'ബർണാച്ചന് കിട്ടാത്തത് വേറൊരാൾക്ക് കിട്ടേണ്ടെന്ന് കരുതിയാണ് പിന്നീട് പ്രസവിക്കാത്തത്, വാശിയില്ല'; മഞ്ജു!

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മഞ്ജു പത്രോസ്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ മഞ്ജുവിന് പല തരത്തിലുള്ള വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ജീവിതത്തിലെ പല പ്രതിസന്ധികളെയും അതിജീവിച്ചാണ് മഞ്ജു മുന്നോട്ട് നീങ്ങുന്നത്. ഇപ്പോഴിതാ ഏക മകൻ ബർണാഡിനും സുഹൃത്ത് സിമിക്കുമൊപ്പം വ്യത്യസ്തമായ ഒരു വീ‍ഡിയോയുമായി എത്തിയിരിക്കുകയാണ് മഞ്ജു പത്രോസ്.

ജീവിതത്തിലുണ്ടാകുന്ന പലവിധ പ്രശ്നങ്ങളിൽ നിന്നും പുറത്ത് കടക്കാൻ ഒരു സൊലൂഷൻ കിട്ടാതെ ബുദ്ധിമുട്ടുന്നവർക്ക് മനസ് തുറന്ന് സംസാരിക്കാനും ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള വഴികൾ കണ്ടെത്താൻ സഹായിക്കുന്ന ഒരു നിർവാണ ലൈഫ് പാത്തിലെ പ്രവർത്തകരിൽ ഒരാളായ റിനുവും വീഡിയോയിൽ മഞ്ജുവിനൊപ്പം ഉണ്ടായിരുന്നു. തന്റെ മകൻ ബർണാഡിന്റെ കാര്യത്തിൽ തനിക്ക് ചില ആകുലതകളുണ്ടെന്ന് പറഞ്ഞാണ് റിനുവിനോട് മഞ്ജു സംസാരിച്ച് തുടങ്ങുന്നത്.

Manju Pathrose

ബർണാഡിന്റെ ഫിം​ഗർപ്രിന്റ് എടുത്ത് അത് വിശദമായി പഠിച്ചാണ് മഞ്ജുവിന് മകൻ ബർണാഡിന്റെ താൽപര്യങ്ങളും ചിന്തകളും എന്താണെന്ന് റിനു പറഞ്ഞ് കൊടുത്തത്. ബർണാഡിന്റെ ഇഷ്ടങ്ങൾ എന്താണെന്ന് അറിയാമെങ്കിലും അവന്റെ സ്വഭാവമെന്താണെന്ന് മനസിലാക്കാൻ പറ്റിയിട്ടില്ലെന്നാണ് മഞ്ജു പത്രോസ് പറയുന്നത്.

'ബർണാച്ചുവിനെ കയ്യിൽ കിട്ടി ഈ സമയം വരെ ഒരു കാര്യത്തിനും അവൻ എന്നോട് വാശിപിടിച്ചിട്ടില്ല. ഒരു കളിപ്പാട്ടം വേണമെന്ന് പോലും വാശിപിടിച്ചിട്ടില്ല. കരഞ്ഞിട്ടില്ല. കുട്ടികൾ കളിപ്പാട്ടം, ഭക്ഷണം എന്നിവയോട് ഒക്കെ താൽപര്യമുണ്ടാകില്ലേ അവർ വാശിപിടിക്കില്ലേ... പക്ഷെ ബർണാച്ചനിൽ അതൊന്നും ഞാൻ കണ്ടിട്ടില്ല.'

