പിരിഞ്ഞാലും കാണുമ്പോള്‍ കെട്ടിപ്പിടിക്കാന്‍ പറ്റണം, അതിന് പറ്റുന്നുമുണ്ട്! വിവാഹമോചനത്തെ പറ്റി മഞ്ജു പിള്ള

അടുത്തിടെ കിടിലന്‍ അമ്മ വേഷങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് നടി മഞ്ജു പിളള. ഹോമിലെ കുട്ടിയമ്മ മുതലിങ്ങിട്ട് രസകരമായ കഥാപാത്രങ്ങളാണ് നടിയെ തേടി എത്തുന്നത്. അതേ സമയം മഞ്ജുവിന്റെ വ്യക്തി ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളും മറുവശത്ത് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെടാറുണ്ട്.

ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവും മഞ്ജു പിള്ളയും അവരുടെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ഇതിന് കാരണമെന്താണെന്ന ചോദ്യം ഉയര്‍ന്നെങ്കിലും മറുപടി പറയാന്‍ ഇരുവരും തയ്യാറായില്ല. എന്നാല്‍ പിരിഞ്ഞ ശേഷവും യാതൊരു വെറുപ്പും ദേഷ്യവും കാണിക്കാതെ സൗഹൃദത്തോടെ മുന്നോട്ട് പോവുകയാണ് താരങ്ങള്‍.

manju-pillai

ഇപ്പോഴും സുഹൃത്തുക്കളായി തുടരാന്‍ സാധിക്കുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മഞ്ജുവിപ്പോള്‍. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുമ്പോഴാണ് ദാമ്പത്യ ജീവിതത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചുമൊക്കെ മഞ്ജു പിള്ള മനസ് തുറന്നത്.

സുജിത്തുമായിട്ടുള്ള ഡിവോഴ്‌സിനെ കുറിച്ച് ഇതുവരെ തുറന്ന് സംസാരിക്കാത്തത് അതൊക്കെ വളച്ചൊടിക്കപ്പെടുന്നത് കൊണ്ടാണെന്നാണ് നടി പറയുന്നത്. അടുത്തിടെ സുജിത്ത് ഒരു അഭിമുഖത്തില്‍ പങ്കെടുക്കുമ്പോള്‍ ചോദിച്ചത് വളരെ ബാലിശമായ ചോദ്യങ്ങളായിരുന്നു. വ്യക്തി ജീവിതത്തെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവരും മനുഷ്യരാണെന്ന് ഓര്‍മ്മിക്കണം. അവര്‍ക്കും വേദനകളും പ്രയാസങ്ങളും ഉണ്ടെന്ന് ഓര്‍ക്കണം. സെലിബ്രിറ്റി ആയത് കൊണ്ട് പ്രൊഫഷണല്‍ ലൈഫ് നാട്ടുകാരുടേതാണ്. പേഴ്‌സണല്‍ ലൈഫ് എന്റേത് മാത്രമാണ്. അതിട്ട് പന്താടാന്‍ ഞാന്‍ തയ്യാറല്ല.

ഞങ്ങള്‍ രണ്ടാളും രണ്ട് വ്യക്തിത്വങ്ങളാണ്. എനിക്കും സുജിത്തിനും ഞങ്ങള്‍ രണ്ട് പേരുടെ വീട്ടുകാര്‍ക്കും യാതൊരു കുഴപ്പങ്ങളുമില്ല. ഞങ്ങള്‍ ഇപ്പോഴും നല്ല കോണ്‍ടാക്ടില്‍ നില്‍ക്കുന്ന കുടുംബമാണ്. അച്ഛനും അമ്മയും വന്നപ്പോള്‍ സുജിത്തിന്റെ ഫ്‌ളാറ്റില്‍ പോയി കണ്ടിരുന്നു. ഫോണില്‍ വിളിച്ച് സംസാരിക്കുകയും നേരില്‍ കാണുകയുമൊക്കെ ചെയ്യുന്നവരാണ് ഞങ്ങള്‍. അങ്ങനെ സൗഹൃദത്തോട് മുന്നോട്ട് പോകുന്നു എന്നതാണ് വലിയ കാര്യം. ഞങ്ങള്‍ രണ്ടാളെയും ഒരുമിച്ച് നിര്‍ത്തുന്നത് മകളാണ്.

manju-pillai

എനിക്കും അദ്ദേഹത്തിനും മനസമധാനം തരുന്ന തീരുമാനമായിരുന്നു ഡിവോഴ്‌സ്. അതെന്ത് കൊണ്ടും നല്ലതല്ലേ? ഡിവോഴ്‌സ് എന്നത് കോംപ്ലിക്കേഷനാണെന്ന് പറയുന്നത് വെറുതേയാണ്. എങ്ങനെ സാധിക്കുന്നു എന്ന് ചോദിക്കുന്നു. ഞങ്ങള്‍ക്ക് അതിന് സാധിച്ചില്ലേ? നാളെ ഒരു സ്ഥലത്ത് കാണുമ്പോള്‍ ചിരിച്ച് ഷേക്ക് ഹാന്‍ഡ് കൊടുത്തിട്ട് കെട്ടിപിടിക്കാന്‍ പറ്റണം എന്നതായിരുന്നു എന്റെ ആഗ്രഹം. അതിന് ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

സുജിത്തിന്റെ സഹോദരന്‍ മരിച്ച സമയത്ത് ഞാനവിടെ മുഴുവന്‍ സമയത്തും ഉണ്ടായിരുന്നു. എന്നാല്‍ പുറത്ത് വന്ന വാര്‍ത്ത ഇവിടേക്ക് മഞ്ജുവും മകളും വരുമോ എന്നൊക്കെ ചോദിച്ചായിരുന്നു. ചിലപ്പോള്‍ ചിരിയൊക്കെ വരുമെങ്കിലും ഇതൊക്കെ എന്ത് തരം അവസ്ഥയാണെന്ന് ചോദിച്ചാല്‍ മനസിലാവില്ലെന്നാണ് നടി പറയുന്നത്.

2000 ത്തിലായിരുന്നു മഞ്ജു പിള്ളയും സുജിത്ത് വാസുദേവും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ദയ എന്നൊരു മകളും താരങ്ങള്‍ക്കുണ്ട്. ഇരുപത്തിനാല് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2024 ലാണ് തങ്ങള്‍ വിവാഹമോചിതരാവാന്‍ തീരുമാനിച്ചെന്ന് താരങ്ങള്‍ വെളിപ്പെടുത്തുന്നത്. വിവാഹമോചിതരായതിന് ശേഷവും പരസ്പരം ബഹുമാനത്തോടെ പെരുമാറുന്നതിൻ്റെ പേരിൽ താരങ്ങൾ നേരത്തെ പ്രശംസിക്കപ്പെട്ടിരുന്നു. സിനിമകളുടെ കാര്യത്തിനും അല്ലാതെയും മുൻഭർത്താവിനെ നേരിൽ വിളിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്യാറുണ്ടെന്നാണ് നടി വ്യക്തമാക്കുന്നത്.

More from Filmibeat

Read more about: manju pillai sujith vasudev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X