എപ്പോഴും അവന്റെ വീട്ടിൽ പോകും, ​​ഗേയാണോയെന്ന് ഓപ്പണായി ചോദിച്ചു, ​ഗേൾ ഫ്രണ്ടിനെ പറ്റിയും പറയുന്നില്ല; മഞ്ജു

റിയാലിറ്റി ഷോകളിലൂടെ ജനപ്രിയയായി മാറിയ അഭിനേത്രിയാണ് മഞ്‍ജു പത്രോസ്. സിനിമകളിലും സീരിയലുകളിലും നിറ‍ഞ്ഞ് നിൽക്കുന്ന താരം ബി​ഗ് ബോസ് മലയാളത്തിന്റെയും ഭാ​ഗമായിരുന്നു. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയുടെ ഭാ​ഗമാകുന്നതിന് മുമ്പും മഞ്ജു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ റിയാലിറ്റി ഷോയ്ക്കുശേഷം മഞ്ജുവിന് സിനിമയിൽ ലഭിച്ചതെല്ലാം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളായിരുന്നു.

സിനിമയും സീരിയലുമെല്ലാമായി തിരക്കിലാണെങ്കിലും മകന്റെ കാര്യങ്ങൾക്ക് വേണ്ടി എപ്പോഴും സമയം കണ്ടെത്താൻ മഞ്ജു ശ്രമിക്കാറുണ്ട്. അമ്മ എന്നതിനേക്കാൾ മകന്റെ സുഹൃത്തായി പെരുമാറാനാണ് മഞ്ജു എന്നും ശ്രമിച്ചിട്ടുള്ളത്. ഇപ്പോഴിതാ മകൻ കൗമാരത്തിലേക്ക് കടന്നശേഷം തനിക്കുണ്ടായ വേവലാതികളും അതുമായി ബന്ധപ്പെട്ട് നടന്ന ചില രസകരമായ സംഭവങ്ങളും പങ്കുവെച്ചിരിക്കുകയാണിപ്പോൾ മഞ്ജു പത്രോസ്.

Manju Pathrose

പോട്രെയിൽസ് ബൈ ​ഗദ്ദാഫി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു പത്രോസ്. ഇഷ്ടമുള്ളതെല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യം മകന് കൊടുത്തിട്ടുണ്ടെന്നും സെക്സ് എജ്യുക്കേഷൻ അടക്കം എല്ലാത്തിനെ കുറിച്ചും തനിക്ക് അറിയാവുന്ന കാര്യങ്ങൾ മകന് പറഞ്ഞ് കൊടുത്തിട്ടുണ്ടെന്നും മഞ്ജു പറയുന്നു.

ഒരിടയ്ക്ക് മകൻ ​ഗേയാണോയെന്ന് താൻ സംശയിച്ചിരുന്നുവെന്നും മഞ്ജു പറയുന്നു. അട്രാക്ഷൻ തോന്നുന്നതും ഫിസിക്കലി ഉള്ള മാറ്റത്തിൽ അത്ഭുതം തോന്നതും സ്വഭാവികമാണെന്ന് മകന് ഞാൻ പറഞ്ഞ് കൊടുത്തിട്ടുണ്ട്. അപ്പയും അമ്മയും എല്ലാം ഇതിലൂടെ ‌കടന്ന് വന്നവരാണ് എന്നൊക്കെ ഞാൻ പറഞ്ഞ് കൊടുക്കാറുണ്ട്. അവന് എന്ത് ഇഷ്ടമാണോ അതൊക്കെ ചെയ്യാമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.

അതുപോലെ സൈറ്റുകളിൽ കാണുന്ന കാഴ്ചകൾ എക്സാജുറേഷനാണെന്നും ഞാൻ പറഞ്ഞ് കൊടുത്തിട്ടുണ്ട് മഞ്ജു പറഞ്ഞു. ട്രാൻസ്ജെന്റേഴ്സിനെ കാണുമ്പോൾ എനിക്ക് വിഷമം തോന്നും. എനിക്ക് ആ പിള്ളേരെ ഭയങ്കര ഇഷ്ടമാണ്. സത്വം തിരിച്ചറിയുമ്പോൾ മുതൽ ഉള്ളിൽ വെന്തുകൊണ്ടാണ് അവരുടെ ഓരോ ദിവസവും മുന്നോട്ട് പോകുന്നത്.