'അതുകൊണ്ട് തന്നെ ബർണാച്ചന്റെ കാര്യത്തിൽ താൻ കൺഫ്യൂസ്ഡാണെന്നാണ് മഞ്ജു പത്രോസ് പറഞ്ഞത്. തനിക്ക് മകനെ നല്ലരീതിയിൽ ​ഗൈഡ് ചെയ്യണമെന്ന് ആ​ഗ്രഹമുള്ളതുകൊണ്ടാണ് റിനുവിന്റെ സഹായം തേടിയതെന്നും', മഞ്ജു പത്രോസ് പറയുന്നു. ​

'ഗുഡ് പൊട്ടൻഷൻ കാറ്റ​ഗറിയിലുള്ള ബ്രെയിനാണ് ബെർണാച്ചന്റേത്. മൾട്ടി ടാലന്റഡാണ്. ടൈപ്പ് ഡി ബ്രെയിൻ കപ്പാസിറ്റി. ഒരു കാര്യം പ്ലാൻ ചെയ്യാനും മാനേജ് ചെയ്യാനും ബർണാച്ചന് നന്നായി സാധിക്കുമെന്നാണ് റിനു പറഞ്ഞത്. ബർണാച്ചൻ സ്കൂളിലെ അടിമകണ്ണാണെന്നാണ് മഞ്ജു അതിന് മറുപടിയായി പറഞ്ഞത്. ക്രിയേറ്റിവിറ്റി കൂടുതലുള്ള കുട്ടിയാണ് ബെർണാഡെന്നും', റിനു പറയുന്നു.

Manju Pathrose

ലോജിക്കൽ ഇന്റലിജൻസ് കൂടുതലാണ്. രണ്ടുപേർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ മീഡിയേറ്ററായി പ്രവർത്തിക്കാനും ലീഡർഷിപ്പ് ക്വാളിറ്റിയും ബർണാഡിന് കൂടുതലാണെന്നും റിനു പറയുന്നു. മകൻ ഇമോഷണലി എക്സ്പ്രസീവ് അല്ലാത്തത് തന്നെ വളരെ അധികം ആകുലപ്പെടുത്തുന്നുണ്ടെന്നും മഞ്ജു പത്രോസ് കൂട്ടിച്ചേർത്തു.

'ബർണാച്ചൻ കരഞ്ഞ് കണ്ടിട്ടില്ല. ഒരു ഉടുപ്പ് വേണമെന്ന് പോലും വാശിപിടിച്ച് പറഞ്ഞിട്ടില്ല. ഒട്ടും ദേഷ്യപ്പെടാറില്ല. ഒരിക്കൽ മാത്രം കുറച്ചൊന്ന് സങ്കടപ്പെട്ടു. അല്ലാതെ ഒരിക്കൽ പോലും അവൻ കരഞ്ഞിട്ടില്ലെന്നും', മഞ്ജു പത്രോസ് പറയുന്നു. വളർന്ന സാഹചര്യം മനസിലാക്കി പെരുമാറുന്നതുകൊണ്ടാണ് മകൻ വികാരം അധികം പ്രകടിപ്പിക്കാത്തതെന്നാണ് റിനു പറഞ്ഞത്.

മകൻ ഓക്കെയാണോ എന്നത് താൻ ഇടയ്ക്കിടെ ചോദിക്കാറുണ്ടെന്നും മഞ്ജു പത്രോസ് പറയുന്നു. 'എന്റെ പ്ര​ഗ്നൻസി വളരെ സഫറിങ്ങായിരുന്നു. ആ സമയത്ത് ഞാൻ കരയാത്ത ഒരു ദിവസം പോലുമില്ല. അതുകൊണ്ട് തന്നെ രണ്ടാമതൊന്ന് പ്രസവിക്കണമെന്ന് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. ജീവിതം മെച്ചപ്പെട്ടപ്പോൾ ഒന്നുകൂടി പ്രസവിക്കാമായിരുന്നു.'

'പക്ഷെ ഞാൻ വേണ്ടെന്ന് വെച്ചു. ബർണാച്ചന് കിട്ടാത്തത് ഇനി വരുന്ന ഒരു കുഞ്ഞിന് കിട്ടേണ്ടെന്ന് ചിന്തിച്ചാണ് പിന്നീട് പ്രസവിക്കാത്തത്. ഇവന്റെ മാമോദീസയുടെ ഫോട്ടോപോലും എടുക്കാനുള്ള സാഹചര്യം അന്ന് ഞങ്ങൾക്കുണ്ടായിരുന്നില്ലെന്നും', മഞ്ജു പത്രോസ് പറഞ്ഞു. മകനെ കുറിച്ച് പറയുമ്പോൾ എപ്പോഴും നൂറ് നാവാണ് മഞ്ജുവിന്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X