മീര ഇന്ന് മറ്റൊരു ലെെഫ്സ്റ്റെെലിലാണ്, എന്നോട് പറഞ്ഞ് തന്നു; എന്നെ ആശ്വസിപ്പിച്ചു, നല്ല കൊച്ചാണ്: മഞ്ജു പത്രോസ്

ബി​ഗ് സ്ക്രീനിലും ടെലിവിഷനിലും സാന്നിധ്യമറിയിച്ച് കരിയറിൽ മുന്നോട്ട് പോകുകയാണ് നടി മഞ്ജു പത്രോസ്. സ്വാഭാവിക അഭിനയം കൊണ്ട് കയ്യടി നേടുന്ന മഞ്ജു പത്രോസ് ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. കോമഡിയും വൈകാരിക രം​ഗങ്ങളുമെല്ലാം നന്നായി അഭിനയിച്ച് ഫലിപ്പിക്കാൻ മഞ്ജു പത്രോസിന് കഴിയുന്നു. നടി മീര ജാസ്മിനൊപ്പം മഞ്ജു പത്രോസ് അടുത്ത കാലത്ത് അഭിനയിച്ച സിനിമയാണ് ക്യൂൻ എലിസബത്ത്. മീര ജാസ്മിനൊപ്പം വർഷങ്ങൾക്ക് മുമ്പ് ചക്രം എന്ന സിനിമയിലും മഞ്ജു പത്രോസ് അഭിനയിച്ചിട്ടുണ്ട്.

മീരയ്ക്കൊപ്പം ക്യൂൻ എലിസബത്തിൽ അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവെക്കുകയാണ് മഞ്ജു പത്രോസിപ്പോൾ. കെെരളി ടിവിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. എന്നെ മീരയ്ക്ക് തിരിച്ചറിയാൻ പറ്റിയില്ല. അന്നത്തെ രൂപമേയല്ല ഞാനിപ്പോൾ. ഇത്രയും വർഷം കഴിഞ്ഞില്ലേ, മീരയൊക്കെ എത്രയോ ആളുകളെ കാണുന്നതാ. ചക്രം എന്ന സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. അയ്യോ ആണോ എന്ന് ചോദിച്ചു. ശരിക്കും ഞങ്ങൾക്ക് ഒരേ പ്രായമാണ്. പക്ഷെ ഞാനിരിക്കുന്നതും മീരയിരിക്കുന്നതും നോക്കൂ. നല്ല കൊച്ചാണ് മീര. പലർക്കും കേൾവിക്കാരാകാൻ ഇഷ്ടമല്ല. പറയാനാണ് ഇഷ്ടം.

Manju Pathrose  Meera Jasmine

മീര നമ്മളെ കേൾക്കും. മീരയുടെ അനുഭവങ്ങൾ പറയും. കുറേ സംസാരിച്ചു. എന്നെ കുറേ ആശ്വസിപ്പിക്കുകയൊക്കെ ചെയ്തു. എല്ലാം ശരിയാകും കേട്ടോ എപ്പോഴെങ്കിലും വരുമ്പോൾ ഞാൻ വീട്ടിൽ വരാം എന്നൊക്കെ പറഞ്ഞു. ലൈഫ് സ്റ്റെെൽ മാറ്റണം എന്ന് പറഞ്ഞു. പുള്ളിക്കാരി വേറൊരു ലൈഫ് സ്റ്റെെലിലേക്ക് എത്തി. അതൊക്കെ എനിക്ക് പറഞ്ഞ് തന്നു. തനിക്ക് മനസിലായില്ലെങ്കിലും കേട്ടിരുന്നെന്നും മഞ്ജു പത്രോസ് ഓർത്തു.

ചക്രത്തിൽ അഭിനയിച്ച ശേഷം പിന്നീട് വലിയ ഇടവേള വന്നതിനെക്കുറിച്ചും മഞ്ജു പത്രോസ് സംസാരിച്ചു. ഞാൻ അഭിനയിക്കണമെന്ന് ആർക്കാണ് നിർബന്ധം. എനിക്ക് പോലും നിർബന്ധമില്ല. താൻ അക്കാലത്ത് സിനിമയിൽ അവസരം ലഭിക്കാൻ ശ്രമം നടത്തിയിരുന്നില്ലെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി. സിനിമാ താരമെന്ന് ആൾക്കാർ അത്ഭുത്തോടെ പറയും. എന്നാൽ അങ്ങനെയൊന്നുമില്ല. ഞാൻ ഒരു തൊഴിൽ ചെയ്യാൻ വന്നിരിക്കുന്നു. എന്റെ കാര്യങ്ങൾ നടക്കണം. മറ്റേത് തൊഴിലിനെയും പോലെ അഭിനയിക്കാനറിയുന്ന ഞാൻ അഭിനയിക്കുന്നു, പത്ത് പേർ കാണുന്നു. അത്രമാത്രം ഹെെപ്പിന്റെ കാര്യം ഇവിടെ ഇല്ല.

ഞാൻ ഒരു കൂലിപ്പണിക്കാരിയാണെന്ന് ശക്തമായി വിശ്വസിക്കുന്ന ആളാണ് ഞാൻ. ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന ആളാണ്. വലിയ നന്ദിയൊന്നും തോന്നേണ്ട ഒരു സംഭവവും ഇവിടെ ഇല്ല. ഇത്രയും കഴിവുള്ളവർ പുറത്ത് നിൽക്കുമ്പോൾ എനിക്കിതിൽ ഒരു സ്പേസ് തന്നതിൽ ഞാൻ ദെെവത്തോട് നന്ദി പറയുന്നു. ഏത് തൊഴിലിനും കഴിവ് വേണം. പട്ടിണിയില്ലാതെ കിടക്കാൻ പറ്റുന്ന ഒരു ജോലി തന്നതിലും എന്നെ സ്നേഹിക്കുന്നവരുണ്ടായതിലും നന്ദിയുണ്ടെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.

തന്നെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചത് മാതാപിതാക്കളാണെന്നും മഞ്ജു പത്രോസ് പറയുന്നുണ്ട്. ഒന്നുമില്ലാതിരുന്ന കാലത്തും തന്റെ സ്വപ്നങ്ങൾക്കൊപ്പം അവർ നിന്നും. ഇന്നും എന്റെ സീരിയലുകൾ അവർ മുടങ്ങാതെ കാണും. അവരുടെ കണ്ണിൽ ഏറ്റവും നല്ല നടി താനാണെന്നും മഞ്ജു പത്രോസ് പറയുന്നു. നടിയുടെ അഭിമുഖം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X