'ഇത്തരം വൃത്തികെട്ട ചോദ്യങ്ങളാണ് ഇവർക്ക് എന്നോട് ചോദിക്കാനുള്ളത്, സാമ്പത്തികമായി ഒരുപാട് സഹായിച്ചിരുന്നു'
റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായശേഷം ജീവിതം മാറി മറിഞ്ഞ ഒരാളാണ് നടി മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ കുടുംബസമേതമാണ് മഞ്ജു പത്രോസ് പങ്കെടുത്തത്. ഷോയുടെ ടൈറ്റിൽ ഒന്നും വിൻ ചെയ്തില്ലെങ്കിലും മഞ്ജുവിന് ഒരുപാട് സിനിമാ-സീരിയൽ അവസരങ്ങൾ പിന്നീട് തുറന്ന് കിട്ടി. ജീവിതം മഞ്ജു പതിയെ മെച്ചപ്പെടുത്തി എടുത്തത് പോലും വെറുതെ അല്ല ഭാര്യയ്ക്കുശേഷമാണ്. ഇന്ന് താരം സ്വന്തമായി ഒരു സ്ഥലം വാങ്ങി അതിൽ ഒരു കൊച്ചുകൊട്ടാരം വരെ പണിതുയർത്തി കഴിഞ്ഞു.
വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോ വഴി ഒരുപാട് നേട്ടങ്ങൾ മഞ്ജുവിന് ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സഹമത്സരാർത്ഥി സിമി സാബുവുമായുള്ള സൗഹൃദം. ഷോ വഴി പരിചയപ്പെട്ടവരാണെങ്കിലും മുൻജന്മ പരിചയം ഉള്ളവരെപ്പോലെയാണ് ഇരുവരുടെയും പരസ്പര വിശ്വാസവും സ്നേഹവുമെല്ലാം.

റിയാലിറ്റി ഷോയ്ക്ക് ശേഷം ഇരുവരും ചേർന്ന് ഒരു യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. ബ്ലാക്കീസ് എന്ന് പേരിട്ടിരിക്കുന്ന ചാനലിന് രണ്ട് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുണ്ട്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മഞ്ജു പത്രോസ്. അളിയൻസ് അടക്കമുള്ള മഞ്ജുവിന്റെ സീരിയലുകൾക്ക് വലിയൊരു കൂട്ടം ആരാധകർ തന്നെയുണ്ട്.
സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ മഞ്ജുവിന് പല തരത്തിലുള്ള വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ജീവിതത്തിലെ പല പ്രതിസന്ധികളെയും അതിജീവിച്ചാണ് മഞ്ജു മുന്നോട്ട് നീങ്ങുന്നത്. അത്തരം ഘട്ടങ്ങളിൽ മഞ്ജുവിന് എപ്പോഴും കരുത്ത് സിമി തന്നെയാണ്. ബ്ലാക്കീസ് യുട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങളും യാത്രകളും എല്ലാം സിമിയും മഞ്ജു പത്രോസും പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഒരു ക്യു ആന്റ് എ വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് ഇരുവരും. പലതരം ചോദ്യങ്ങളാണ് ഇരുവർക്കും ലഭിച്ചത്. ശരീര ഭാഗത്തെ കുറിച്ച് അടക്കം ചിലർ മോശം കമന്റുകൾ പറഞ്ഞതായും മഞ്ജു വീഡിയോയിൽ പറയുന്നുണ്ട്. ഇത്തരം വൃത്തികെട്ട ചോദ്യങ്ങളാണ് ഇവർക്ക് എന്നോട് ചോദിക്കാനുള്ളതെന്ന് പറഞ്ഞാണ് ക്യു ആന്റ് എ വീഡിയോ മഞ്ജു പങ്കുവെച്ചതുപോലും.
ഭർത്താവ് സുനിച്ചനുമായുള്ള പ്രശ്നങ്ങളെ കുറിച്ചും ഡിവോഴ്സുണ്ടാകുമോ എന്നുള്ളതുമെല്ലാമായിരുന്നു ഇത്തവണയും മഞ്ജുവിന് ഏറ്റവും കൂടുതൽ ലഭിച്ച ചോദ്യം. ആ ചോദ്യത്തോട് പ്രതികരിച്ചാണ് മഞ്ജു സംസാരിച്ച് തുടങ്ങിയതും. 'നിലവില്‍ ഞങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. വിവാഹ മോചനത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ഇനി ചിന്തിക്കാനുള്ള സാധ്യതയും ഇല്ല.'

