'പീപ്പിൾ പ്ലീസറല്ല... നൈസായി ഒഴിവാക്കും, ഞാൻ എങ്ങനെ ഒരു കൊച്ചിനെ നോക്കും? എനിക്ക് ഇന്നും എപ്പോഴും അമ്മ വേണം'

By Desk

നടി മഞ്ജു പിള്ളയുടെഏക മകളാണ് ജാനി എന്നറിയപ്പെടുന്ന ദയ സുജിത്ത്. അമ്മയുടെ ബെസ്റ്റ് ഫ്രണ്ടും ദയ തന്നെയാണ്. ഫാഷൻ ഡിസൈനിങ്, സ്റ്റൈലിങ്, പെയിന്റിങ് എന്നിവയോടെല്ലാമാണ് ദയയ്ക്ക് കമ്പം. വിദേശ പഠനം പൂർത്തിയാക്കിയ ദയ മോഡലിങ്ങ് രംഗത്തും സജീവമാണ്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് താരപുത്രി വൈറലായിരുന്നു. അടുത്തിടെ മുതലാണ് ദയ യുട്യൂബിൽ ആക്ടീവായി തുടങ്ങിയത്.

ഇപ്പോഴിതാ തന്റെ ജീവിതവുമായി ബന്ധപ്പെടുത്തി വിവാധ വിഷയങ്ങളിലുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചിരിക്കുകയാണ് താരം. ഒരിക്കലും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി ജീവിക്കരുതെന്ന് ദയ പറയുന്നു. സോഷ്യൽമീഡിയയിൽ ആക്ടീവാകുന്നതിന് മുമ്പും ശേഷവും ബോഡി ഷെയ്മിങ്, പരിഹാസം തുടങ്ങിയവയെല്ലാം ദയ ഏറ്റുവാങ്ങിയിട്ടുണ്ട്.

Daya Sujith
Photo Credit: Daya Sujith / Instagram

ആളുകളോട് നോ പറയാൻ ബുദ്ധിമുട്ടുള്ളയാളായിരുന്നു ഞാൻ. എപ്പോഴും ഒരു പീപ്പിൾ പ്ലീസറായിരുന്നു. എനിക്ക് നൂറ് കാര്യങ്ങൾ ചെയ്യാൻ ഉണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ച് ഞാൻ മറ്റുള്ളവരുടെ ആവശ്യങ്ങൾ ചെയ്ത് കൊടുക്കുമായിരുന്നു. അവരെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാണ് എല്ലാം ചെയ്ത് കൊടുക്കാൻ തയ്യാറാകുന്നത്. പക്ഷെ ഇപ്പോൾ ഞാൻ അങ്ങനെയല്ല.

ആവശ്യമുള്ള സന്ദർഭങ്ങളിൽ മാത്രമെ പീപ്പിൾ പ്ലീസറായി മാറാറുള്ളു. റെസ്പെക്ട് ഫുള്ളി ഞാൻ നോ പറ‍യും. നൈസായി ഒഴിവാക്കി വിടും. എപ്പോഴും വ്യക്തിപരമായ അതിരുകൾ നമ്മൾ സൂക്ഷിക്കണം. അങ്ങനെയെങ്കിൽ ആളുകൾ നിങ്ങളുടെ തലയിൽ കയറി ഭാരം ഉണ്ടാക്കുകയില്ല. ബ്രേക്കപ്പിനേയും ടോക്സിസിറ്റിയെ കുറിച്ചും ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരാം. അത് എന്റെ ഏരിയയാണ്.

പതിനഞ്ചാം വയസിലും പതിനാറാം വയസിലുമായിരുന്നു എന്റെ പ്രണയം. പതിനാറാം വയസിൽ ഞാൻ പക്വതയില്ലാത്തവളും മണ്ടിയുമായിരുന്നു. അതുകൊണ്ട് തന്നെ റിലേഷൻഷിപ്പ് വർക്കായില്ല. ഇപ്പോൾ അയാൾ എന്റെ നല്ല സുഹൃത്താണ്. ഇത്തരം നല്ല കാര്യങ്ങൾ ചെയ്യുന്നത് നല്ലതാണ്. അതേസമയം ചില പുരുഷന്മാരുടെ ഈഗോ അവരുടെ ഉയരത്തിനേക്കാൾ മുകളിലാണ്.

എന്നാൽ നന്നായി പെരുമാറുന്ന നൽകുന്ന ബഹുമാനം അതേപടി തിരികെ നൽകുന്ന പുരുഷന്മാരുമുണ്ട്. പുരുഷന്മാരിൽ എനിക്ക് ഭാഗ്യക്കുറവ് ഉണ്ടായിട്ടുണ്ട്. അത് അങ്ങനെ തന്നെ തുടരുമെന്ന് ഞാൻ കരുതുന്നു. അറിയില്ല ഭാവിയിൽ എന്തെങ്കിലും മാറ്റം സംഭവിക്കുമോയെന്ന്. അതുപോലെ ടോക്സിസിറ്റിയിൽ നിന്നും വിട്ടുപോകാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ നിങ്ങൾക്ക് എത്ര വിലകൊടുക്കുന്നുവെന്ന് മനസിലാകും.

Daya Sujith
Photo Credit: Daya Sujith / Instagram

സെൽഫ് റെസ്പക്ട് ആരും പഠിപ്പിച്ച് തരേണ്ടതല്ലെന്നും സ്വയം മനസിലാക്കി ചെയ്യേണ്ടതാണെന്നും ദയ പറഞ്ഞു. പണ്ടൊക്കെ പലരും എന്റെ സുഹൃത്തുക്കളുമായി എന്നെ കംപയർ ചെയ്യുമായിരുന്നു. എന്റെ കുടുംബം അങ്ങനെ ചെയ്തിട്ടില്ല. ചില ബന്ധുക്കൾ ചെയ്തിട്ടുണ്ട്. വിവാഹക്കാര്യം പറഞ്ഞാണ് അവരുടെ കംപാരിസൺ. ആ കുട്ടിയെ കണ്ടില്ലേ അവൾ വിവാഹം കