മമ്മൂട്ടിയുടെ അനിയനും ദുൽഖറിൻ്റെ ചേട്ടനുമാവാനുള്ള അപൂർവ്വ ഭാഗ്യം: ദുല്‍ഖര്‍ സ്വീറ്റ് മനുഷ്യനെന്ന് മനോജ് കെ ജയൻ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് സല്യൂട്ട്. ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍ കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുയാണ് മനോജ് കെ ജയന്‍. ഒപ്പം മമ്മൂട്ടിയുടെ അനിയനായിട്ടും ദുല്‍ഖറിന്റെ ചേട്ടനായും അഭിനയിക്കാന്‍ സാധിച്ച അപൂര്‍വ്വ ഭാഗ്യത്തെ കുറിച്ച് കൂടി താരം സൂചിപ്പിക്കുന്നു.

'ഒരുപാട് സന്തോഷവും സ്‌നേഹവും മനോഹരമായ കുറേ ഓര്‍മ്മകളും സമ്മാനിച്ച് സല്യൂട്ട് എന്ന എന്റെ പ്രിയപ്പെട്ട സിനിമ പാക്കപ്പായി. '2005 'ല്‍ രാജമാണിക്യത്തില്‍ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോള്‍ ഞാന്‍ ഒട്ടും ചിന്തിച്ചിരുന്നില്ല. 2021-ല്‍ ദുല്‍ഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന്. ഇതൊരു അപൂര്‍വ്വഭാഗ്യം. ദുല്‍ഖര്‍, എന്തൊരു സ്വീറ്റ് പേര്‍സണ്‍ ആണ് മോനെ നീ. ലവ് യു...

manoj-k-jayan

ഡിയര്‍ റോഷന്‍ ഇത്, എന്റെ ചേട്ടനാണെന്ന് തികഞ്ഞ ആത്മാര്‍ത്ഥതയോടെ, സ്‌നേഹത്തോടെ എന്നെ ചേര്‍ത്ത് പിടിച്ച് പല തവണ പല സമയത്ത് സെറ്റില്‍ വച്ച് എല്ലാവരോടുമായി പറഞ്ഞപ്പോള്‍ എനിക്കുണ്ടായ സന്തോഷം, അഭിമാനം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. എന്നിലെ നടന് തന്ന കരുതലിനും സപ്പോര്‍ട്ടിനും നൂറു നന്ദി. താങ്ക് യൂ മൈ ബ്രില്യന്റ് ഡയറക്ടര്‍.

ബെഡ് റൂമിൽ നിന്നുള്ള മനോഹരമായ ഫോട്ടോഷൂട്ട്, സാക്ഷി അഗർവാളിൻ്റെ ചിത്രങ്ങൾ കാണാം

ബോബി സഞ്ജയുടെ ഒരു തിരക്കഥയില്‍ കഥാപാത്രമാവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നിട്ട് കുറെ നാളായി. കാരണം നവമലയാള സിനിമയിലെ ഏറ്റവും മികച്ചതായിട്ടുള്ള തിരക്കഥാകൃത്തുക്കളാണ് അവര്‍. കുറച്ച് താമസിച്ചായാലും അവരുടെ മികച്ച ഒരു കഥാപാത്രമാവാന്‍ എനിക്ക് സാധിച്ചു. താങ്ക് യൂ ബോബി ആന്‍ഡ് സഞ്ജയ്. എന്റെ സഹതാരങ്ങളോടും വലിയ നന്ദി അറിയിക്കുന്നു. അസ്‌ലം, വേറെയര്‍ ഫിലിംസ്, മറ്റ് സിനിമയുടെ അണിയറ പ്രവര്‍ത്തകരായ എല്ലാവരോടും നന്ദി അറിയിക്കുകയാണ്, എന്നുമായിരുന്നു മനോജ് കെ ജയന്റെ കുറിപ്പ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X