For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരീരഭാരം എന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ല, വണ്ണം കുറച്ചത് ഇതുകൊണ്ടാണ് ,വെളിപ്പെടുത്തി മഞ്ജു

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് മഞ്ജു പിള്ള. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് മഞ്ജു വെള്ളിത്തിരയിൽ എത്തിയത്. വ്യത്യസ്ത കഥാപാത്രങ്ങളുമായിട്ടാണ് ഓരോ തവണയും പ്രേക്ഷകരുടെ മുന്നിൽ എത്താറുള്ളത്. നടിയുടെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിത ഹോമാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന മഞ്ജു പിള്ളയുടെ ചിത്രം. കുട്ടിയമ്മ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ലഭിച്ചത് . താരത്തെ അഭിനന്ദിച്ച് താരങ്ങൾ ഉൾപ്പെടെ രംഗത്ത് എത്തിയിരുന്നു.

  ചേട്ടൻ വിനീത് തന്റെ റോൾ മോഡൽ അല്ല, അച്ഛന്റെ ആ വാക്കുകൾ വളരെ വേദനിപ്പിച്ചിരുന്നു,വെളിപ്പെടുത്തി ധ്യാൻ

  മഞ്ജുവിന്റെ മേക്കോവറും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിത പുതിയ മാറ്റത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം സ്റ്റാർ ആൻഡ് സ്റ്റൈൽ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശരീരഭാരം തന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ലെന്നാണ് മഞ്ജു പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ...

  സെറ്റിൽ പായസം കൊടുക്കുന്നതിനെ ആ മുതിർന്ന നടൻ വിമർശിച്ചു, അത് വിഷമിപ്പിച്ചുവെന്ന് മണിയന്‍പിള്ള രാജു

  '' ശരീരഭാരം എന്റെ ആത്മവിശ്വാസത്തെ തെല്ലും ബാധിച്ചിട്ടില്ല. അതുപോലെ തന്നെ വണ്ണത്തിന്റെ പേരിൽ കേൾക്കേണ്ടി വന്ന ബോഡി ഷെയ്മിങ്ങുകളൊന്നും തന്നെ ബാധിച്ചിട്ടില്ല. നല്ലത് പോലെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ പെട്ടെന്ന് വണ്ണം വയ്ക്കുമായിരുന്നു. പട്ടിണി കിടന്ന് മെലിയാനോ വ്യായാമം ചെയ്യാനൊന്നും സാധിക്കില്ലെന്നും മഞ്ജു പറയുന്നു.

  വണ്ണം കുറയ്ക്കാനുണ്ടായ കാരണത്തെ കുറിച്ചും താരം അഭിമുഖത്തിൽ പറയുന്നു. '' എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ പാകമാകാതെ വന്നപ്പോഴാണ് വണ്ണം കുറയ്ക്കാമെന്ന് കരുതിയത്. എന്റെ അടുത്ത സുഹൃത്തും ഡയറ്റീഷ്യയുമായ ലക്ഷ്മി മനീഷ് ആണ് തന്നെ അതിന് സഹായിക്കുന്നത്. നേരത്തെ തന്നെ ലക്ഷമി വണ്ണം കുറയ്ക്കാൻ തന്നെ നിർബന്ധിച്ചിരുന്നു. എങ്കിലും അതിന് ചെവി കൊടുത്തിരുന്നില്ല. പിന്നീട് എനിക്ക് തന്നെ തോന്നിയപ്പോഴാണ് ലക്ഷ്മിയോട് കാര്യം പറയുന്നത്. ശസ്ത്രീയമായി മെലിയുന്ന രീതിയായിരുന്നില്ല ലക്ഷ്മിയുടേത്.

  ആവശ്യമുള്ളത് മാത്രം കഴിച്ച് ആരോഗ്യകരമായ ജീവിതശൈലിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു ആദ്യം ചെയ്തത്. ആദ്യ ഘട്ടത്തിൽ എട്ട് കിലോയോളം ഭാരം കുറഞ്ഞു. പിന്നീട് ഡയറ്റിൽ മാറ്റം വരുത്തി. കുറച്ച് കൂടി മുന്നോട്ട് പേയപ്പോൾ എട്ട് കിലോയോളം കുറഞ്ഞു. എന്റെ ഉയരവും പ്രായവും എല്ലാം പരിഗണിക്കുമ്പോൾ വേണ്ടത്ര തൂക്കത്തിലെത്തിയപ്പോൾ അവിടെ നിന്ന് പിന്നെ കുറച്ചില്ല. ഇപ്പോൾ അത് മെയിന്റെയിൻ ചെയ്തു കൊണ്ടു പോകുന്നു. എന്ന് മഞ്ജു പറയുന്നു.

  Recommended Video

  Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

  പുതിയ സിനിമകളെ കുറിച്ചും തന്നെ മോഹിപ്പിച്ച കഥാപാത്രങ്ങളെ കുറിച്ചും മഞ്ജു അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. സിനിമയിൽ പറ്റാവുന്നത്രയും കാലം അഭിനയിക്കണമെന്നാണ തന് ആഗ്രഹമെന്നും താരം പറയുന്നു. കൂടാതെ തന്നെ മോഹിപ്പിച്ച കഥാപാത്രങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം പറയുന്നത് അത്ര എളുപ്പമല്ല. ചില കഥാപാത്രങ്ങൾ കാണുമ്പോൾ തനിക്ക് ചെയ്യാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് തോന്നാറുണ്ട്. കൂടാതെ തനിക്ക് ലഭിച്ച അവസരങ്ങൾ മുഴുവനായി ഉപയോഗപ്പെടുത്തിയിരുന്നില്ല വളരെ കുറച്ച് വർക്കുകൾ മാത്രമേ ഏറ്റെടുക്കാൻ സാധിക്കാറിള്ളൂ. അതിൽ സന്തോഷവതിയാണെന്നും മഞ്ജു പറയുന്നു. ഹോമിന് ശേഷം ത്തരത്തിലുള്ള കഥാപാത്രങ്ങൾ തന്നെ തേടി എത്തിയിരുന്നു. എന്നാൽ ആവർത്തനമായത് കൊണ്ട് അതിൽ പലതും വേണ്ടെന്ന് വെച്ചു.നിലവിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ ഏറ്റെടുത്തിട്ടുള്ളൂവെന്നും മഞ്ജു പറയുന്നു. ഹോം സിക്നെസ്സുള്ള വ്യക്തിയായത് കൊണ്ട് ഷൂട്ടിങ്ങിന്റെ പേരിൽ അധികം വീട്ടിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ലെന്നും മഞ്ജു പറയുന്നുണ്ട്.

  Read more about: manju pillai
  English summary
  Manju Pillai opens Up About Her Weight loss journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X