Don't Miss!
- News
ഡല്‍ഹിയില്‍ മേളക്കൊഴുപ്പേകാന്‍ റിപ്പബ്ളിക് ദിന പരേഡിയില്‍ കണ്ണൂരിലെ വനിതകളും
- Travel
മഞ്ഞിൽ യോഗ ചെയ്യാം, സ്കൂട്ടർ ഓടിക്കാം... ഉള്ളിലെ സാഹസികത പരീക്ഷിക്കുവാൻ പോരെ! സൻസ്കാർ വിളിക്കുന്നു!
- Sports
നാട്ടില്‍ ഇന്ത്യയോടു മുട്ടാന്‍ ആരുണ്ട്? 2019 മുതല്‍ 3 തൂത്തുവാരല്‍! അറിയാം
- Automobiles
കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Lifestyle
പതിയേ ഓര്‍മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്‍
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
മീനാക്ഷി ഇടയ്ക്ക് വിളിക്കും; മകൾക്ക് കുശുമ്പ് ആയിരുന്നു; തട്ടീം മുട്ടീം നിർത്തി വെച്ചിരുന്നെന്ന് മഞ്ജു പിള്ള
ടെലിവിഷൻ പ്രേക്ഷകർക്കും സിനിമാ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിത ആണ് മഞ്ജു പിള്ള. സീരിയലുകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന മഞ്ജു ഇപ്പോൾ വർഷങ്ങളായി സീരിയൽ ചെയ്യുന്നില്ല. പകരം സിനിമകളിലാണ് സജീവം. അതേസമയം മഴവിൽ മനോരമയിൽ തട്ടീം മുട്ടീം എന്ന പരമ്പരയിൽ മഞ്ജു പിള്ള അഭിനയിച്ചിരുന്നു. കെപിഎസി ലളിത, ജയകുമാർ പരമേശ്വരൻ, നസീർ സങ്ക്രാന്തി, വീണ നായർ, മീനാക്ഷി തുടങ്ങിയവർ ആയിരുന്നു സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ.

സൂപ്പർ ഹിറ്റായി മുന്നേറിക്കൊണ്ടിരുന്ന തട്ടീം മുട്ടീയിലെ നിരവധി കോമഡി രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഒരു കുടുംബത്തിനുള്ളിൽ നടക്കുന്ന ഇണക്കങ്ങളും പിണക്കങ്ങളും കാണിച്ച് കൊണ്ട് രസകരമായ രീതിയിലാണ് പരമ്പര മുന്നോട്ട് പോയിരുന്നത്. എന്നാൽ കെപിഎസി ലളിതയുടെ മരണ ശേഷം തട്ടീം മുട്ടീം പഴയത് പോലെ പ്രേക്ഷകർക്ക് മുമ്പിലെത്തിയിട്ടില്ല.

ഇപ്പോഴിതാ തട്ടീം മുട്ടീം സീരിയലിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മഞ്ജു പിള്ള. 'ലളിതാമ്മ പോയതിന് ശേഷവും നമ്മൾ ഷൂട്ട് ചെയ്തിരുന്നു. പോയതായിട്ട് തന്നെയാണ് കാണിച്ചിരിക്കുന്നത്. പക്ഷെ മുന്നോട്ട് കൊണ്ട് പോവാൻ പറ്റാത്ത അവസ്ഥ ആയി. നിർത്തി വെച്ചിരിക്കുകയായിരുന്നു ഇപ്പോൾ വീണ്ടും ഷൂട്ട് സ്റ്റാർട്ട് ചെയ്യുന്നു,' മഞ്ജു പിള്ള പറഞ്ഞു.

മീനാക്ഷിയും കണ്ണനുമായെല്ലാം ഇപ്പോഴും കോൺടാക്ട് ഉണ്ടെന്നും മഞ്ജു പിള്ള വ്യക്തമാക്കി. 'മീനാക്ഷി ലണ്ടനിൽ ജോലി ചെയ്യുകയാണ്. അവിടെ നിന്ന് വീഡിയോ കോളിൽ വിളിക്കും സംസാരിക്കും. കണ്ണനും അങ്ങനെ തന്നെ. മകൾ ദയക്ക് കുശുമ്പ് ഉണ്ടായിരുന്നു. പിന്നെ മാറി. അവർ ഇടയ്ക്ക് വീട്ടിലൊക്കെ വന്ന് നിൽക്കും. അതുകൊണ്ട് പിന്നെ കുഴപ്പമില്ലായിരുന്നു,' മഞ്ജു പിള്ള പറഞ്ഞു.
അമ്മയും മകളുമായാണ് മീനാക്ഷിയും മഞ്ജുവും തട്ടീം മുട്ടീയിൽ അഭിനയിച്ചത്. ഇരുവരുടെയും കെമിസ്ട്രി വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവർക്കൊപ്പമുള്ള ചിത്രങ്ങളും മഞ്ജു പിള്ള ഇടയ്ക്ക് പങ്കുവെച്ചിരുന്നു.

മകൾ ദയയുടെ കാര്യത്തിൽ കുറച്ച് സ്ട്രിക്റ്റ് ആണെന്നും മഞ്ജു പിള്ള വ്യക്തമാക്കി. എല്ലാ അമ്മമാരും പെൺകുട്ടികളുടെ കാര്യത്തിൽ സ്ട്രിക്റ്റ് ആണ്. എന്റെ അമ്മ ഇപ്പോഴും പറയും. ഈ ലോകത്തെ പേടി ഉള്ളത് കൊണ്ടാണ്. ഞാനെപ്പോഴും മോളോട് പറയും നിന്നെ എനിക്ക് വിശ്വാസമാണ്, നിന്റെ പ്രായത്തെ എനിക്ക് വിശ്വാസമില്ലെന്ന്. മകളുടെ കാര്യങ്ങൾ കഴിഞ്ഞിട്ടേ ഉള്ളൂ എനിക്കെന്തും. എത്രയോ വർഷങ്ങൾക്ക് ശേഷമാണ് സിനിമ ചെയ്ത് തുടങ്ങിയത്.
കുറേ നാളുകൾ മകൾക്ക് വേണ്ടി മാറ്റി വെച്ചു. ഇപ്പോൾ അവൾ മെച്വൂർഡ് ആയി. അവൾ ഇറ്റലിയിലാണ് പഠിക്കുന്നത്. അതോടെയാണ് താൻ സിനിമകളിൽ വീണ്ടും സജീവമാവുന്നതെന്നും മഞ്ജു പിള്ള പറഞ്ഞു.

ടീച്ചർ ആണ് മഞ്ജു പിള്ളയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ അമല പോളാണ് നായിക ആയെത്തുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. സിനിമയിൽ ശക്തമായ കഥാപാത്രത്തെയാണ് മഞ്ജു പിള്ള അവതരിപ്പിക്കുന്നത്. ഹോം ആണ് അടുത്തിടെ ഇറങ്ങിയതിൽ ശ്രദ്ധിക്കപ്പെട്ട മഞ്ജു പിള്ളയുടെ മറ്റൊരു സിനിമ.