twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് വലിച്ചത് പത്ത് ബീഡിയോളം; മഞ്ജു പിള്ളയെ വലിക്കാൻ പഠിപ്പിച്ചത് അമല പോളെന്ന് സംവിധായകൻ

    |

    കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മലയാള സിനിമയാണ് ടീച്ചർ. അമല പോൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിൽ മഞ്ജു പിള്ള, ഹക്കിം ഷാ. ചെമ്പൻ വിനോദ് എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതിരൻ എന്ന സിനിമയ്ക്ക് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയുമാണ് ടീച്ചർ.

    ത്രില്ലർ മൂഡുള്ള സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം അമല പോൾ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്.

    Also Read: ഭ്രാന്തുള്ള ഒരു കഥാപാത്രം ചെയ്യണമെന്നത് വലിയ ആഗ്രഹമാണ്, കുറെയായി കാത്തിരിക്കുന്നു; കാരണം പറഞ്ഞ് ലെനAlso Read: ഭ്രാന്തുള്ള ഒരു കഥാപാത്രം ചെയ്യണമെന്നത് വലിയ ആഗ്രഹമാണ്, കുറെയായി കാത്തിരിക്കുന്നു; കാരണം പറഞ്ഞ് ലെന

    ഒരു സീനിൽ തനിക്ക് പത്ത് ബീഡിയോളം വലിക്കേണ്ടി വന്നെന്നും മഞ്ജു പിള്ള

    അമല ഇതുവരെ മലയാളത്തിൽ ചെയ്തതിൽ ശക്തമായ കഥാപാത്രം ആണ് ടീച്ചറിലേത് എന്ന് പ്രേക്ഷകർ പറയുന്നു. അമല പോളിന്റെ ദേവിക എന്ന കഥാപാത്രത്തിനൊപ്പം തന്നെ സിനിമയിൽ നിറഞ്ഞ് നിന്ന മറ്റൊരു കഥാപാത്രം ആണ് മഞ്ജു പിള്ള അവതരിപ്പിച്ച കല്യാണി.

    ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മഞ്ജു പിള്ള. ബീഡി വലിക്കുന്ന കഥാപാത്രം ആണ് കല്യാണിയെന്നും ഒരു സീനിൽ തനിക്ക് പത്ത് ബീഡിയോളം വലിക്കേണ്ടി വന്നെന്നും മഞ്ജു പിള്ള പറഞ്ഞു. അമല പോൾ ബീഡി വലിക്കാൻ മഞ്ജു പിള്ളയെ സഹായിച്ചിരുന്നെന്ന് സംവിധായകൻ വിവേകും പറഞ്ഞു.

    ചേച്ചിക്ക് ബുദ്ധിമുട്ടായപ്പോൾ അമല പറഞ്ഞു ഞാനൊന്ന് സഹായിക്കാം എന്ന്

    'ഭയങ്കര ബോൾഡും ആരെയും വക വെക്കാത്ത, ധൈര്യമുള്ള സ്ത്രീയാണ് ആ കഥാപാത്രം. കഥാപാത്രത്തിന് വേണ്ടി ഒറിജിനൽ ബീഡി വലിച്ചു. അവിടെ ഇരുന്ന് എന്ന വലിപ്പിച്ച് പഠിപ്പിച്ചു,' മഞ്ജു പിള്ള പറഞ്ഞു. ആരാണ് പഠിപ്പിച്ചതെന്ന ചോദ്യത്തിന് അമല പോൾ എന്നാണ് സംവിധായകൻ വിവേക് നൽകിയ മറുപടി.

    രണ്ട് പേരും ഇരിക്കുന്ന നിർണായകമായ സീനിൽ ചേച്ചി ബീഡി കത്തിക്കുന്നുണ്ട്. ചേച്ചിക്ക് ബുദ്ധിമുട്ടായപ്പോൾ അമല പറഞ്ഞു ഞാനൊന്ന് സഹായിക്കാം എന്ന്. അവസാനം അമലയ്ക്കും പറ്റാതായി, സംവിധായകൻ പറഞ്ഞു. ഒറിജിനൽ ബീഡി ആയതിനാലാണ് വലിക്കാൻ ബുദ്ധിമുട്ടിയതെന്നും വിവേക് പറഞ്ഞു.

