'ഇതെപ്പോൾ സംഭവിച്ചു....'; ആശുപത്രി കിടക്കയിൽ നിന്നും കൈകുഞ്ഞിനൊപ്പം മഞ്ജു പത്രോസ്, അത്ഭുതം മാറാതെ ആരാധകർ!
മിനി സ്ക്രീനിലൂടെ ജീവിതം മാറിയ താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് മഞ്ജു പത്രോസ് മലയാളികളുടെ ഇടയിൽ താരമായി മാറുന്നത്. പിന്നീട് മറിമായം എന്ന പരിപാടിയിലൂടെയും അതിലൂടെ മലയാള സിനിമയിലും സജീവമായി മാറുകയായിരുന്നു മഞ്ജു.
ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയുമായിരുന്നു മഞ്ജു പത്രോസ്. ഇപ്പോള്‍ അളിയന്‍സ് എന്ന ഹിറ്റ് പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
പണ്ട് തൊട്ടാൽ കരയുന്ന കൂട്ടത്തിലായിരുന്ന മഞ്ജു ഇന്ന് സാമൂഹിക വിഷയങ്ങളിൽ പോലും ഇടപെട്ട് അഭിപ്രായങ്ങൾ പറയുകയും കുറിപ്പുകൾ പങ്കുവെക്കുകയും ചെയ്യാറുണ്ട്. ബാക്കീസ് എന്ന പേരിൽ സുഹൃത്തിനൊപ്പം ചേർന്ന് യുട്യൂബ് ചാനലും മഞ്ജു പത്രോസ് നടത്തുന്നുണ്ട്.
കലാപരമായ കഴിവുകൾ ചെറുപ്പം മുതൽ മഞ്ജുവിനുണ്ട്. അതിനാൽ തന്നെ റിയലിസ്റ്റിക്ക് രീതിയിലുള്ള അഭിനയമാണ് മഞ്ജുിവനെ മറ്റുള്ള അഭിനേതാക്കളിൽ നിന്നും വ്യത്യസ്തയാക്കുന്നത്.

സോഷ്യൽമീഡിയയിൽ സജീവമായ മഞ്ജു പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. ആശുപത്രി കിടക്കയിൽ നവജാത ശിശുവിനൊപ്പം കിടക്കുന്ന മഞ്ജുവിനെയാണ് താരത്തിന്റെ പുതിയ സോഷ്യൽമീഡിയ പോസ്റ്റിൽ കാണുന്നത്.
ഒപ്പം കൈക്കുഞ്ഞിനൊപ്പമുള്ള വേറെയും നിരവധി ചിത്രങ്ങൾ മഞ്ജു പങ്കുവെച്ചിട്ടുണ്ട്. ഇതോടെ മഞ്ജുവിന് ബെർണാച്ചനെ കൂടാതെ രണ്ടാമതും കുഞ്ഞ് പിറന്നോയെന്ന സംശയമായി താരത്തിന്റെ പ്രേക്ഷകർക്ക്.

പെട്ടന്ന് ആശുത്രിയിൽ നിന്നും കൈക്കുഞ്ഞിനൊപ്പം കിടക്കുന്ന ഫോട്ടോകൾ കണ്ടപ്പോൾ തെറ്റിദ്ധരിച്ചുവെന്ന് പലരും ഫോട്ടോയ്ക്ക് താഴെ കമന്റായി കുറിച്ചു. ഇതെപ്പോൾ സംഭവിച്ചുവെന്നുള്ള തരത്തിലൊക്കെ കമന്റുകൾ വന്നതോടെ മഞ്ജു വിശദീകരണവുമായി എത്തി.
അളിയൻസിൽ എന്റെ രണ്ടാമത്തെ കുഞ്ഞായി അഭിനയിക്കുന്ന കുട്ടിയെയാണ് ഫോട്ടോയിൽ നിങ്ങൾ കാണുന്നതെന്നും മഞ്ജു വിശദീകരിച്ചു. അളിയൻസിൽ തങ്കം എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.

രണ്ട് പെൺകുട്ടികളുടെ അമ്മ വേഷം കൂടിയാണ് മഞ്ജു കൈകാര്യം ചെയ്യുന്നത്. അനീഷ് രവി, സൗമ്യ ഭാഗ്യനാഥൻ, റിയാസ് നർമകല, സേതു ലക്ഷ്മി തുടങ്ങിയവരാണ് അളിയൻസിൽ മഞ്ജുവിന് പുറമെ മറ്റ് പ്രധാന വേഷങ്ങൾ സീരിയലിൽ കൈകാര്യം ചെയ്യുന്നത്.
മോഹൻലാലിനോടൊപ്പം വരെ നിരവധി വേഷങ്ങൾ മഞ്ജു പത്രോസ് കൈകാര്യം ചെയ്തിട്ടുണ്ട്. 'അഭിനയിക്കാൻ ആഗ്രഹിച്ച് വന്നതല്ല മറിച്ച് ഒരു നേരത്തെ വയറ് നിറയ്ക്കാനാണ് അഭിനയ ലോകത്ത് വന്നത്. അതിന് ഏറ്റവും നല്ല അവസരം ലഭിച്ചത് വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ്.'

അതിന് മുമ്പുളള മഞ്ജു കൊളളില്ലായിരുന്നു. ഒരു സേഫ്റ്റി പിൻ വാങ്ങണമെങ്കിൽ സുനിച്ചൻ വേണമായിരുന്നു. എന്തിനും ഏതിനും കരയുന്ന മഞ്ജു ആയിരുന്നു അത് എന്നാണ് സിനിമാ ജീവിതത്തിന് മുമ്പുള്ള കാലത്തെ കുറിച്ച് സംസാരിക്കവെ മഞ്ജു പത്രോസ് പറഞ്ഞത്.
അടുത്തിടെ ഫ്ലവേഴ്സ് ഒരു കോടിയിൽ മത്സരാർഥിയായി പങ്കെടുക്കാൻ എത്തിയപ്പോൾ തന്റെ വിവാഹ ശേഷം താൻ അനുഭവിച്ച കഷ്ടപ്പെടുകളെ കുറിച്ച് മഞ്ജു വിശദീകരിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

'താലിമാല മാത്രമെ ഉള്ളൂ. ബാക്കിയെല്ലാം കൊണ്ടുപോയി പണയം വെച്ചു. ശരിക്കും പറഞ്ഞാൽ അത് വിറ്റിരുന്നുവെങ്കിലും മതിയായിരുന്നു. കല്യാണത്തിന്റെ അന്ന് മാത്രമാണത് കാണുന്നത്.'
'പിന്നെ എന്റെ സ്വർണ്ണം എവിടെ എന്നോ എന്ത് ചെയ്തെന്നോ ഞാൻ ചോദിച്ചിട്ടില്ല. ഇനി ചോദിക്കുകയും ഇല്ല' എന്നാണ് ഭർത്താവിനെ കുറിച്ചും താൻ ഒരു കാലത്ത് നേരിട്ട വിഷമങ്ങളെ കുറിച്ചും സംസാരിക്കവെ മഞ്ജു പത്രോസ് പറഞ്ഞത്.


Click it and Unblock the Notifications