ഒരു ടോയ്ലറ്റുള്ള ഫ്ലാറ്റിൽ അഡ്ജസ്റ്റ് ചെയ്തു; നഷ്‌ടപ്പെ‌ടലുകൾ എനിക്ക് വിഷമമാണ്; ഡിവോഴ്സിന് പിന്നാലെ മഞ്ജു

മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാ രം​ഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ് മഞ്ജു പിള്ള. കരിയറിൽ ഒന്നിലേറെ തവണ ഇടവേള വന്നിട്ടുള്ള മഞ്ജു പിള്ള അടുത്ത കാലത്താണ് തുടരെ സിനിമകൾ ചെയ്യാൻ തു‌ടങ്ങിയത്. ഹോം എന്ന സിനിമയാണ് മഞ്ജു പിള്ളയ്ക്ക് കരിയറിൽ വഴിത്തിരിവാകുന്നത്. കഴിഞ്ഞ ദിവസം മഞ്ജു പിള്ളയുടെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ പുറത്ത് വരികയുണ്ടായി. മഞ്ജു പിള്ളയും താനും 2021 മുതൽ പിരിഞ്ഞ് താമസിക്കുകയാണെന്നും കഴിഞ്ഞ മാസം വിവാഹമോചിതരായെന്നും ഭർത്താവായിരുന്ന സിനിമാട്ടോ​ഗ്രാഫർ സുജിത് വാസുദേവ് തുറന്ന് പറഞ്ഞു.

തങ്ങൾ ഇപ്പോഴും സുഹൃത്തുക്കളാണെന്നും സുജിത് വ്യക്തമാക്കി. ഇതേക്കുറിച്ച് മഞ്ജു പിള്ള ഇതുവരെ തുറന്ന് സംസാരിച്ചിട്ടില്ല. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ മഞ്ജു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നാൽപത് വയസ് വരെ കുടുംബം, കുട്ടികൾ, അവരുടെ പഠിത്തം അങ്ങനെ കുറേ കാര്യങ്ങളിലേക്ക് ശ്രദ്ധ പോകും. എന്നാൽ നാൽപത് വയസിന് ശേഷം നമ്മൾ സ്വന്തം കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കുമെന്നും മഞ്ജു പിള്ള പറയുന്നു.

Manju Pillai

ഞാനൊരു ചെറിയ ഉദാഹരണം പറയാം. ഒരു ടോയ്ലറ്റുള്ള ഒരു ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബമാണെങ്കിൽ നമുക്ക് ബാത്ത് റൂമിൽ പോകുന്നത് പോലും നമ്മൾ പിടിച്ച് വെക്കും. ഞാൻ ചെയ്തിട്ടുണ്ട്. സുജിത്ത് പോകട്ടെ, മോൾ പോട്ടെ എന്ന് പറയും. എറണാകുളത്ത് താമസിച്ച് മൂന്ന് ബാത്ത് റൂമുള്ള ഫ്ലാറ്റിലാണ്.

പക്ഷെ ആ സമയത്ത് പോലും ആൾക്കാർ കൂടുതൽ വരുമ്പോൾ നമ്മളത് പിടിച്ച് വെക്കും. ഇവരൊക്കെ പോയിട്ട് പോകാമെന്ന് വിചാരിക്കും. നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും. ഞാനിപ്പോൾ യാത്ര ചെയ്യാറുണ്ട്. എന്റെ മനസ് എന്റെ കൈയിലാണ്. അത് വളരെ പ്രയാസമാണ്. എത്രയോ വർഷമെ‌ടുത്താണ് അതെന്റെ കൈയിലാക്കിയതെന്നും മഞ്ജു പിള്ള വ്യക്തമാക്കി.

Manju Pillai

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സപ്പോർട്ട് സിസ്റ്റം അമ്മയും മകളും ചങ്ക് പറിച്ച് തരുന്ന ചില സുഹൃത്തുക്കളുമാണെന്ന് മഞ്ജു പറയുന്നു. ഒരു റിലേഷൻ കീപ്പ് ചെയ്യുമ്പോൾ നോക്കിയും കണ്ടുമേ ഞാൻ കീപ്പ് ചെയ്യൂ. നഷ്‌ടപ്പെ‌ടലുകൾ എനിക്ക് വിഷമമാണ്. നമുക്ക് എപ്പോഴും കൂടെയുണ്ടാകുകയെന്ന് താൻ കരുതുന്നു. നാല് ഫ്രണ്ട്സ് ഉണ്ട്. ഞങ്ങൾ യാത്ര പോകാറുണ്ടെന്നും മഞ്ജു പിള്ള വ്യക്തമാക്കി. വിവാഹമോചനത്തെക്കുറിച്ച് മഞ്ജു പിള്ള ഇതുവരെയും തുറന്ന് സംസാരിച്ചിട്ടില്ല.

അതേസമയം വിവാഹബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്ന് ഏറെ നാളായി അഭ്യൂഹമുണ്ടായിരുന്നു. സുജിത്തിനെയോ മഞ്ജുവിനെ ഒരുമിച്ച് കണ്ടിട്ട് ഏറെ നാളായി. മകളെക്കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും സുജിത്തിനെക്കുറിച്ച് നടി അടുത്തിടെ നൽകിയ അഭിമുഖങ്ങളിലൊന്നും സംസാരിച്ചിട്ടില്ല. ദയ എന്നാണ് ഇവരുടെ മകളുടെ പേര്. ഫാലിമിയാണ് മഞ്ജു പിള്ളയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ജ​ഗദീഷ്, ബേസിൽ ജോസഫ്, സന്ദീപ് പ്രദീപ് തുടങ്ങിയവർ പ്രധാന വേഷം ചെയ്ത സിനിമ മികച്ച വിജയം നേ‌ടി.

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X