കാറിൽ‌ കയറിയപ്പോഴേ നെ​ഗറ്റീവ് അടിച്ചു, ചില മുൻവിധികൾ ശരിയാണ്; അഞ്ച് വർഷത്തിനുള്ളിൽ ബാധ്യത തീരണം; മഞ്ജു

അഭിനയ രം​ഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് മഞ്ജു പിള്ള. കരിയറിൽ വലിയ ഇടവേളകൾ വന്ന മഞ്ജു ഇക്കഴിഞ്ഞ വർഷങ്ങളിലാണ് സിനിമാ രം​ഗത്ത് കൂടുതൽ സജീവമായത്. 2021 ൽ പുറത്തിറങ്ങിയ ഹോം എന്ന ചിത്രം കരിയറിൽ വഴിത്തിരിവായി. പിന്നീട് തുടരെ അവസരങ്ങൾ മഞ്ജുവിനെ തേടി വന്നു. കോമഡിയും വൈകാരിക രം​ഗങ്ങളും അനായാസം ചെയ്യാൻ കഴിയുന്ന നടിയായാണ് മഞ്ജുവിനെ പ്രേക്ഷകർ വിലയിരുന്നത്.

അടുത്തിടെ തനിക്കുണ്ടായ മറക്കാനാവാത്ത ഒരു അനുഭവം പങ്കുവെക്കുകയാണ് മഞ്ജുവിപ്പോൾ. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് നടി സംഭവം പങ്കുവെച്ചത്. ചില മുൻവിധികൾ ശരിയായിരിക്കുമെന്ന് മഞ്ജു പിള്ള പറയുന്നു. 'ചില സമയത്ത് നമ്മൾ വിചാരിക്കുന്ന നെ​ഗറ്റീവ് സംഭവിക്കും. കഴിഞ്ഞ മാസം യാത്ര ചെയ്യാൻ എന്റെ വണ്ടിയിൽ കയറി ഇരിക്കവെ തുടക്കം മുതൽ നെ​ഗറ്റീവ് തോന്നി. ട്രിവാൻഡ്രത്ത് നിന്നും എറണാകുളം വരാൻ ആറ് മണിക്ക് വണ്ടിയിൽ കയറി'

Manju Pillai

'വട്ടപ്പാറ എന്ന സ്ഥലത്തെത്തിയപ്പോൾ സി​ഗ്നലിൽ നിന്ന് വണ്ടി എടുക്കവെ ഒരു ബൈക്കിൽ പോയി ത‌ട്ടി. അയാൾ ഇറങ്ങി വന്നു. സോറി പറഞ്ഞാൽ തീരാവുന്ന കേസേ ഉള്ളൂ. സോറി ചേട്ടാ, എന്തെങ്കിലും ഉണ്ടെങ്കിൽ ചെയ്യാമെന്ന് ഞാൻ പറഞ്ഞു. വേണ്ട, നടിയല്ലേ എന്ന് ചോദിച്ചു. അത് കഴിഞ്ഞ് ചങ്ങനാശേരി എത്തിയപ്പോൾ ഒരു അമ്മാവനെ പോയി വലത് വശത്തെ മിററിൽ തട്ടി. അമ്മാവനെ ഇടിച്ച് സൈഡ് മിറർ ഇളകിപ്പോയി'

'അപ്പോൾ എമ്മാതിരി ഇടിയാണ് ഇടിച്ചത്. എന്തോ സംഭവിക്കുന്നുണ്ട്, നിങ്ങൾക്ക് കാൽക്കുലേഷൻ തെറ്റുന്നുണ്ട് എന്ന് ഞാൻ ഡ്രെെവറോട് പറഞ്ഞു. സ്ഥിരമായുള്ള ആളാണ്. ഇല്ല മാഡം, എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു. അത് കഴിഞ്ഞ് എനിക്ക് ചെറിയൊരു ടെൻഷനായി തുടങ്ങി. ഏറ്റിമാനൂരിറങ്ങി നാളെ രാവിലെ കൊച്ചിക്ക് പോകാം എന്ന് തീരുമാനിച്ചു'

Manju Pillai

'ബൈപ്പാസ് കയറുന്ന സമയത്ത് ഒരു വണ്ടി പാസ് ചെയ്തു. എന്റെ വണ്ടിയുടെ മുൻഭാ​ഗം ഉരച്ച് കൊണ്ടാണ് പോയത്. വീട്ടിൽ പോയി നോക്കിയപ്പോൾ നമ്പർ പ്ലേറ്റ് ഇല്ല. മൊത്തത്തിൽ ഭ്രാന്തായി. ഞാൻ വരുന്നില്ല, നിങ്ങൾ ട്രിവാൻഡ്രത്തേക്ക് പൊയ്ക്കോ, ഞാൻ നാളെ സ്വയം ഡ്രെെവ് ചെയ്ത് പൊക്കോളാം എന്ന് പറഞ്ഞു. നമ്പർ പ്ലേറ്റ് തിരഞ്ഞിട്ട് കിട്ടിയില്ല. വീണ്ടും കിട്ടണമെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെട്ട് അക്ഷയയിൽ രജിസ്റ്റർ ചെയ്യണം. ആറ് മണിക്ക് തിരുവനന്തപുരത്ത് നിന്നും ഇറങ്ങിയ ഞാൻ കൊച്ചിയിലെത്തിയത് രാത്രി എട്ട് മണിക്കാണ്,' മഞ്ജു പിള്ള പറഞ്ഞു.

ചില സമയത്ത് മനസിൽ മുൻവിധികൾ വരും. എന്തോ സംഭവിക്കാൻ പോകുന്നു എന്ന്. ഇത്രയല്ലേ സംഭവിച്ചുള്ളൂ എന്ന് ഓർത്ത് പിന്നെ താൻ സമാധാനിച്ചെന്നും മഞ്ജു പിള്ള വ്യക്തമാക്കി. അടുത്ത അ‍ഞ്ച് വർഷത്തിനുള്ളിൽ താനാ​ഗ്രഹിക്കുന്ന ലക്ഷ്യങ്ങളെക്കുറിച്ചും മഞ്ജു പിള്ള സംസാരിച്ചു. അടുത്ത അ‍ഞ്ച് വർഷത്തിനുള്ളിൽ കടങ്ങളൊന്നും ഇല്ലാതെ സെറ്റിൽ ഡൗൺ ചെയ്ത്, ജീവിതം സേഫ് ആക്കണം എന്ന ആ​ഗ്രഹം എനിക്കുണ്ട്. അഞ്ച് വർഷം കഴിഞ്ഞാൽ മലയാള സിനിമയൊക്കെ ചെയ്ത് ‌യാത്ര ചെയ്ത് ചിൽ ചെയ്യണമെന്നും മഞ്ജു പിള്ള വ്യക്തമാക്കി.

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X