മഞ്ജുവിന് രണ്ട് മക്കളുണ്ടോ? ചിത്രങ്ങള്‍ കണ്ട ആരാധകര്‍ക്ക് സംശയം! താരത്തിന്‍റെ മറുപടി ഇങ്ങനെ!

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മഞ്ജുപിള്ള. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. തട്ടീം മുട്ടീം എന്ന പരമ്പരയുമായാണ് താരം ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ലോക് ഡൗണായതോടെ പരമ്പരകളുടെ ഷൂട്ടിംഗെല്ലാം നിര്‍ത്തിവെക്കുകയായിരുന്നു. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള പോസ്റ്റുമായി നേരത്തെയും മഞ്ജുപിള്ള എത്തിയിരുന്നു.

സുജിത് വാസുദേവാണ് മഞ്ജുപിള്ളയെ വിവാഹം ചെയ്തത്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞും താരമെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ മഞ്ജുപിള്ള പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിലായിരുന്നു ഒരാള്‍ മക്കളെക്കുറിച്ച് ചോദിച്ചത്. രണ്ടുപെണ്‍കുട്ടികളോടൊപ്പം നില്‍ക്കുന്ന ഫോട്ടോ കണ്ടതോടെയായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് മറുപടിയുമായ താരവും എത്തിയിരുന്നു.

 മഞ്ജുപിള്ളയുടെ പോസ്റ്റ്

മഞ്ജുപിള്ളയുടെ പോസ്റ്റ്

ത്രീ റോസസ് ഇന്‍ മൈ ലൈഫ് എന്ന് പറഞ്ഞായിരുന്നു മഞ്ജുപിള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. ക്ഷണനേരം കൊണ്ടായിരുന്നു ഫോട്ടോ വൈറലായി മാറിയത്. അമ്മയ്ക്കും മകള്‍ക്കുമൊപ്പമുള്ള കുഞ്ഞതിഥി ആരാണെന്നായിരുന്നു എല്ലാവരും ചോദിച്ചത്. കുടുംബത്തില്‍ പുതിയ അതിഥി എത്തിയോ എന്നും മഞ്ജുവിന് രണ്ട് പെണ്‍കുട്ടികളാണോയെന്നുമൊക്കെയായിരുന്നു ആരാധകര്‍ സംശയിച്ചത്. ഇതേക്കുറിച്ച് താരത്തോട് ചോദിക്കുകയും ചെയ്തിരുന്നു.

നേരത്തെയും

നേരത്തെയും

നേരത്തെയും ഇത്തരത്തിലുള്ള ചിത്രങ്ങളുമായി താരമെത്തിയിരുന്നു. അന്നും ആരാധകര്‍ സംശയം ഉന്നയിച്ചിരുന്നു. ശരിക്കും ഇത് എന്റെ അനന്തരവളാണ്. എന്നാല്‍ എനിക്ക് ഇരുവരും എന്റെ മക്കളാണെന്നായിരുന്നു താരത്തിന്റെ മറുപടി. ദക്ഷയെന്നാണ് കുഞ്ഞിന്റെ പേരെന്നും മഞ്ജുപിള്ള പറഞ്ഞിരുന്നു. ചേച്ചിക്ക് സുഖമാണോയെന്നും സുരക്ഷിതയല്ലേയെന്നുമൊക്കെയുള്ള ചോദ്യങ്ങളും ഫോട്ടോയ്ക്ക് കീഴിലുണ്ടായിരുന്നു. അതെയെന്ന മറുപടിയായിരുന്നു താരം നല്‍കിയത്.

വീട്ടില്‍നിന്നും

വീട്ടില്‍നിന്നും

തട്ടീം മുട്ടീം പരിപാടിയുടെ പുതിയ പ്രമോയും മഞ്ജുപിള്ള പങ്കുവെച്ചിരുന്നു. കമലാസനനും മായാവതിയും സഹദേവനും ഫോണിലായിരുന്നു അര്‍ജുനനെ വിളിച്ചത്. വീട്ടില്‍ ലോക്കായിപ്പോവുകയായിരുന്നു അര്‍ജുനന്‍. നീ അടുത്തില്ലാഞ്ഞിട്ട് സുഖമില്ലെന്നായിരുന്നു അര്‍ജുനന്‍ പറഞ്ഞത്. ചേട്ടന്റെ മീശയെക്കുറിച്ചായിരുന്നു സഹദേവന്‍ ചോദിച്ചത്. പുതിയ ലുക്കില്‍ താന്‍ സല്‍മാന്‍ഖാനെപ്പോലെയില്ലേയെന്നും അര്‍ജുനന്‍ ചോദിക്കുന്നുണ്ട്.

മകള്‍ക്ക് നല്‍കിയ സര്‍പ്രൈസ്

മകള്‍ക്ക് നല്‍കിയ സര്‍പ്രൈസ്

മകളുടെ പിറന്നാളിന് മഞ്ജുവും സുജിത്തും കൂടി സര്‍പ്രൈസ് നല്‍കിയതിനെക്കുറിച്ചുള്ള പോസ്റ്റായിരുന്നു മുന്‍പ് ട്രെന്‍ഡിംഗായി മാറിയത്. മകള്‍ക്ക് ഏറെ പ്രിയപ്പെട്ട സമ്മാനമായിരുന്നു നല്‍കിയത്. സന്തോഷത്തോടെ തുള്ളിച്ചാടുന്നതിനിടയില്‍ അച്ഛനും അമ്മയ്ക്കും നന്ദി പറഞ്ഞിരുന്നു മകള്‍. ഇതിന് ശേഷമായാണ് പിറന്നാള്‍ പാര്‍ട്ടി നടത്തിയത്. ഒരേ പോലെയുള്ള വസ്ത്രം ധരിച്ചായിരുന്നു ഇരുവരും എത്തിയത്.

മികച്ച പിന്തുണയും സ്വീകാര്യതയും

മികച്ച പിന്തുണയും സ്വീകാര്യതയും

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മഞ്ജു പിള്ള മോഹനവല്ലിയാണ്. അര്‍ജുനന്റെ തരികിടകള്‍ കണ്ടുപിടിക്കുന്ന ഭാര്യയായുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മക്കളായി അഭിനയിക്കുന്ന കണ്ണനോടും മീനാക്ഷിയോടും പ്രത്യേകമായൊരു അടുപ്പമുണ്ടെന്നും താരം പറഞ്ഞിരുന്നു. മീനാക്ഷി വിദേശത്തേക്ക് പോവുകയാണെന്നുള്ള വിവരം പങ്കുവെച്ചെത്തിയതും മഞ്ജുപിള്ളയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X