    Also Read: ആട..." data-gal-src="malayalam.filmibeat.com/img/600x100/2022/12/amalapaul-1670170696-1670328305.jpg">
    എനിക്ക് മാത്രമായിരുന്നു ഡയലോ​ഗ് ഉണ്ടായിരുന്നത്. അമലയ്ക്ക് ഡയലോ​ഗ് ഇല്ലായിരുന്നു

    Also Read: ആടുജീവിതത്തിൽ കണ്ടത് ഇതുവരെ കാണാത്ത പൃഥിരാജിനെ; ഒരുപാട് കഷ്ടപ്പെട്ട സിനിമയെന്ന് അമല പോൾ<br />Also Read: ആടുജീവിതത്തിൽ കണ്ടത് ഇതുവരെ കാണാത്ത പൃഥിരാജിനെ; ഒരുപാട് കഷ്ടപ്പെട്ട സിനിമയെന്ന് അമല പോൾ

    'ആ സീനിന് വേണ്ടി മാത്രം ഒരു എട്ട് പത്ത് ബീഡി ഞാൻ വലിച്ചു. ഒറ്റ ഷോട്ട് ആയിരുന്നു. വലിയ സീൻ ആണ്. എനിക്ക് മാത്രമായിരുന്നു ഡയലോ​ഗ് ഉണ്ടായിരുന്നത്. അമലയ്ക്ക് ഡയലോ​ഗ് ഇല്ലായിരുന്നു. ചിലപ്പോൾ ഡയലോ​ഗ് മറന്ന് പോവും. അല്ലെങ്കിൽ ഫോക്കസ് ശരിയാവില്ല, അല്ലെങ്കിൽ കാറ്റ് വന്ന് ബീഡി കെട്ട് പോവും,' മഞ്ജു പിള്ള പറഞ്ഞു.‌

    കഥ കേട്ട ശേഷം നാളെ മറുപടി പറയാമെന്നാണ് പറഞ്ഞത്

    നേരത്തെ കല്യാണി എന്ന കഥാപാത്രം ആദ്യം വേണ്ടെന്ന് വെച്ചതിനെക്കുറിച്ചും മഞ്ജു പിള്ള സംസാരിച്ചിരുന്നു. മുണ്ടും കുപ്പായവും ആയിരുന്നു കല്യാണിയുടെ വേഷം. ആ വസ്ത്രത്തിൽ ഞാൻ കംഫർട്ടബിൾ ആയിരുന്നില്ല. കഥ കേട്ട ശേഷം നാളെ മറുപടി പറയാമെന്നാണ് പറഞ്ഞത്. സിനിമ നിരസിച്ചതാണെന്ന് വിവേക് കരുതി.

    കോസ്റ്റ്യൂമിൽ ഒരു തോർത്ത് മുണ്ട് കൂടി ഉൾപ്പെടുത്താൻ പറ്റുമോ എന്ന് ചോദിച്ചു

    പക്ഷെ പിന്നീട് വിവേകിനെ വിളിച്ച് സിനിമ ചെയ്യാം പക്ഷെ കോസ്റ്റ്യൂമിൽ ഒരു തോർത്ത് മുണ്ട് കൂടി ഉൾപ്പെടുത്താൻ പറ്റുമോ എന്ന് ഞാൻ ചോദിച്ചു. അങ്ങനെയാണ് താൻ ടീച്ചർ സിനിമയുടെ ഭാ​ഗമായതെന്നും മഞ്ജു പിളള പറഞ്ഞു. ഹോം എന്ന സിനിമയ്ക്ക് ശേഷം മഞ്ജു പിള്ളയുടെ ശക്തമായ പ്രകടനം ആണ് ടീച്ചറിൽ കാണാനാവുന്നത്. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ സിനിമകളിൽ സജീവമാവുകയാണ് മഞ്ജു പിളള.

    Read more about: amala paul
    English summary
    Manju Pillai About Smoking Scene In Teacher Movie; Director Vivek Reveals Amala Paul Helped Her
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X