വെള്ളം കോരുന്നതിനിടെ വേ​ദന, അമ്മ ആശുപത്രിയിൽ പോയി പ്രസവിച്ച് തിരിച്ച് വന്നു, പേടി കാരണം ഞാൻ പ്രസവം നിർത്തി!

പ്രസവത്തെ കുറിച്ച് വിവാദ പരാമർശം നടത്തി ട്രോളും വിമർശനവും ഏറ്റുവാങ്ങുകയാണ് മുൻ ബി​ഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ. പ്രസവം എഞ്ചോയ് ചെയ്യേണ്ട ഒന്നാണെന്നും പണ്ട് കാലത്ത് സ്ത്രീകൾ പ്രസവം ആസ്വദിച്ചിരുന്നുവെന്നും ആശുപത്രികളാണ് കാര്യങ്ങൾ സങ്കീർണ്ണമാക്കിയത് എന്നുമാണ് അഖിൽ മാരാർ പറഞ്ഞത്. ഇപ്പോഴിതാ അഖിലിന്റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടി മഞ്ജു പത്രോസ്.

പൊല്യൂഷൻ ഇല്ലാത്ത അന്തരീക്ഷത്തിലും മായം ഇല്ലാത്ത ഭക്ഷണവും എന്നിവയൊക്കെ ലഭിച്ച ഒരു തലമുറയുമായിട്ടാണ് നമ്മളെ അഖിൽ താരതമ്യപ്പെടുത്തുന്നതെന്നും അതൊരു വിഡ്ഢിത്തമാാണെന്നും മഞ്ജു പറഞ്ഞു. അഖിൽ മാരാർ പറഞ്ഞത് പ്രസവം ഭയങ്കര ഈസിയായി ചെയ്തുകൊണ്ടിരുന്ന കാര്യമാണെന്നാണ്.

Manju Pathrose Akhil Marar

ചിലപ്പോൾ അന്നത്തെ കാലത്ത് ഞാൻ വയറ്റിലായിരിക്കുമ്പോൾ അമ്മച്ചി ഒരു ദിവസം കുളത്തിൽ നിന്നും വെള്ളം കോരുകയായിരുന്നു. അതിനിടയിൽ വേദന വന്നു. കുടം അവിടെ വെച്ചിട്ട് അമ്മച്ചി​ ​ഗവൺമെന്റ് ആശുപത്രിയിൽ പോയി പ്രസവിച്ച് തിരിച്ച് വന്നു. ചിലപ്പോൾ അന്നത്തെ കാലത്ത് ഇത് ഈസിയായിരുന്നിരിക്കണം. കാരണം അന്നത്തെ കാലത്ത് സ്ത്രീകളുടെ ആരോ​ഗ്യനില അങ്ങനെയായിരുന്നു.

അന്ന് യാത്ര ചെയ്യാൻ വണ്ടിയുണോ?, മുറ്റം അടിക്കാൻ ആരെങ്കിലുമുണ്ടോ?, മിക്സിയുണ്ടോ? ഒരു സംവിധാനവും അന്ന് ഇല്ലായിരുന്നു. എല്ലാം മാനുവലായി ചെയ്തിരുന്നതുകൊണ്ട് തന്നെ സ്ത്രീകളുടെ മസ്കുലിൻ കപ്പാസിറ്റിയും അതുപോലെ കൂടുതലായിരുന്നിരിക്കണം. അതുപോലെ അല്ല ഇന്നത്തെ സാഹചര്യം. ജനിച്ച് വീഴുമ്പോൾ മുതൽ നമ്മൾ ഓരോ മിഷനിലാണ്.

അതുകൊണ്ട് തന്നെ നമുക്ക് ഒന്നിനുമുള്ള ആരോ​ഗ്യമില്ല. പ്രസവിച്ച ഒരാളെന്ന നിലയ്ക്ക് പ്രസവം വളരെ ഈസിയാണെന്ന് ഞാൻ ഒരിക്കലും പറയാൻ പാടില്ല. പേടി കാരണം പ്രസവം നിർത്തിയയാളാണ് ഞാൻ. എന്റേത് സിസേറിയനായിരുന്നു. ​ഗവൺമെന്റ് ഹോസ്പിറ്റലിലായിരുന്നു പ്രസവം. നല്ല സൗകര്യങ്ങളിൽ തന്നെയാണ് പ്രസവിച്ചത്. പക്ഷെ സിസേറിയൻ കഴിഞ്ഞ് കഴിയുമ്പോൾ ഉള്ളൊരു വല്ലാത്ത വേദനയുണ്ട്. ആ വേദന ഞാൻ ജീവിതത്തിൽ മറക്കില്ല.

