മഞ്ജുവിന് ലോക് ഡൗണില്‍ പറ്റിയ അബദ്ധം! ഫേസ്ബുക്ക് ലൈവിലെത്തി വിശേഷങ്ങള്‍ പങ്കുവെച്ച് നടി
ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെയാണ് മഞ്ജു പത്രോസിനെ മലയാളികള്‍ തിരിച്ചറിയുന്നത്. ശേഷം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെ അഭിനയിച്ചു. ഇപ്പോള്‍ ബിഗ് ബോസിലെ മത്സരാര്‍ഥിയായി എത്തിയാണ് മഞ്ജു വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. നല്ല മത്സരാര്‍ഥികളില്‍ ഒരാള്‍ ആയിരുന്നെങ്കിലും പകുതിയ്ക്ക് വെച്ച് പുറത്താകേണ്ടി വന്നിരുന്നു.
ഇപ്പോഴിതാ ലോക് ഡൗണ്‍ സമയത്ത് കൊച്ചിയില്‍ മകനൊപ്പം കഴിയുകയാണ് നടി. ഇതിനിടെ തനിക്ക് പറ്റിയ രണ്ട് മൂന്ന് അബദ്ധങ്ങളെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്കില്‍ ലൈവിലെത്തിയാണ് ലോക് ഡൗണ്‍ കാലത്തെ അനുഭവങ്ങള്‍ മഞ്ജു പത്രോസ് വ്യക്തമാക്കിയിരിക്കുന്നത്.

'ഫ്‌ളാറ്റിന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള ചെറിയൊരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കുന്നത്. ഡ്രൈവിങ് അറിയത്തില്ലാത്തതിനാല്‍ അച്ഛന്റെ കൂടെ മാര്‍ക്കറ്റില്‍ പോയി. ഒരു അരകിലോമീറ്റര്‍ മുന്നോട്ട് ചെന്നപ്പോള്‍ പോലീസ് ചെക്കിങ് നടക്കുന്നുണ്ടായിരുന്നു. രണ്ട് പേരെ വണ്ടിയില്‍ കണ്ടതും അവര്‍ തടഞ്ഞു. ഈ സമയത്ത് രണ്ട് പേര്‍ പുറത്ത് പോകാന്‍ പാടില്ലെന്ന് പോലീസ് പറഞ്ഞു.
ഭക്ഷണ സാധനങ്ങള്‍ മേടിക്കാന്‍ വേണ്ടി പുറത്തിറങ്ങിയതാണെന്നും അതുകൊണ്ടാണ് രണ്ട് പേര്‍ വന്നതെന്നും ഞാന്‍ പറഞ്ഞു. സത്യവാങ് മൂലം ഉണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. സാധനങ്ങള്‍ മേടിക്കാന്‍ പോകാന്‍ സത്യവാങ് മൂലം വേണമെന്ന് എനിക്ക് അറിയില്ലായിരുന്നു. സാധനങ്ങള്‍ വാങ്ങാനുള്ള ലിസ്റ്റ് അച്ഛന്റെ കൈയില്‍ കൊടുത്ത് വിട്ടാല്‍ മതിയെന്നും രണ്ട് പേര്‍ യാത്ര ചെയ്യരുതെന്നും പറഞ്ഞു.

സത്യത്തില്‍ അപ്പോഴാണ് എനിക്ക് പറ്റയി തെറ്റ് മനസിലായത്. നിങ്ങള്‍ ചിലപ്പോള്‍ നേരായി തന്നെയാകും ചെയ്യുന്നത്. പക്ഷേ എന്റെ ശ്രദ്ധ കുറവ് കൊണ്ട് അങ്ങനെയൊരു അബദ്ധം പറ്റി. ഈ കാലത്ത് ഇങ്ങനെയുള്ള ചെറിയ അബദ്ധങ്ങള്‍ സംഭവിച്ചേക്കാം. പുറത്ത് പോയാല്‍ നിര്‍ബന്ധമായി കൈകള്‍ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കഴുകണമെന്നും മഞ്ജു പറയുന്നു. അത് മാത്രമല്ല അടുത്ത വീട്ടിലുള്ള ചേട്ടന്‍ മരിച്ച് കിടക്കുന്നതിനെ കുറിച്ചും മഞ്ജു പറഞ്ഞിരുന്നു.
ഒറ്റയ്ക്ക് താമസിക്കുന്നതിനാല്‍ അദ്ദേഹത്തെ ആരും അന്വേഷിച്ചിരുന്നില്ല. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് മഞ്ജുവും അച്ഛനുമൊക്കെ അന്വേഷിച്ച് ചെല്ലുന്നത്. അപ്പോള്‍ അദ്ദേഹം മരിച്ച് കിടക്കുന്നതാണ് കണ്ടത്. നമ്മുടെ ഒക്കെ ചുറ്റുവട്ടത്ത് ആരെങ്കിലും ഒറ്റയ്ക്ക് താമസിക്കുന്നുണ്ടെങ്കില്‍ ഈ ലോക് ഡൗണ്‍ കാലത്ത് അവരെ ഇടയ്ക്ക് ഒന്ന് അന്വേഷിക്കണമെന്നും' നടി പറയുന്നു.


Click it and Unblock the Notifications