ഡെലിവറി കഴിഞ്ഞ് ആദ്യം പറഞ്ഞത് അമ്മയെ കാണണമെന്ന്; അന്ന് ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു; മഞ്ജു പിള്ള

മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാ രം​ഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ് നടി മഞ്ജു പിള്ള. സിനിമകളിലും സീരിയലുകളിലും സാന്നിധ്യം അറിയിച്ച മഞ്ജു പിള്ള ഇന്ന് സിനിമകളിലേക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. ഹോം എന്ന സിനിമയ്ക്ക് ശേഷമാണ് മഞ്ജു പിള്ളയുടെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാകുന്നത്. ഇന്ന് മികച്ച അവസരങ്ങൾ മഞ്ജു പിള്ളയെ തേടിയെത്തുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിൽ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പിള്ള.

അമ്മ സരസ്വതിക്ക് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മഞ്ജു പിള്ള. അമ്മയില്ലാതെ ചിന്തിക്കാൻ പറ്റില്ലെന്ന് മഞ്ജു പിള്ള പറയുന്നു. എനിക്കൊരു പ്രശ്നം വന്നാലും സന്തോഷം വന്നാലും അമ്മയാണ് എപ്പോഴും ഉണ്ടായത്. ഞങ്ങൾ ഭയങ്കരമായി വഴക്കുണ്ടാക്കുകയൊക്കെ ചെയ്യും. മൂന്ന് നാല് വർഷമായി ഒന്നും പറയാറില്ല. ഇനിയെത്ര നാളാണ്. നമുക്ക് അവർക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം പണമല്ല. മനസമാധാനമാണ്.

Manju Pillai

ഞാൻ പരമാവധി അവരുടെയടുത്ത് വഴക്കുണ്ടാക്കാനോ പ്രശ്നമുണ്ടാക്കാനോ നിന്നിട്ടില്ല. പക്ഷെ അതിന് മുമ്പത്തെ വഴക്ക് കണ്ടാൽ ഇപ്പോൾ ഞങ്ങൾ തമ്മിലുള്ള ബന്ധം തീർന്നെന്ന് കരുതും. ഞാൻ ഇറങ്ങിപ്പോയി‌ട്ടുണ്ട്. വീട്ടിൽ നിന്ന് വണ്ടിയെടുത്ത് ഞാൻ പോകും. ഞാൻ ഡെലിവറി കഴിഞ്ഞ സമയത്ത് എന്താണ് വേണ്ടതെന്ന് ഡോക്ടർ ചോദിച്ചു. അമ്മയെ കാണണം എന്ന് ഞാൻ പറഞ്ഞു. ഡെലിവറി വേണ്ടി വന്നു നമുക്ക് നമ്മുടെ അമ്മയെ മനസിലാക്കാൻ എന്നത് ശരിക്കും പറഞ്ഞാൽ തോൽവിയാണ്.

പക്ഷെ എനിക്കങ്ങനെ ആയിരുന്നു. അമ്മ എനിക്ക് തന്ന സപ്പോർട്ട് ഭയങ്കരമാണ്. വീണ് പോകാവുന്ന അവസരങ്ങളിൽ പലപ്പോഴും താങ്ങായത് അമ്മയാണ്. ആത്മഹത്യ ചെയ്യാം എന്ന അവസ്ഥയിലേക്ക് എത്തിയ സമയം. ഇപ്പോഴൊന്നുമല്ല. പണ്ട്. ആ സമയത്ത് അമ്മയ്ക്ക് എന്തോ ഉണ്ടെന്ന് അറിയാം. അമ്മ അന്ന് തന്നോട് പറഞ്ഞ കാര്യത്തെക്കുറിച്ചും മഞ്ജു പിള്ള സംസാരിച്ചു.

Manju Pillai

റെയിൽവേ ക്രോസ് ചെയ്ത് ഇപ്പുറത്ത് പോകണം. നാട്ടിൽ പോകുകയാണ്. ട്രെയിൻ ഒരെണ്ണം സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. അമ്മ ആ ട്രെയിനിന്റെ മുന്നിൽ കൊണ്ട് നിർത്തി. അമ്മയും നിന്നു. നിന്റെ ആ​ഗ്രഹം ഇപ്പോൾ ഇതല്ലേ, നമുക്ക് ഒരുമിച്ച് പോകാം എന്ന് പറഞ്ഞു. അതിന് ശേഷം ഞാനതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. 25 വർഷം മുമ്പാണ് ഈ സംഭവം നടന്നതെന്നും മഞ്ജു പിള്ള വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മഞ്ജു പിള്ളയും സുജിത് വാസുദേവും വിവാഹമോചിതരാകുന്നു എന്ന വാർത്ത പുറത്ത് വന്നത്. സുജിത് തന്നെയാണ് ഇക്കാര്യം പുറത്ത് വന്നത്. 2020 മുതൽ പിരിഞ്ഞ് താമസിക്കുകയായിരുന്നെന്നും കഴിഞ്ഞ മാസം വിവാഹ മോചനത്തിന്റെ നടപ‌ടികൾ പൂർത്തിയായെന്നും സുജിത് വ്യക്തമാക്കി. ഇതേക്കുറിച്ച് മഞ്ജു പിള്ള ഇതുവരെയും തുറന്ന് സംസാരിച്ചിട്ടില്ല.

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X