For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതിന് വേണ്ടി മാത്രം എന്റെ ഷൂട്ട് മാറ്റിവെച്ചു, ഹോം ചിത്രത്തിനായി എടുത്ത രൂപമാറ്റത്തെ കുറിച്ച് മഞ്ജു പിളള

  |

  സിനിമാ സീരിയല്‍ താരമായി വര്‍ഷങ്ങളായി മലയാളികള്‍ക്ക് പ്രിയങ്കരിയാണ് നടി മഞ്ജു പിളള. ഹാസ്യ റോളുകളിലാണ് നടി തന്‌റെ കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സിനിമകളേക്കാള്‍ ജനപ്രിയ പരമ്പരകള്‍ നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി. മിനിസ്‌ക്രീനില്‍ സ്ഥിരം സാന്നിദ്ധ്യമായപ്പോള്‍ സിനിമകളില്‍ ഇടക്കിടെയാണ് മഞ്ജു പിളള അഭിനയിച്ചിരുന്നത്. അതും ചെറിയ റോളുകളില്‍ മാത്രം നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഹോം എന്ന സിനിമയിലൂടെ നടി മോളിവുഡില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്നത്.

  manjupillai

  സിനിമ കണ്ടവരെയെല്ലാം അതിശയിപ്പിച്ച പ്രകടനമാണ് മഞ്ജു പിളള കാഴ്ചവെച്ചത്. റോജിന്‍ തോമസ് സംവിധാനം ചെയ്ത സിനിമയിലെ കുട്ടിയമ്മ എന്ന കഥാപാത്രം മഞ്ജു പിളളയുടെ കൈയ്യില്‍ ഭദ്രമായിരുന്നു. തനി മലയാളി വീട്ടമ്മയായി ശ്രദ്ധേയ പ്രകടനമാണ് നടി ചിത്രത്തില്‍ കാഴ്ചവെച്ചത്. ഹോം സിനിമയില്‍ പ്രകടനത്തിന്‌റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് മഞ്ജു പിളള. ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, നസ്ലെന്‍, ജോണി ആന്റണി തുടങ്ങിയവര്‍ക്കൊപ്പം മഞ്ജു പിളളയുടെ കഥാപാത്രത്തിനും മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിക്കുന്നു. അതേസമയം ഹോം ചിത്രത്തിനായി വരുത്തിയ രൂപമാറ്റത്തെ കുറിച്ച് മനസുതുറക്കുകയാണ് മഞ്ജു പിളള. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു പിളള സംസാരിച്ചത്.

  വെപ്പ് പല്ല് വെച്ച് ശരീരമാറ്റം വരുത്തിയതിനെ കുറിച്ചും സിനിമ കണ്ട ശേഷം ഋഷിരാജ് സിംഗ് വിളിച്ചതിനെ കുറിച്ചും നടി പറഞ്ഞു. രൂപമാറ്റം വരുത്തിയതിനുളള രണ്ട് കാരണങ്ങള്‍ എന്തെല്ലാണെന്ന് നടി പറഞ്ഞു. ഒന്ന് കഥാപാത്രത്തിന് പ്രായം തോന്നിപ്പിക്കണം, രണ്ട് മഞ്ജു പിളള എന്ന വ്യക്തിയെ അവിടെ കാണുകയെ ചെയ്യരുത് എന്നായിരുന്നു രൂപമാറ്റം വരുത്തിയതിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് നടി പറഞ്ഞു. ഈ കാരണങ്ങള്‍ കൊണ്ടാണ് പല്ലുവെച്ചതും ശരീര ഭാഷയ്ക്ക് വ്യത്യസ്ത കൊടുത്തതുമെല്ലാം. ഇതിന്‌റെ മുഴുവന്‍ ക്രെഡിറ്റും സംവിധായകന്‍ റോജിനും മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്‌സ് സേവ്യറിനുമാണ്.

  ഗ്ലാമറസായി നടി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  ഇന്ദ്രേട്ടന്‌റെ ലുക്കും ഇവര്‍ രണ്ട് പേരും ചേര്‍ന്നാണ് പ്ലാന്‍ ചെയ്തത് എന്നും മഞ്ജു പിളള പറയുന്നു. സിനിമ തുടങ്ങുന്നതിന് മുന്‍പ് കോസ്റ്റ്യൂം ടെസ്റ്റിന് ചെന്നിരുന്നു. ആ സമയത്താണ് പല്ലവിന്‌റെ അളവ് എടുത്തത്. പിന്നെ ഷൂട്ടിംഗ് സമയത്ത് വെപ്പ് പല്ല് കിട്ടി. ആദ്യം കൊണ്ടുവന്നപ്പോള്‍ എനിക്ക് അത് പാകമായിരുന്നില്ല. വച്ചപ്പോള്‍ വായ മുറിഞ്ഞ് ചോര വന്നു. പിന്നെ അത് വീണ്ടും കൊണ്ടുപോയി ശരിയാക്കിയ ശേഷമാണ് ഇടുന്നതെന്നും നടി പറഞ്ഞു. അതിന് വേണ്ടി മാത്രം എന്റെ ഷൂട്ട് മാറ്റിവെച്ചു, കാരണം അതില്ലാതെ എന്റെ ഷൂട്ട് നടക്കില്ല.

  വീണ്ടും വിവാഹം കഴിച്ച് പ്രകാശ് രാജ്, മകന്‌റെ ആഗ്രഹം സഫലമാക്കിയ സന്തോഷം പങ്കുവെച്ച് നടന്‍

  ചിത്രീകരണം തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ ആ പല്ല് എന്റെ ശരീരത്തിന്‌റെ ഭാഗം പോലെയായി. അത് ഊരിവെയ്ക്കാന്‍ മറന്നുപോയിരുന്നു എന്നും മഞ്ജു പിളള പറഞ്ഞു. സിനിമ കണ്ട് ഋഷിരാജ് സിംഗ് ചോദിച്ചത് നിങ്ങള്‍ ആ പല്ല് സിനിമയില്‍ ഉടനീളം ഉപയോഗിച്ചില്ലെ?, തനിക്കത് കാണാന്‍ കഴിഞ്ഞില്ല എന്നായിരുന്നു. ഞാന്‍ പറഞ്ഞു; സാറെ കുറെ സീന്‍ കഴിഞ്ഞപ്പോള്‍ തന്നെ അങ്ങനെ കണ്ട് ശീലമായതാകും എന്ന്. സെറ്റില്‍ ഞാനും അങ്ങനെയായിരുന്നു. പല്ലിന്‌റെ കാര്യം മറക്കും. ഭക്ഷണം കഴിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടായിരുന്നു എന്നും നടി പറഞ്ഞു.

  ഓണചിത്രമായി ആമസോണ്‍ പ്രൈമില്‍ ഇറങ്ങിയ ഹോമിന് ആദ്യദിനം മുതല്‍ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫ്രൈഡെ ഫിലിം ഹൗസിന്‌റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്. നിര്‍മ്മാണത്തിന് പുറമെ ഒരു പ്രധാന വേഷത്തില്‍ സിനിമയില്‍ എത്തുന്നുമുണ്ട് വിജയ് ബാബു. അനൂപ് മേനോന്‍, ശ്രീകാന്ത് മുരളി, കെപിഎസി ലളിത തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍.

  Recommended Video

  Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

  എന്നെ എറ്റവും വിസ്മയിപ്പിച്ചത് ഈ താരം, അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഊഹിക്കാന്‍ പറ്റാറില്ല

  Read more about: manju pillai
  English summary
  manju pillai about home movie character look and rishi raj singh's reaction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X