ലുക്കിന്റെ കാര്യത്തില്‍ മനോജ് കെ ജയന്‍ പ്രണവ് മോഹന്‍ലാലിനെ കടത്തിവെട്ടുമോ?ക്യാരക്ടർ പോസ്റ്റർ പുറത്ത്
താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന് മലയാള സിനിമയില്‍ വലിയ ജനപ്രീതിയാണുള്ളത്. ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം നടത്തിയ പ്രണവിന്റെ രണ്ടാമത്തെ സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ഈ ജനുവരി 25 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്.
റിലീസിന് മുന്നോടിയായി സിനിമയിലെ താരങ്ങളെ പരിചയപ്പെടുത്തി ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ നടന്‍ മനോജ് കെ ജയന്റെ ചിത്രമാണ് അരുണ്‍ ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഇത്തവണ വേറിട്ടൊരു ഗെറ്റപ്പിലാണ് മനോജ് കെ ജയന്‍ അഭിനയിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലെത്തുന്ന കഥാപാത്രത്തിന്റെ പേര് ബാബ എന്നാണ്.

പുതുമുഖ നടി സയ ഡേവിഡാണ് പ്രണവിന്റെ നായികയായെത്തുന്നത്. ഗോകുല്‍ സുരേഷ്, ഇന്നസെന്റ്, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷൈജു, സിദ്ദിഖ് തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. അഭിനന്ദന്‍ രാമനുജനാണ് ഛായാഗ്രഹണം. ഗോപി സുന്ദറിന്റെയാണ് സംഗീതം.
2018 ലെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ മൂവി പ്രണവിന്റെ ആദിയായിരുന്നു. 2019 എത്തുമ്പോഴും അതേ ചരിത്രം തന്നെ ആവര്‍ത്തിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് മുന്‍പും പിന്‍പുമായി വേറയെും സിനിമകള്‍ റിലീസ് ചെയ്യുന്നതിനാല്‍ കടുത്ത മത്സരമായിരിക്കും ഈ മാസം ഉണ്ടാവുക.


Click it and Unblock the Notifications