സോറി ചേച്ചി, നിങ്ങളുടെ ബന്ധം ഞാൻ മറന്നു എന്ന് സിദ്ധു; സിദ്ധുവിനെ അന്ന് പലരും പറഞ്ഞു; മഞ്ജു പിള്ള
അന്തരിച്ച നടി കെപിഎസി ലളിതയ്ക്ക് സിനിമാ രംഗത്ത് ഏറ്റവും അടുപ്പമുണ്ടായിരുന്ന വ്യക്തി നടി മഞ്ജു പിള്ളയാണ്. തട്ടീം മുട്ടീം എന്ന പരമ്പരയിൽ ഒരുമിച്ച് അഭിനയക്കവെ ഉണ്ടായ ആത്മബന്ധം കെപിഎസി ലളിതയുടെ അവസാന നാൾ വരെ തുടർന്നു. സ്വന്തം മകളെ പോലെയാണ് കെപിഎസി ലളിത മഞ്ജു പിള്ളയെ സ്നേഹിച്ചതും ശകാരിച്ചതും. നടിയുടെ അവസാന നാളുകളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പിള്ള. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
'ലളിതാമ്മ എന്ന് പറഞ്ഞാൽ എനിക്ക് വേറൊരു അമ്മ തന്നെയാണ്. അവസാന കാലത്ത് വയസായതിന്റെയും ഒരുപാട് ഗുളികകൾ കഴിക്കുന്നതിന്റെയും പ്രശ്നങ്ങളും ഇ റിറ്റേഷനുമുണ്ടായിരുന്നു. എന്നോട് ദേഷ്യപ്പെട്ടാലും ഞാനിങ്ങനെ ഇരിക്കും. പിണങ്ങിയിരുന്നാൽ, പെണ്ണെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്. വന്ന് കഴിക്കെടി അങ്ങോട്ട് എന്ന് അമ്മ പറയും. അത്രയും ഫ്രീഡം ഉണ്ട്. ഞാൻ പത്ത് വർഷത്തോളം കൊച്ചിയിൽ താമസിച്ചിരുന്നു. ലളിതാമ്മയാണ് എന്നെ കൊണ്ട് വന്നത്. എന്തെങ്കിലും ആവശ്യം വന്നാൽ സിന്ധു ( സിദ്ധാർത്ഥ് ) എപ്പോഴും കാണില്ല'

'ഷൂട്ടിന്റെ തിരക്കാണെങ്കിൽ ഞാനാണ് അമ്മയെ പർച്ചേഴ്സിനും ഹോസ്പിറ്റലിലും കൊണ്ട് പോയിരുന്നത് ഞാനായിരുന്നു. അങ്ങനെ ഭയങ്കര അറ്റാച്ച്മെന്റായി. എന്തെങ്കിലും ടെൻഷനോ വിഷമമോ വന്നാൽ അമ്മ അപ്പോൾ തന്നെ പോയി സാരി മേടിച്ച് കാശ് കളയും. അതാണ് അമ്മയുടെ ഏറ്റവും വലിയ പ്രശ്നം. അവസാനമൊക്കെ ആയപ്പോഴേക്കും കുറച്ച് ബുദ്ധിമുട്ടും കാര്യവും വന്നു. അമ്മയ്ക്ക് തട്ടീം മുട്ടീം നിന്നും വിട്ട് നിൽക്കേണ്ടി വന്നു'
'ഡയലോഗൊക്കെ കാണാതെ പറയുന്നതാണ്. ഓർമ്മയ്ക്ക് പ്രശ്നം വന്നപ്പോൾ അമ്മ ഒന്ന് റെസ്റ്റ് എടുക്കട്ടെ എന്ന് കരുതി. അപ്പോൾ പാവം എന്നെ വിളിച്ച്, എന്താടീ എന്നെ വിളിക്കാത്തത് എന്ന് ചോദിക്കും. അവസാന സമയത്ത് അമ്മ തമിഴ്നാട്ടിൽ ഒരു തമിഴ് സിനിമ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് എന്നെ ദിവസേന വിളിക്കും'