വീട്ടിൽ‌ അറിഞ്ഞ് കഴിയുമ്പോൾ കുടുംബത്തിൽ നിന്നും ഭൂരിഭാ​ഗം പേരെയും പുറത്താക്കും. എന്ത് സംഭവിച്ചാലും പാരന്റ്സിന് അല്ലാതെ മറ്റാർ‌ക്ക് മക്കളെ മനസിലാക്കാൻ പറ്റും?. എൽജിബിടിക്യു കമ്യൂണിറ്റിയിൽ ഉള്ളവരെ ഒരുപാട് പേർ പരിഹസിക്കാറുണ്ട്. അങ്ങനെ പരിഹസിക്കുന്നവർക്ക് എന്ത് ഉറപ്പാണുള്ളത് നാളെ അവർക്കുണ്ടാകുന്ന കുഞ്ഞുങ്ങൾ അങ്ങനെയാവില്ലെന്നതിൽ?. മോന്റെ കാര്യത്തിൽ അതുകൊണ്ട് തന്നെ എല്ലാം ഞാൻ ശ്രദ്ധിച്ചിരുന്നു.

Manju Pathrose

അവന് എന്ത് മാറ്റം വന്നാലും അമ്മ അവനെ മനസിലാക്കുമെന്ന വിശ്വാസം അവന് എനിക്ക് കൊടുക്കണമായിരുന്നു. മോൻ ഫോൺ ചെയ്യുന്നത് വളരെ ശബ്ദം കുറച്ചാണ്. ചുണ്ടുപോലും അനങ്ങില്ല. ഇവന് എന്ത് രഹസ്യമാണ് സുഹൃത്തായ ആൺകുട്ടിയോട് പറയുന്നതെന്ന സംശയമായിരുന്നു എനിക്ക്. മാത്രമല്ല എപ്പോഴും അവന്റെ വീട്ടിൽ ഇവൻ പോകും. അവനും മോനും ഭയങ്കര കൂട്ടാണ്. അങ്ങനെ നിരീക്ഷിച്ച് കഴിഞ്ഞപ്പോൾ എനിക്ക് തോന്നി മോൻ ​ഗേയാണെന്ന്.

അത് ഞാൻ അവനോട് ഓപ്പണായി ചോദിക്കുകയും ചെയ്തു. അവൻ നിന്റെ ഫ്രണ്ട് തന്നെയാണോ എന്നാണ് ഞാൻ ചോദിച്ചത്. കാരണം ​ഗേൾഫ്രണ്ട്സിന്റെ കാര്യമൊന്നും അവൻ പറയുന്നതേയില്ല. ലൈനും അടിക്കുന്നില്ല. ഞാൻ ഇത് ചോദിച്ച വിവരം മോൻ അവന്റെ കൂട്ടുകാരെ വിളിച്ച് പറഞ്ഞു എന്നുമാണ് രസകരമായ സംഭവം വെളിപ്പെടുത്തി മഞ്ജു പത്രോസ് പറഞ്ഞത്. ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നിട്ടുള്ള വ്യക്തി കൂടിയാണ് മഞ്ജു.

വിവാഹശേഷം ഏറെക്കാലം മഞ്ജു വാടക വീട്ടിൽ തന്നെയായിരുന്നു താമസം. അടുത്തിടെയാണ് സ്വന്തമായി ഭൂമി വാങ്ങി വീട് വെച്ചത്. കടത്തിൽ മുങ്ങിയ ഒരു ജീവിതം ഉണ്ടായിരുന്നുവെന്ന് മഞ്ജു പത്രോസ് തന്നെ പറഞ്ഞിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X