സുനിച്ചന്‍റെ ആ സ്വഭാവം ഇഷ്ടമല്ലെന്ന് മഞ്ജു! ഫോണ്‍ വിളിച്ച് വെറുപ്പിക്കും മഞ്ജു! അന്ന് അവര്‍ പറഞ്ഞത്

മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരങ്ങളിലൊരാളാണ് മഞ്ജു സുനിച്ചന്‍. സ്വഭാവികത നിറഞ്ഞ അഭിനയവുമായാണ് മഞ്ജു എത്താറുള്ളത്. മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും ഇതിനകം തന്നെ താരം സാന്നിധ്യം അറിയിച്ച് കഴിഞ്ഞിട്ടുണ്ട്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയില്‍ മത്സരിക്കാനത്തെിയതോടെയാണ് മഞ്ജുവും സുനിച്ചനും പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയത്. അഭിനയം മാത്രമല്ല നല്ലൊരു പാട്ടുകാരി കൂടിയാണ് താനെന്നും മഞ്ജു തെളിയിച്ചിരുന്നു.

ബിഗ് ബോസ് സീസണ്‍ രണ്ടിലും മഞ്ജു മത്സരിച്ചിരുന്നു. സുനിച്ചനെക്കുറിച്ചും ബര്‍ണാച്ചനെക്കുറിച്ചുമൊക്കെ താരം വാചാലയായിരുന്നു. ടാസ്‌ക്കുകളും ട്വിസ്റ്റുകളുമൊക്കെയായി മുന്നേറുന്നതിനിടയിലായിരുന്നു താരം പുറത്തായത്. സന്തോഷത്തോടെയാണ് പുറത്തേക്ക് പോവുന്നതെന്നും ഇത്രയും ദിവസം നില്‍ക്കാനായത് വലിയ കാര്യമാണെന്നുമായിരുന്നു താരം പറഞ്ഞത്. ഡോക്ടര്‍ രജിത് കുമാറുമായുണ്ടായ വഴക്കിനെത്തുടര്‍ന്ന് മഞ്ജുവിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മഞ്ജുവും സുനിച്ചനും പങ്കെടുത്ത പഴയ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

 ഒച്ചയും ബഹളവും

ഒച്ചയും ബഹളവും

ഭാഗ്യലക്ഷ്മി അവതരിപ്പിച്ചിരുന്ന പരിപാടിയിലായിരുന്നു കുടുംബസമേതമായി മഞ്ജുവും സുനിച്ചനും പങ്കെടുത്തത്. നിങ്ങളുടെ വീട് എപ്പോഴും ഒച്ചയും അനക്കവും ഉള്ളതായിരിക്കുമല്ലോയെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചിരുന്നു. പറയാനുണ്ടോ, ഫുള്‍ടൈം പാട്ടായിരിക്കും വീട്ടിലെന്നായിരുന്നു സുനിച്ചന്‍ പറഞ്ഞത്. ഇതിനിടയിലാണ് ഭാഗ്യലക്ഷ്മി മഞ്ജുവിനോട് പാടാന്‍ പറഞ്ഞത്. അറിയാതെ എന്ന ഗാനമായിരുന്നു മഞ്ജു പാടിയത്.

അടിച്ചിട്ടുണ്ട്

അടിച്ചിട്ടുണ്ട്

നല്ല ധൈര്യമുണ്ട്. പാടാന്‍ ബുദ്ധിമുട്ടുള്ള പാട്ടൊക്കെയാണ് എടുത്തതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. അങ്ങനെയുള്ള പാട്ടൊക്കെയേ എടുക്കത്തുള്ളൂ. ഒരുപാട്ടും മുഴുവനായി പാടത്തുമില്ല. എനിക്ക് വേണ്ടിയാണ് ഞാന്‍ പാടുന്നത്. സുനിച്ചന് അത് പറ്റത്തില്ല, പഠിച്ച് പാടണം. എന്നെ വടിയെടുത്ത് അടിച്ചിട്ടുണ്ട് ഇതും പറഞ്ഞെന്നും മഞ്ജു പറയുന്നു. ഇതിന് ശേഷമായാണ് സുനിച്ചന്‍ ഇതേക്കുറിച്ച് വിശദീകരിച്ചത്. എന്തുകൊണ്ടാണ് താന്‍ അങ്ങനെ ചെയ്യുന്നതെന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.

തെറ്റിച്ച് പാടിയതിനല്ല

തെറ്റിച്ച് പാടിയതിനല്ല

തെറ്റിച്ച് പാടിയതിനല്ല ചേച്ചി, പാട്ടിന് ഒരു ട്യൂണൊക്കെയുണ്ട്. ഈ പാട്ടിന്റെ ട്യൂണ്‍ ഇവള്‍ കേട്ടിട്ടില്ല. ബസ്സിലോ മറ്റോ പോവുമ്പോള്‍ കേട്ടതാണ് ഇവളുടെ ഉള്ളിലുള്ളത്. അതിന്റെ വരികളും അറിയത്തില്ല. എടുത്തങ്ങഅ കീച്ചിയേക്കുവാ, ഇത് കേട്ട് ഞെട്ടിപ്പോയിട്ടുണ്ട്. ഇതാരേലും കേട്ടാല്‍ ലോകപരാജയമായിപ്പോവുമല്ലോയെന്നും കരുതിയിട്ടുണ്ട്. ഞാനൊരു ആര്‍ടിസ്റ്റാണ്.

