മകളെ കെട്ടിപ്പിടിച്ച് കരയും, ഇത്രയും പണം വേണം അമ്മയുടെ കയ്യിൽ ഉണ്ടോ എന്നേ അവൾ ചോദിക്കൂ: മഞ്ജു പിള്ള

ശ്രദ്ധേയമായ വേഷങ്ങളുമായി കരിയറിൽ മുന്നേറുകയാണ് നടി മഞ്ജു പിള്ള. വർഷങ്ങളോളം ടെലിവിഷൻ മേഖലയിൽ ശ്രദ്ധ കൊടുത്ത മഞ്ജു പിള്ള ഇന്ന് തുടരെ സിനിമകൾ ചെയ്യുന്നുണ്ട്. മകൾക്ക് വേണ്ടി ഏറകെക്കാലം നടി കരിയറിൽ നിന്ന് മാറി നിന്നിരുന്നു. മഞ്ജു പിള്ളയുടെ ലോകം മകൾ ദയ സുജിത്താണ്. താരപുത്രി ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ദയ സുജിത്തിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ മഞ്ജു പിള്ള. മകളുടെ കാര്യത്തിൽ താൻ ഇമോഷണലാണെന്ന് മഞ്ജു പിള്ള പറയുന്നു. മനോരമ ന്യൂസിനോടാണ് പ്രതികരണം.

ചുറ്റുമുള്ള പല ദേഷ്യവും കൊണ്ടിടുന്നത് മക്കളുടെ മേലായിരിക്കും. ദേഷ്യപ്പെട്ട് കഴിഞ്ഞ് എനിക്ക് സങ്കടം വരും. ഉറങ്ങുമ്പോൾ പോയി കെട്ടിപ്പിടിച്ച് കിടക്കും. കരയും. കുട്ടികളുടെ വയലൻസും നമ്മുടെ കയ്യിൽ ഒതുങ്ങാത്ത മോശമായ വാക്കുകളും പറയുന്നത് റീൽസിട്ട് മാതാപിതാക്കൾ ആഘോഷിക്കുന്നത് കണ്ടിട്ടുണ്ട്. അതെനിക്ക് ഭയങ്കരമായി വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ്. ഒരു കെെ കൊണ്ട് അടിക്കുക, ഒരു കെെ കൊണ്ട് തലോടുക എന്നാണ് എന്റെ അമ്മയൊക്കെ പറഞ്ഞത്.

Manju Pillai Daughter

അത് കൊണ്ടായിരിക്കും ഒരു പേടിയും ബഹുമാനവും നമുക്കുണ്ടായിരുന്നെന്നും മഞ്ജു പിള്ള പറയുന്നു. മകളുടെ കാര്യത്തിൽ ഞാൻ വളരെ ഇമോഷണലാണ്. മകൾ എനിക്ക് വളരെ സപ്പോർട്ടാണ്. എന്റെ ശക്തിയാണ്. എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ട്. അവളും തിരിച്ച് അങ്ങനെയാണ്. 22 വയസായി. ഒരുപക്ഷെ ആ വയസിനേക്കാളും പക്വതയുള്ളവളാണ് അവൾ. കുറേ നല്ല കുഞ്ഞുങ്ങളിൽ ഒരു കുഞ്ഞാണ്.

എന്തും സുലഭമായി വിരൽത്തുമ്പിൽ കിട്ടുന്ന കാലമാണ് ഇപ്പോൾ. എന്നാൽ മകൾ മനസിലാക്കി പെരുമാറുന്ന ആളാണെന്ന് മഞ്ജു പിള്ള പറയുന്നു. അമ്മ, എനിക്ക് ഇത്രയും പണം ആവശ്യം വരും അടുത്തയാഴ്ച, അമ്മയുടെ കയ്യിൽ ഉണ്ടോ, ഇല്ലെങ്കിൽ പറയൂ എന്നാണ് അവൾ ഇന്ന് രാവിലെ അയച്ച മെസേജ്. അത് തന്നെ തനിക്ക് ഭയങ്കര ആശ്വാസമാണെന്നും മഞ്ജു പിള്ള വ്യക്തമാക്കി. മകളുടെ ഇഷ്ടപ്രകാരം ഇറ്റലിയിൽ ഇപ്പോൾ ഫാഷൻ സ്റ്റെെലിം​ഗ് ആന്റ് ഫോട്ടോ​ഗ്രാഫി പഠിക്കുകയാണ്. ഞാനും സുജിത്തും അവളെ ഒന്നിനും നിർബന്ധിച്ചിട്ടില്ല. അവൾ തന്നെ തീരുമാനിച്ചതാണെന്നും മഞ്ജു പിള്ള വ്യക്തമാക്കി.

Manju Pillai

കഴിഞ്ഞ വർഷമാണ് മഞ്ജു പിള്ളയും സുജിത്ത് വാസുദേവും വിവാഹമോചിതരായത്. പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണെന്നും സൗഹൃദം നിലനിൽക്കുന്നുണ്ടെന്നും ഇരുവരും വ്യക്തമാക്കി. 24 വർഷം നീണ്ട വിവാഹ ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. ഞങ്ങൾ രണ്ട് പേരും രണ്ട് വ്യക്തിത്വങ്ങളാണ്. എനിക്കും സുജിത്തിനും ഞങ്ങളുടെ വീട്ടുകാർക്കും യാതൊരു കുഴപ്പങ്ങളുമില്ല. ഞങ്ങൾ ഇപ്പോഴും നല്ല കോൺടാക്ടിലുള്ള കുടുംബമാണ്. അച്ഛനും അമ്മയും വന്നപ്പോൾ സുജിത്തിന്റെ ഫ്ലാറ്റിൽ പോയി കണ്ടിരുന്നു.

ഫോണിൽ സംസാരിക്കുകയും നേരിൽ കാണുകയുമൊക്കെ ചെയ്യാറുണ്ട്. ഞങ്ങൾ രണ്ട് പേർക്കും മനസമാധാനം തരുന്ന തീരുമാനമായിരുന്നു ഡിവോഴ്സ്. വേർപിരിയൽ കോപ്ലിക്കേഷനാണെന്ന് പറയുന്നത് വെറുതെയാണെന്നും മഞ്ജു പിള്ള വ്യക്തമാക്കി. കരിയറിലെ തിരക്കുകളിലാണ് മഞ്ജു പിള്ളയും സുജിത്ത് വാസുദേവും. സുജിത്ത് സിനിമോട്ടോ​ഗ്രഫി ചെയ്ത എമ്പുരാൻ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X