എല്ലാവരും പറയും പ്രസവിച്ചതിന്റെ വേദന പിന്നീട് മറക്കുമെന്ന്. എനിക്ക് ഇപ്പോഴും ആ വേദനയുണ്ട്. എനിക്ക് ശ്വാസം വിടാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. വളരെ അധികം ബുദ്ധിമുട്ടിയിരുന്നു. സിസേറിയൻ കഴിഞ്ഞതിന്റെ പിറ്റേദിവസം ഡോക്ടർ വന്ന് നമ്മളോട് നടക്കാൻ പറയും. തത്വചിന്ത പറയുന്നവർക്ക് എല്ലാം വളരെ ഈസിയായി പറയാം.

Manju Pathrose Akhil Marar

ദൈവത്തെയോർത്ത് സഹജീവികളെ മനുഷ്യനായി കാണാൻ പഠിക്കുക. പണ്ടെങ്ങോ അരിയിടിക്കാൻ പോയ കഥകേട്ട് ഇപ്പോഴും അത് പറയരുത്. ഇതെല്ലാം പറഞ്ഞ അവരുടെ വീട്ടിലുണ്ടാകുമോ അരിയിടിക്കുന്ന സംവിധാനം?. അവരുടെ വീട്ടിലുണ്ടാകുമോ അമ്മിക്കല്ലിൽ ഇപ്പോഴും അരയ്ക്കുന്നവർ?. ഇതൊക്കെ ചെയ്യുമ്പോൾ മാത്രമെ നമുക്ക ആരോ​ഗ്യമുണ്ടാവുകയുള്ളു. പിന്നെ പൊല്യൂഷൻ ഇല്ലാത്ത അന്തരീക്ഷം, മായം ഇല്ലാത്ത ഭക്ഷണം എന്നിവയൊക്കെ ലഭിച്ച ഒരു തലമുറയുമായിട്ടാണ് നമ്മളെ താരതമ്യപ്പെടുത്തുന്നത്.

എന്തൊരു വിഡ്ഢിത്തമാണത്. ഇതാണ് എനിക്ക് പറയാനുള്ളത് എന്നാണ് മഞ്ജു പറഞ്ഞത്. ഒരു കാലത്ത് സ്ത്രീകള്‍ വളരെ കൂളായി ചെയ്തിരുന്നതായിരുന്നു പ്രസവം. പണ്ടൊക്കെ തമാശയായി ചിലര്‍ പറയുന്നത് കേള്‍ക്കാം ആ സ്ത്രീ പ്രസവിച്ചിട്ട് പോയി രണ്ട് കിലോ അരി ഇടിച്ചിട്ട് അവിടെ വെച്ചിട്ടുണ്ടെന്ന്. ഇത്രയും നിസാരമായി സ്ത്രീകള്‍ വളരെ ആസ്വദിച്ച് ചെയ്തിരുന്ന പ്രോസസിനെ കുറേ ആശുപത്രികള്‍ വന്ന് രക്ഷകര്‍ത്താക്കളെ സമ്മര്‍ദ്ധത്തിലാക്കി.

അതോടെ ആധി കൂടി ഗര്‍ഭിണിയായാല്‍ തന്നെ തനിക്ക് എന്തോ മാരകരോഗമാണെന്ന് ഒരു പെണ്‍കുട്ടിയുടെ മനസിലേക്ക് ഇട്ട് കൊടുത്ത് പേടിപ്പിച്ച് പേടിപ്പിച്ച് ഒമ്പത് മാസം പ്രസവിക്കാനും പറ്റാതെ സിസേറിയനാക്കി ആകെ കോംപ്ലിക്കേറ്റഡ് ആക്കി എന്നാണ് അഖില്‍ മാരാര്‍ പറഞ്ഞ വിവാദ പ്രസ്താവന. ഇപ്പോഴും താൻ പറഞ്ഞത് ശരിയാണെന്ന നിലപാടിൽ തന്നെയാണ് അഖിൽ മാരാർ.

Read more about: akhil marar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X