ഞാനല്ലെങ്കിൽ പകരം ആളുണ്ട്; ഭയങ്കര വിഷമം തോന്നും; അവർ 25 ലക്ഷം ചോദിച്ചാൽ കൊടുക്കും; മഞ്ജു പിള്ള

സിനിമാ രം​ഗത്ത് തിരക്കേറി വരികയാണ് മഞ്ജു പിള്ളയ്ക്ക്. ഹോം എന്ന സിനിമയ്ക്ക് ശേഷം മഞ്ജുവിന്റെ കരിയർ ​ഗ്രാഫിൽ ചലനങ്ങളാണുണ്ടായത്. അന്തരിച്ച നടി കൽപ്പനയ്ക്ക് പകരക്കാരിയായാണ് മഞ്ജു പിള്ളയെ ഇന്ന് സിനിമാ ലോകം കാണുന്നത്. സീരിയൽ രം​ഗത്ത് ഒരു കാലത്ത് മഞ്ജു സജീവ സാന്നിധ്യമായിരുന്നു. ഇപ്പോൾ സിനിമകളിലേക്കാണ് നടി ശ്രദ്ധ നൽകുന്നത്. ടീച്ചർ, ജയ ജയ ജയഹേ, ഫാലിമി തുടങ്ങിയ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ മഞ്ജു പിള്ളയ്ക്ക് ലഭിച്ചു.

സിനിമാ രം​ഗത്തെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പിള്ളയിപ്പോൾ. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. കരിയറിൽ വന്ന ഇടവേളകളെക്കുറിച്ച് മഞ്ജു പിള്ള സംസാരിച്ചു. മകൾ പിറന്ന ശേഷമാണ് വർക്കിൽ ശ്രദ്ധ കൊടുക്കാതിരുന്നത്. ആ സമയത്ത് സുജിത്ത് നല്ല തിരക്കിലായിരുന്നു. ജോലിക്കാരികളുടെ കൈയിലോ ആയയുടെ കൈയിലോ മകളെ കൊടുത്ത് പോകാനുള്ള വിഷമം ഉണ്ടായിരുന്നു. ഏകദേശം എട്ട് പത്ത് വയസ് വരെ എന്റെ അമ്മയുടെ കൂടെ നിർത്തിയാണ് മകളെ വളർത്തിയത്.

Actress Manju Pillai

ഇന്ദു മുഖി ചന്ദ്രമതി, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകൾ ചെയ്തത്. കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്തപ്പോൾ തട്ടീം മുട്ടീം എന്ന പരമ്പര മാത്രമായെന്നും മഞ്ജു പിള്ള പറഞ്ഞു. പ്രതിഫലത്തിലെ സ്ത്രീ പുരുഷ വ്യത്യാസത്തെക്കുറിച്ചും മഞ്ജു പിള്ള സംസാരിച്ചു. ഞാൻ പോയി ഒരു തുക ചോദിച്ചാൽ. അവിടെക്കിടന്ന് തർക്കിച്ച് എങ്ങനെയും കുറയ്ക്കും. നമ്മൾ അത് കുറച്ച് കൊടുത്താൽ മാത്രമേ ആ സിനിമ മുന്നോട്ട് പോകൂ എന്ന രീതിയിൽ ചില ആൾക്കാർ സംസാരിക്കും.

അതെനിക്ക് വിഷമം തോന്നും. എന്തുകൊണ്ട് ഒരുപാട് കാശ് വാങ്ങുന്നവരോട് ഒരു ലക്ഷവും രണ്ട് ലക്ഷവും കുറയ്ക്കാൻ പറയുന്നില്ല. വേറൊരു ആർട്ടിസ്റ്റ് വന്ന് 25 ലക്ഷം ചോദിച്ചാൽ അത് കൊടുക്കും. പക്ഷെ എന്നെ പോലെ ഒരു ലേഡി ആർട്ടിസ്റ്റ് പത്ത് ലക്ഷം ചോദിച്ചാൽ അഞ്ച് ലക്ഷമോ മൂന്ന് ലക്ഷമോ കുറയ്ക്കാൻ നിൽക്കും. കുറച്ചില്ലെങ്കിൽ ഇവർ അപ്പുറത്തേക്ക് പോകും. വേറെ ഓപ്ഷനുണ്ട്.

Actress Manju Pillai

പക്ഷെ ആണുങ്ങളിൽ അയാൾ തന്നെ വേണം. അതിൽ ഓപ്ഷൻ ഇല്ല. സ്ത്രീകൾ പൈസ ചോദിക്കുമ്പോൾ കുറയ്ക്കുന്ന പ്രശ്നമുണ്ട്. ഭയങ്കര വിഷമം തോന്നും. ഒരു നടനും നടിയും അഭിനയിക്കുമ്പോൾ ഒന്ന് തന്നെയല്ലേ കൊടുക്കുന്നത്. 30 ലക്ഷം രൂപ കിട്ടുന്ന മെയിൽ ആർട്ടിസ്റ്റ്. സ്ത്രീ ആർട്ടിസ്റ്റാകുമ്പോൾ അത് അഞ്ചും എട്ടും പത്തുമായി കുറയുന്നത് എന്തുകൊണ്ടാണെന്നും മഞ്ജു പിള്ള ചോദിക്കുന്നു.

ഫാലിമിയാണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ജ​ഗദീഷ്, ബേസിൽ ജോസഫ്, സന്ദീപ് പ്രദീപ് എന്നിവർ പ്രധാന വേഷം ചെയ്ത സിനിമ മികച്ച വിജയം നേടി. മഞ്ജു പിള്ളയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X