'നീ എനിക്ക് അടി വാങ്ങിച്ച് തരുമോ?' ഉർവശി ചേച്ചി എന്നെ വിളിച്ചു; ഓരോരുത്തരുടെ ഇഷ്ടമല്ലേയെന്ന് നടി
കരിയറിൽ ശ്രദ്ധേയമായ സിനിമകളുമായി മുന്നേറുകയാണ് മഞ്ജു പിള്ള. ഫാലിമി ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ റോളുകൾ മഞ്ജു പിള്ള ചെയ്തു. ടെലിവിഷനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങാൻ കഴിഞ്ഞ നടിയാണ് മഞ്ജു പിള്ള. നടിയുടെ അഭിനയ മികവ് പ്രേക്ഷകർ എടുത്ത് പറയാറുണ്ട്. മഞ്ജു പിള്ളയുടെ ഏറ്റവും പ്രിയപ്പെട്ട നായിക നടി എന്നും ഉർവശിയാണ്. ഇതേക്കുറിച്ച് പല അഭിമുഖങ്ങളിലും മഞ്ജു പിള്ള സംസാരിച്ചിട്ടുമുണ്ട്.
ആരെയൊക്കെ നമ്മൾ ലേഡി സൂപ്പർസ്റ്റാർ എന്ന് എത്രയൊക്കെ പറഞ്ഞാലും ഉർവശി എന്ന നടിയെ കടത്തി വെട്ടാൻ മലയാള സിനിമാന രംഗത്ത് ഇന്ന് വരെ ആരും വന്നിട്ടില്ല. എത്രയൊക്കെ പറഞ്ഞാലും എന്റെ മനസിലെ ലേഡി സൂപ്പർസ്റ്റാർ അന്നും ഇന്നും ഉർവശിയാണ്. എത്ര വ്യത്യസ്തമായ റോളുകളാണ് അവർ ചെയ്തത്. ഒരു നായികയുടെയും നായികയല്ല ഞാൻ സംവിധായകന്റെ ആർട്ടിസ്റ്റാണെന്ന് അത് കൊണ്ടാണ് അവർ തലയുയർത്തി പറഞ്ഞതെന്നും മഞ്ജു പിള്ള അന്ന് വ്യക്തമാക്കി.

ഇപ്പോഴിതാ തന്റെ വാക്കുകൾ കേട്ട് ഉർവശി വിളിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ മഞ്ജു പിള്ള. മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലാണ് പരാമർശം. ഞാൻ പൊടി ചേച്ചിയുടെ ഹാർഡ് കോർ ഫാൻ ആണ്. ചെറുപ്പം മുതലേ അങ്ങനെയാണ്. അവർ ചെയ്യാത്ത റോളുകൾ ഇല്ല. എന്നെ ഒരു ദിവസം വിളിച്ചിരുന്നു. ഏതോ ഇന്റർവ്യൂ കണ്ടിട്ട് വിളിച്ചതാണ്. ഡീ പെണ്ണേ, നീ തിരുവനന്തപുരത്ത് ഉർവശി ഫാൻസ് അസോസിയേഷൻ തുടങ്ങുമോ നീ എനിക്ക് ബാക്കിയുള്ളവരിൽ നിന്ന് അടി വാങ്ങിച്ച് തരുമോ എന്ന് ചോദിച്ചു.
എന്റെ എന്നത്തെയും ഇഷ്ടനായിക ഉർവശിയാണ്. അത് എവിടെയും ഞാൻ പറയും. ഓരോരുത്തരുടെ ഇഷ്ടമല്ലേയെന്നും മഞ്ജു പിള്ള ചോദിക്കുന്നു. നടിയെന്ന നിലയിൽ തനിക്ക് ഏറ്റവും ഇഷ്ടം കെപിഎസി ലളിതയാണെന്നും മഞ്ജു പിള്ള വ്യക്തമാക്കി. നായക നടൻമാരിൽ താൻ മമ്മൂട്ടിയുടെ ആരാധികയാണെന്നും മഞ്ജു പിള്ള വ്യക്തമാക്കി.

തന്റെ കരിയറിനെക്കുറിച്ചും മഞ്ജു പിള്ള സംസാരിക്കുന്നുണ്ട്. ഹോം എന്ന സിനിമ കഴിഞ്ഞപ്പോൾ ലാലേട്ടൻ എന്നെ ഫോൺ ചെയ്തിരുന്നു. ഹോം കണ്ടു, അസ്സലായിരിക്കുന്നു എന്ന് പറഞ്ഞു. മമ്മൂക്ക ഫാലിമി കണ്ടിട്ട് എന്നെ നേരിട്ട് കണ്ടപ്പോൾ പറഞ്ഞു. നന്നാവുന്നുണ്ട്, അടിപൊളിയാകുന്നുണ്ട് എന്നൊക്കെ പറഞ്ഞു. ഓക്കെ മമ്മൂക്ക എന്ന് പറഞ്ഞ് ഞാൻ പോകാൻ നേരത്ത് നമുക്കൊരു സിനിമ ചെയ്യണ്ടേ എന്ന് മമ്മൂക്ക ചോദിച്ചെന്നും മഞ്ജു പിള്ള പറയുന്നു. കരിയറിലെ തിരക്കുകളിലാണിപ്പോൾ മഞ്ജു പിള്ള. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും മഞ്ജു പിള്ള സംസാരിക്കുന്നുണ്ട്.
സുജിത്ത് വാസുദേവുമായി പിരിയാനുള്ള കാരണം സ്വകാര്യമാണ്. അടിച്ച് പിരിഞ്ഞതല്ല ഞങ്ങൾ. ഇപ്പോഴും സുഹൃത്തുക്കളാണ്. ഞങ്ങൾ ഫോൺ ചെയ്ത് കാര്യങ്ങൾ ഡിസ്കസ് ചെയ്യാറുണ്ട്. ഇതേക്കുറിച്ച് കൂടുതൽ സംസാരിക്കാത്ത് സുജിത്ത് എന്ന വ്യക്തിയോടുള്ള ബഹുമാനം കൊണ്ടാണെന്നും മഞ്ജു പിള്ള വ്യക്തമാക്കി. . മകൾക്ക് ഞങ്ങൾ പിരിയുന്നത് പ്രശ്നമായിരുന്നില്ല. മകളെക്കുറിച്ച് വളരെ അഭിമാനമാണ്. തന്നെയും സുജിത്തിനെയും ഒന്നിപ്പിക്കുന്ന ഘടകമാണ് മകൾ. എന്റെ മകളുടെ അച്ഛനാണ് സുജിത്ത്. അത് മറക്കാൻ പറ്റില്ലെന്നും മഞ്ജു പിള്ള പറഞ്ഞു.


Click it and Unblock the Notifications