ആ സമയത്ത് പാടാമല്ലോ

ആ സമയത്ത് പാടാമല്ലോ

സുനിച്ചന് തന്റെ പാട്ട് കേള്‍ക്കുമ്പോഴേ ദേഷ്യമാണ്. ദൈവത്തെ ഓര്‍ത്ത് ഒന്ന് നിര്‍ത്താമോയെന്നാണ് ചോദിക്കാറുള്ളത്. ചിലതൊക്കെ കഷ്ടപ്പെട്ട് പഠിച്ച് പാടട്ടേയെന്ന് ചോദിക്കുമ്പോള്‍ കളിയാക്കാറാണ് പതിവ്. ഞാന്‍ സീരിയസായാണ് ചോദിക്കാറുള്ളത്. എനിക്കൊരു പാട്ട് പാടാന്‍ തോന്നുമ്പോള്‍ ഞാന്‍ എന്ത് ചെയ്യാനാണ്. നമ്മള്‍ വീട്ടിലില്ലാത്ത എത്രയോ സമയമുണ്ട്, ആ സമയത്ത് പാടാമല്ലോയെന്നായിരുന്നു സുനിച്ചന്‍ ചോദിച്ചത്. എത്ര പഠിച്ച് പാടിയാലും കൊള്ളാമെന്ന് പറയില്ല സുനിച്ചന്‍.

തെറ്റിയാല്‍ മനസ്സിലാവും

തെറ്റിയാല്‍ മനസ്സിലാവും

നമ്മള്‍ ഈ പരിപാടിക്കൊക്കെ പോവുന്നത് കൊണ്ട് നോട്‌സ് തെറ്റിയാലൊക്കെ മനസ്സിലാവും. ഇവളോട് ആരേലും പാടാന്‍ പറഞ്ഞാല്‍ ആ നിമിഷം പാടുകയും ചെയ്യും. തെറ്റാതെ പാടിക്കോട്ടെയെന്ന് കരുതിയാണ് അങ്ങനെ ചെയ്യുന്നത്. ഇടയ്ക്ക് ഒരു ഷോ ചെയ്തിരുന്നു. അന്ന് ഒരു കൊച്ചുസ്വപ്‌നത്തിന്‍ പാടി, നല്ല കൈയ്യടിയായിരുന്നു. അത് കഴിഞ്ഞാണ് ഇവള്‍ വീണ്ടും പാടുന്നുണ്ടെന്നറിഞ്ഞത്. തൊട്ടുതൊട്ട് എന്ന പാട്ടായിരുന്നു പാടിയത്. ഇതെവിടെപ്പോയി നില്‍ക്കുമെന്നായിരുന്നു നോക്കിയത്. ഇതിന് ശേഷം ചെയ്യാനുള്ള കോമഡിയും മറന്നുപോയി.

ഒരേ സ്വഭാവം

ഒരേ സ്വഭാവം

വിവാഹം കഴിഞ്ഞതിന് ശേഷം ഞങ്ങള്‍ ഒരേ സ്വഭാവക്കാരായിപ്പോയി. ഇതിനിടയിലായിരുന്നു സുനിച്ചന്റെ ഇഷ്ടമല്ലാത്ത സ്വഭാവത്തെക്കുറിച്ച് പറഞ്ഞത്. ഒന്നും മിണ്ടാതെ സുനിച്ചന്‍ കൂര്‍ക്കം വലിച്ച് ഉറക്കം നടിക്കും, ജന്മം ചെയ്താല്‍ അ്‌ദ്ദേഹം എഴുന്നേല്‍ക്കില്ല. എനിക്കാണേല്‍ കുറേ കാര്യങ്ങള്‍ പറയാനുമുണ്ട്. നല്ല ദേഷ്യം തോന്നും ഇത് കാണുമ്പോള്‍. പഴയൊരു ഷര്‍ട്ടെടുത്ത് നേരെയങ്ങ് വെട്ടി. അപ്പോള്‍ നല്ല ആശ്വാസം കിട്ടിയെന്നും മഞ്ജു പറയുന്നു. നാളുകള്‍ക്ക് ശേഷമാണ് സുനിച്ചന്‍ അത് കണ്ടത്.

ഫോണ്‍വിളിയാണ്

ഫോണ്‍വിളിയാണ്

നമ്മള്‍ എവിടേലും പോയാല്‍ സമാധാനം തരാത്ത ഫോണ്‍വിളിയാണ്. പുറത്തേക്ക്് ഇറങ്ങിയാല്‍ വിളിയോട് വിളിയാണ്. വിവാഹത്തിന് മുന്‍പ് പപ്പയെക്കുറിച്ച് ടെന്‍ഷനായിരുന്നു. ഒന്നുരണ്ട് തവണ ആക്‌സിഡന്റായിരുന്നു. ഇടയ്ക്കിടയ്ക്ക് വിളിക്കുന്നതിനെക്കുറിച്ച് എല്ലാവരും ചോദിക്കാറുണ്ട്, സുനിച്ചനെ സംശയമാണോ ഭാര്യയ്ക്ക് എന്നും ചിലര്‍ ചോദിക്കാറുണ്ട്. ബസ്സില്‍ ഉറങ്ങുന്ന ശീലമുണ്ട സുനിച്ചന്. ഇപ്പോള്‍ ഞാന്‍ ഫോണ്‍വിളി നിര്‍ത്തിയെന്നും മഞ്ജു പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X