്തകളായിരുന്നു പ്രചരിച്ചത്. സർക്കാർ ആശുപത്രിയിീൽ ചികിത്സ തേടിയതും വലിയ ചർച്ചയായിരുന്നു. ഇപ്പോഴിത അപകടത്തെ കുറിച്ച് ചാർമിള തന്നെ വെളിപ്പെടുത്തുകയാണ്. വ്യാജ വാർത്തകളെ കുറിച്ച് തനിയ്ക്ക് ഒന്നും പറയാനില്ലെന്നും താൻ പറയുന്നതു മാത്ര പരിഗണിച്ചാൽ മതിയെന്നും നടി വീഡിയോയിൽ പറയുന്നുണ്ട്.

സിനമയുടെ ഷൂട്ടിങ്ങിന് ശേഷം വീട്ടിൽ വരുമ്പോഴാണ് അപകടം സംഭവിക്കുന്നത്. വീഴ്ചയിൽ എഴുന്നേറ്റ് നടക്കാൻ സാധിച്ചിരുന്നില്ല. പത്തു വയസുളള മകനും പ്രായമായ അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അങ്ങനൊണ് ആമ്പുലൻസ് വിളിച്ച് ആശുപത്രിയിലേയ്ക്ക് പോയത്. സർക്കാർ ആശുപത്രിയിൽ മികച്ച ചികിത്സയാണ് ലഭിച്ചതെന്നു വീഡിയോയിൽ ചാർമിള പറയുന്നുണ്ട്. എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. ഇപ്പോൾ താൻ നടന്ന് തുടങ്ങിയെന്നും താരം കൂട്ടിച്ചേർത്തു.

കാൽതെറ്റി വീണു എന്നത് സത്യമാണ് എന്നാൽ ആരും സഹയാിക്കാൻ ഇല്ലെന്നുളള വ്യാജമാണ്. തനിയ്ക്ക് സഹയാവും സുഹൃത്തുക്കൾ എല്ലാവരും കൂടെ തന്നെയുണ്ട്. തന്റെ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുന്നുണ്ടെന്നും താരം വീഡിയോയിൽ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലെന്നല്ല, കുറച്ച് പ്രശ്നങ്ങൾ നടിയ്ക്കുണ്ടെന്ന് സംവിധായകൻ വീഡിയോയിൽ പറയുന്നുണ്ട്. ചാർമിളയ്ക്ക് എല്ലാ സഹായവുമായി ‘കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03' സിനിമയും അണിയറ പ്രവർത്തകരും കൂടെയുണ്ടെന്നും സംവിധായകൻ പറയുന്നു.


Click it and Unblock the Notifications