'ദിവസം ഒരു നേരമെങ്കിലും ഗുളിക കഴിക്കുന്ന പോലെ എന്നെ വിളിക്കും. വിശേഷങ്ങളൊക്കെ പറയും. സാധാരണ ഞാനങ്ങോട്ട് വിളിച്ചില്ലെങ്കിലായിരുന്നു അമ്മ എന്നോട് പരാതി പറഞ്ഞിരുന്നത്. സിദ്ധുവിനെയും ശ്രീക്കുട്ടിയെയും എങ്ങനെ സ്നേഹിച്ചോ അത് പോലെ എന്നെയും സ്നേഹിച്ചു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആ സമയത്ത് ഞാൻ ഫാമിൽ ചില തിരക്കുകളിലായിരുന്നു. രണ്ട് മൂന്ന് ദിവസമായി കോൾ വന്നില്ല. ഞാൻ തിരക്കിന്റെയിടയ്ക്ക് തിരിച്ച് വിളിക്കാനും പറ്റിയില്ല. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഞാൻ അമ്മയെ വിളിച്ചു. വിളിച്ചപ്പോൾ അമ്മയുടെ ഫോൺ കിട്ടുന്നില്ല. ശ്രീക്കുട്ടിയെയോ സിദ്ധുവിനെയോ വിളിച്ചപ്പോഴാണ് ആശുപത്രിയിലാണെന്ന് പറഞ്ഞത്'
'രണ്ട് ദിവസം കോൾ വരാഞ്ഞപ്പോൾ എന്തുകൊണ്ട് വിളിച്ചില്ല എന്ന കുറ്റബോധം തോന്നി. ആശുപത്രിയിൽ ആരെയും കയറ്റിയില്ല, എനിക്കൊന്ന് കാണാൻ പോലും പറ്റിയില്ല. ആശുപത്രിയിൽ നിന്ന് വീട്ടിൽ വന്ന് കുറച്ച് നാൾ കിടന്നു. അന്ന് ഞാൻ പോയി കണ്ടു. ആ കണ്ടത് ഞങ്ങളുടെ അമ്മയേ അല്ലായിരുന്നു. അമ്മയെ കാണാൻ ആദ്യം സിദ്ധുവിനെ വിളിച്ചപ്പോൾ ചേച്ചി അത് വേണോ എന്നാണ് ചോദിച്ചത്. ഇല്ല സിദ്ധൂ എനിക്കൊന്ന് കാണണം എന്ന് പറഞ്ഞു. വേണ്ട ചേച്ചീ, കാണേണ്ട എന്ന് പറഞ്ഞ് സിദ്ധു ഫോൺ വെച്ചു'
'അവന്റെ സാഹചര്യം നമ്മൾ മനസിലാക്കണം. അവെന്തിലൂടെ കടന്ന് പോകുന്നു എന്ന് മനസിലാക്കണം. പലരും അന്ന് സിദ്ധുവിനെ ഒരുപാട് പറഞ്ഞു. പക്ഷെ മക്കളെന്ന നിലയിൽ ചിന്തിക്കുമ്പോൾ സിദ്ധു ചെയ്തതിൽ തെറ്റില്ലെന്നും മഞ്ജു പിള്ള പറഞ്ഞു. കെപിഎസി ലളിതയെ കാണാൻ പറ്റിയ സാഹചര്യത്തെക്കുറിച്ചും നടി സംസാരിച്ചു. ഉച്ച കഴിഞ്ഞ് സിദ്ധു എന്നെ തിരിച്ച് വിളിച്ചു, സോറി, ചേച്ചിയും അമ്മയും തമ്മിലുള്ള റിലേഷൻ മറന്ന് പോയി, ചേച്ചി വാ എന്ന് പറഞ്ഞു,' മഞ്ജു പിള്ള ഓർത്തു.


Click it and Unblock the Notifications