ആ ചതി ഞാന്‍ ഇപ്പോഴാണ് അറിഞ്ഞത്, ഇത്രയും വര്‍ഷമായിട്ടും അറിഞ്ഞില്ലല്ലോ'! മഞ്ജു പിള്ളയോട് സിദ്ധാര്‍ഥ് ഭരതന്‍
പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയായിരുന്നു നടി കെപിഎസി ലളിത. സിനിമയിലെത്തിയ ആദ്യ നാളുകള്‍ മുതലിങ്ങോട്ട് അവസാനകാലം വരെയും അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെ എല്ലാവരെയും വിസ്മയിപ്പിച്ചു. ഇന്നും ആ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഓര്‍മ്മകളിലാണ് നടി ജീവിക്കുന്നത്.
ഇതിനിടെ കെപിഎസി ലളിതയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി മഞ്ജു പിള്ളയും സംവിധായകന്‍ കമലും. രമേഷ് പിഷാരടി അവതാരകനായിട്ടെത്തുന്ന ഷോ യിലൂടെയാണ് നടിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കപ്പെട്ടത്. ഒപ്പം മകനായ സിദ്ധാര്‍ഥ് ഭരതനും പങ്കെടുത്തിരുന്നു.

കെപിഎസി ലളിത ചേച്ചിയെ ഒരു കഥാപാത്രത്തിലേക്ക് തീരുമാനിച്ചാല്‍ ചേച്ചിയുടേതായ നിരീക്ഷണത്തിലൂടെ കിട്ടുന്ന ഒരുപാട് കാര്യങ്ങളുണ്ടാവുമെന്നാണ് കമല്‍ പറയുന്നത്. പരിചയപ്പെടുന്ന ആര്‍ക്കും അവരെ കുറിച്ചുള്ള ഒരു അനുഭവം പറയാനുണ്ടാവും. ആ കാലഘട്ടത്തില്‍ ചേച്ചിയ്ക്ക് വേണ്ടി മാത്രം ഒരുക്കുന്ന കഥാപാത്രങ്ങളുണ്ടായിരുന്നു.
കെപിഎസി ലളിത തന്നെ ഈ റോള്‍ ചെയ്യണമെന്ന് പറയുന്നവരുണ്ടായിരുന്നു. ഒരു കഥാപാത്രം മനസിലേക്ക് വന്ന് കഴിഞ്ഞാല്‍ അത് കെപിഎസി ലളിത അവതരിപ്പിച്ചാലേ നന്നാവുകയുള്ളു എന്ന് പറഞ്ഞ് സംവിധായകര്‍ കഥാപാത്രത്തിനെ മോള്‍ഡ് ചെയ്യുമെന്നും കമല്‍ പറയുന്നു.
ഇതിനിടെ ശുഭയാത്ര സിനിമയെ കുറിച്ചുള്ള ഓര്‍മ്മകളും സംവിധായകന്‍ കമല്‍ പങ്കുവെച്ചു. ശുഭയാത്ര സിനിമയില്‍ അവിടെയുള്ള മലയാളികളെയും കൂട്ടിയാണ് ചെയ്തത്. ലിമിറ്റഡ് ആയിട്ടുള്ള ആളുകളെയും കൊണ്ടാണ് ബോംബെയിലേക്ക് അന്ന് പോയതെന്ന് കമല്‍ പറയുമ്പോള്‍ ആ സിനിമയെ കുറിച്ച് തനിക്കുള്ള ഓര്‍മ്മയെ കുറിച്ച് സിദ്ധാര്‍ഥ് ഭരതനും പങ്കുവെച്ചു.
അന്ന് ബോംബെയിലെ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ ഒരു ബിഎംഎക്‌സിന്റെ മഞ്ഞ സൈക്കിളും വാങ്ങി കൊണ്ടാണ് അമ്മ വന്നത്. ആദ്യത്തെ ബിഎംഎക്‌സ് സ്റ്റണ്ട് സൈക്കിളാണത്. അതും ബോംബെയില്‍ നിന്നും വരുന്നത്. അതിന് ശേഷം അമ്മയെപ്പോഴാണ് അവിടേക്ക് വീണ്ടും ഷൂട്ടിങ്ങിന് പോകുന്നതെന്ന് ഞാന്‍ ചോദിക്കുമായിരുന്നു. കാരണം അവിടേക്ക് പോയി തിരികെ വരുമ്പോള്‍ വേറെയും സാധനങ്ങള്‍ കൊണ്ട് വരുമല്ലോ എന്നാണ് താന്‍ ചിന്തിച്ചിരുന്നതെന്ന് സിദ്ധാര്‍ഥ് കൂട്ടിച്ചേര്‍ത്തു.

സമാനമായൊരു അനുഭവം തനിക്കും പറയാനുണ്ടെന്ന് മഞ്ജു പിള്ളയും കൂട്ടിച്ചേര്‍ത്തു. ലളിതാമ്മ എവിടെ പോയിട്ട് തിരികെ വന്നാലും അമ്മയ്ക്ക് ഇഷ്ടമുള്ളവര്‍ക്ക് എന്തെങ്കിലുമൊക്കെ വാങ്ങി കൊണ്ട് വരും. എന്റെ ഓര്‍മ്മയിലും അങ്ങനെയുണ്ട്.
ഞാനുമായി അടുപ്പത്തിലായതിന് ശേഷം എവിടെ പോയാലും മകള്‍ ശ്രീക്കുട്ടിയ്ക്ക് വാങ്ങിക്കുന്നതിനൊപ്പം എനിക്കും വാങ്ങിക്കും. അത് പ്രത്യേകമായൊരു ഓര്‍മ്മയാണെന്ന് മഞ്ജു പറയുമ്പോള്‍ 'ആ ചതി ഞാന്‍ ഇപ്പോഴാണ് അറിഞ്ഞത്.ഇത്രയും വര്‍ഷമായിട്ട് അത് അറിഞ്ഞില്ലല്ലോ' എന്നാണ് തമാശരൂപേണ സിദ്ധാര്‍ഥ് പറയുന്നത്.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് 2022 ഫെബ്രുവരി 22 നായിരുന്നു നടി കെപിഎസി ലളിത അന്തരിക്കുന്നത്. അവസാനം വരെയും സിനിമകളില്‍ സജീവമായി അഭിനയിക്കാനും നടിയ്ക്ക് സാധിച്ചിരുന്നു. മലയാള സിനിമയ്ക്ക് ഉണ്ടായ നഷ്ടങ്ങളില്‍ ഏറ്റവും വലുതായിരുന്നു ലളിതയുടെ വേര്‍പാട്. ഇന്നും അഭിനയിച്ച കഥാപാത്രങ്ങളിലൂടെ നടി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.


Click it and Unblock the Notifications











