ഒരു ഡ്രിങ്ക് എടുത്താൽ അത് ഫിനിഷ് ചെയ്യാതെ വെക്കരുത്; മകൾക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് മഞ്ജു പിള്ള
മലയാള സിനിമയിൽ ഇന്ന് ക്യാരക്ടർ റോളുകളിൽ തിളങ്ങുന്ന നടി ആണ് മഞ്ജു പിള്ള. കൽപന, കെപിഎസി ലളിത തുടങ്ങിയ നടിമാരുടെ പകരക്കാരി ആയി മഞ്ജു പിള്ള ഇനി ഉയർന്ന് വരുമെന്നാണ് സിനിമാ നിരീക്ഷകർ പറയുന്നത്.
അടുത്ത വർഷങ്ങളിലായി നടിക്ക് ലഭിച്ചതിൽ മിക്കതും നല്ല കഥാപാത്രങ്ങൾ ആണ്. ഹോം എന്ന സിനിമയുടെ വിജയമാണ് മഞ്ജു പിള്ളയുടെ കരിയറിൽ വഴിത്തിരിവായിരിക്കുന്നത്. നടി ഉർവശി ചെയ്യാനിരുന്ന റോൾ ആയിരുന്നു ഇത്.

എന്നാൽ മറ്റ് സിനിമകളുടെ തിരക്ക് മൂലം ഉർവശിക്ക് ചെയ്യാൻ കഴിഞ്ഞില്ല. അങ്ങനെ ആണ് മഞ്ജു പിള്ളയിലേക്ക് സിനിമ എത്തുന്നത്. മികച്ച രീതിയിൽ കുട്ടിയമ്മ എന്ന കഥാപാത്രത്തെ മഞ്ജു പിള്ള അവതരിപ്പിച്ചു. ഹോമിന് ശേഷം കരിയർ ഗ്രാഫ് ഉയർന്ന മഞ്ജു പിള്ളയെ തേടി പിന്നീട് നിരവധി അവസരങ്ങൾ എത്തി.
ടീച്ചർ, ജയ ജയ ഹേ എന്നിവ ആണ് മഞ്ജു പുള്ള അടുത്തിടെ ചെയ്ത ശ്രദ്ധേയ സിനിമകൾ. അന്തരിച്ച കെആർ ഗൗരിയമ്മയുമായി സാമ്യമുള്ള കഥാപാത്രത്തെ ആണ് മഞ്ജു പിള്ള ടീച്ചറിൽ അവതരിപ്പിച്ചത്. നടിയുടെ പ്രകടനം പ്രശംസകൾ ഏറ്റു വാങ്ങി.

ആദ്യ കാലത്ത് ടെലിവിഷനിലാണ് മഞ്ജു പിള്ളയെ കൂടുതലായും കണ്ടിരുന്നത്. നിരവധി പരമ്പരകളിൽ മഞ്ജു പിള്ള വേഷമിട്ടു. തട്ടീം മുട്ടീം ആണ് അവസാനമായി മഞ്ജു പിള്ള ടെലിവിഷനിൽ ചെയ്ത പരമ്പര. സിനിമകളിൽ സജീവമായി തുടങ്ങിയതിനെ പറ്റി മഞ്ജു പിള്ള അടുത്തിടെ സംസാരിച്ചിരുന്നു.
മകളെ വളർത്തേണ്ടതിനാലാണ് സിനിമകളിൽ അധികം അഭിനയിക്കാതിരുന്നതെന്നും ഇപ്പോൾ മകൾ വളരുകയും വിദേശത്ത് പഠിക്കാൻ പോവുകയും ചെയ്തതിനാൽ താൻ കരിയറിൽ ശ്രദ്ധ കൊടുക്കുകയുമാണെന്നാണ് മഞ്ജു പിള്ള വ്യക്തമാക്കിയത്.

ഇപ്പോഴിതാ മകൾക്ക് സ്വാതന്ത്ര്യം നൽകുന്നതിനെക്കുറിച്ച് മഞ്ജു പിള്ള പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 'ഡ്രഗ്, മദ്യം, ലേറ്റ് നൈറ്റ് പാർട്ടികൾ, ഇതിന്റെ ഒക്കെ ഭവിഷത്തുകൾ നമ്മൾ പറഞ്ഞ് കൊടുക്കുക എന്നതേ ഉള്ളൂ. പിന്നെ എനിക്കിവിടെ ഇരുന്ന് പറഞ്ഞ് കൊടുക്കാനേ പറ്റൂ'
'അത് ചെയ്യേണ്ടത് അവളാണ്. അവൾ വേറൊരു നാട്ടിലാണ്. ചെറുതിലേ ഞാൻ പറഞ്ഞ് കൊടുക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. ഒരു ഡ്രിങ്കോ, വൈനോ എടുത്തത് കൊണ്ട് തെറ്റൊന്നും ഇല്ല. പക്ഷെ അത് എങ്ങനെ കുടിക്കണം എന്നുള്ളതാണ്'

'ഞാനെപ്പോഴും പറഞ്ഞ് കൊടുക്കുന്ന ഒരു കാര്യമുണ്ട്. ഒരു പാർട്ടിയിൽ പോവുമ്പോൾ ഏത് ഡ്രിങ്ക് എടുത്താലും അത് ഫിനിഷ് ചെയ്തിട്ട് തിരിച്ച് വെക്കാവൂ. ഇനി വെക്കേണ്ടി വന്നാൽ തിരിച്ച് അതെടുത്ത് കുടിക്കരുത്. ഫ്രഷ് എടുക്കുക. ചിലപ്പോൾ ജ്യൂസ് ആയിരിക്കും, വാട്ടർ ആയിരിക്കും മദ്യം തന്നെ വേണമെന്നില്ല,' മഞ്ജു പിള്ള പറഞ്ഞു.

കുടിച്ച് തീർക്കാതെ വെച്ച ഡ്രിങ്കിൽ എന്തെങ്കിലും കലർത്തുന്നതിനുള്ള മുൻ കരുതൽ ആയാണ് ഇത് ശീലിക്കേണ്ടതെന്നാണ് മഞ്ജു പിള്ള പറയുന്നത്. ദയ സുജിത്ത് എന്നാണ് മഞ്ജു പിള്ളയുടെ മകളുടെ പേര്. അടുത്തിടെ ആണ് പഠനത്തിനായി മകൾ വിദേശത്തേക്ക് പോയത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.


Click it and Unblock the Notifications