'എങ്ങാനും വിവാഹ മോചനം സംഭവിച്ചാല്‍ എല്ലാവരെയും അറിയിക്കും. സുനിച്ചന്‍ ഇപ്പോള്‍ ഷാര്‍ജയിലാണ്. അതുകൊണ്ടാണ് വീഡിയോകളിലൊന്നും കാണാത്തത്. ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് സിമി. സാമ്പത്തികമായിട്ടൊക്കെ ആദ്യം ഒരുപാട് സഹായിച്ചിരുന്നു. ആ കടങ്ങളൊന്നും ഇതുവരെ വീട്ടിയിട്ടില്ല. മാനസികമായി രണ്ടുപേരും പരസ്പരം പിന്തുണയ്ക്കുന്നവരാണ്.'
'ശബ്ദം ഒന്ന് മാറിയാല്‍ രണ്ടാള്‍ക്കും തിരിച്ചറിയാന്‍ സാധിക്കും. അങ്ങനെയുള്ള സൗഹൃദങ്ങള്‍ കിട്ടുകയെന്ന് പറയുന്നത് തന്നെ വലിയ അനുഗ്രഹമാണ്', എന്നാണ് മഞ്ജുവും സിമിയും പറഞ്ഞത്. മഞ്ജുവിന് ലഭിച്ചതുപോലൊരു ഒരു കരിയര്‍ ഇല്ലാത്തതില്‍ അസൂയയുണ്ടോ എന്ന ചോദ്യത്തിനും രണ്ടുപേരും ഉത്തരം നൽകി. 'അങ്ങനെ ഒരു മേഖല ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എന്നെ സംബന്ധിച്ച് മഞ്ജുവിന് വര്‍ക്കില്ലെന്ന് പറയുമ്പോള്‍ അങ്കലാപ്പാണ്.'
'അവള്‍ക്കെന്നും വര്‍ക്കുണ്ടാവണം അവള്‍ ഹാപ്പിയായിരിക്കണം എന്നാണ് എന്നും എന്റെ ആഗ്രഹമെന്നും', സിമി പറയുന്നു. പിന്നീട് നെഗറ്റീവ് കമന്റുകളെ കുറിച്ചാണ് ഇരുവരും സംസാരിച്ചത്. 'നെഗറ്റീവ് കമന്റുകള്‍ വേദനിപ്പിക്കാറുണ്ടായിരുന്നു.'
'ഒരാള്‍ നിങ്ങളുടെ മുഖത്ത് നോക്കി കോളനി, തടിച്ചി എന്നൊക്കെ വിളിച്ച് കളിയാക്കുമ്പോള്‍ നിങ്ങള്‍ക്ക് വിഷമം തോന്നില്ലേ. അങ്ങനെയൊക്കെ ആദ്യം ഉണ്ടായിരുന്നു. പിന്നെ ദേഹത്ത് ആദ്യം വെള്ളം വീവുമ്പോഴല്ലേ തണുക്കൂ പിന്നെ ശീലമാവുമെന്ന് പറഞ്ഞത് പോലെ ഇപ്പോള്‍ ആ കമന്റുകള്‍ എല്ലാം ശീലമായി', എന്നാണ് ഇരുവരും പറഞ്ഞത്.


Click it and Unblock the Notifications