സിഗററ്റ് വലിച്ച് നില്‍ക്കുന്ന ബിജു മേനോനെ പഞ്ചാബികള്‍ തെറി വിളിച്ചു; മല്ലു സിംഗ് അനുഭവം പറഞ്ഞ് മനോജ് കെ ജയന്‍

ബിജു മേനോനും മനോജ് കെ ജയനുമൊക്കെ ഹാസ്യ കഥാപാത്രങ്ങളായിട്ടെത്തിയ ചിത്രമാണ് മല്ലു സിംഗ്. ഉണ്ണി മുകുന്ദനും കുഞ്ചാക്കോ ബോബനും അടക്കം വമ്പന്‍ താരനിര അണിനിരന്ന സിനിമയാണിത്. പഞ്ചാബിലെ കഥ പറയുന്ന സിനിമയായത് കൊണ്ട് മല്ലു സിംഗ് ഭൂരിഭാഗവും പഞ്ചാബില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്. അങ്ങനെ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ രസകരമായ ചില സംഭവങ്ങളുണ്ടായെന്നാണ് മനോജിപ്പോള്‍ പറയുന്നത്.

പഞ്ചാബികള്‍ എന്ന് പറഞ്ഞാല്‍ നല്ല ആരോഗ്യമുള്ള മനുഷ്യരാണ്. അങ്ങനെ പച്ച മനുഷ്യരായ പഞ്ചാബികള്‍ താമസിക്കുന്ന പട്യാല എന്ന് പറയുന്ന സ്ഥലത്താണ് മല്ലു സിംഗ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. നമുക്ക് അവിടുത്തെ സിസ്റ്റം എങ്ങനെയാണെന്ന് അറിയില്ല. ഒരു പാടത്ത് വെച്ചാണ് ഷൂട്ടിങ് നടക്കുന്നത്. അതിരാവിലെ പാടത്ത് നിന്ന് പുക വരുന്ന സമയത്ത് ഷൂട്ട് ചെയ്യാന്‍ വേണ്ടി വൈശാഖ് ക്യാമറയൊക്കെ വെച്ച് ഇരിക്കുകയാണ്.

manoj

ബിജു മേനോന്‍ ആ പാടത്ത് നിന്ന് സിഗററ്റ് വലിക്കുകയാണ്. അങ്ങനെ നില്‍ക്കുമ്പോഴാണ് സിഖ് കാരെല്ലാം കൂടി ഒരു വരവ് വന്നു. എന്നിട്ട് ഹിന്ദിയില്‍ പത്ത് പതിനഞ്ച് തെറി വിളിച്ചു. ക്യാമറയും മറ്റുമൊക്കെ എടുത്ത് പോക്കോണം എന്നൊക്കെ പറഞ്ഞു. എല്ലാം ഹിന്ദിയില്‍ സംസാരിച്ചത് കൊണ്ട് കാര്യം മനസിലായില്ല.

കാരണം ചോദിച്ചപ്പോഴാണ് അവന്‍ പാടത്ത് നിന്ന് സിഗററ്റ് വലിക്കുന്നത് ചൂണ്ടി കാണിച്ചത്. കൃഷി എന്ന് പറഞ്ഞാല്‍ അവര്‍ക്ക് ദൈവമാണ്. പാടത്തേക്ക് തുപ്പുകയോ മുള്ളുകയോ സിഗററ്റ് വലിക്കുകയോ ഒന്നും ചെയ്യില്ല. ഇതൊക്കെ കേട്ടതോടെ ബിജു മേനോന്‍ വല്ലാണ്ടായി പോയി. ശരിക്കും പേടിച്ച് പോയി. കാരണം അവരുടെ വരവ് അങ്ങനെയായിരുന്നു. ഇപ്പോള്‍ അടിക്കുമെന്ന് കരുതി പോയി.

manojkjayan

ഷൂട്ടിങ്ങ് ഒന്നും പറ്റില്ല എല്ലാം എടുത്തോണ്ട് പോയിക്കൊളാനാണ് അവര്‍ പറയുന്നത്. പിന്നെ ഒന്ന് ഒന്നര മണിക്കൂര്‍ അവരോട് പറഞ്ഞ് സമാധാനിപ്പിച്ചു. അതിന് ശേഷം എടുക്കാന്‍ പോവുന്ന സീന്‍ ഞാനും ബിജു മേനോനും പാടത്തേക്ക് മുള്ളുന്നതാണ്. ഇനി അതെങ്ങാനും കണ്ടാല്‍ ഇതിലും പ്രശ്‌നമാവില്ലേ.

ഒടുവില്‍ അവരോട് തന്നെ കാര്യം പറഞ്ഞു. അടുത്ത സീന്‍ ഇങ്ങനെയാണ്. മൂത്രം ഒഴിക്കുന്നത് പോലെ അഭിനയിക്കുകയാണ്. അങ്ങനെ ചെയ്യത്തില്ലെന്ന് പറഞ്ഞു. അവര്‍ അത് എടുത്ത് തീരുന്നത് വരെ നോക്കിയിട്ടാണ് പോയതെന്നും ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ മനോജ് കെ ജയന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X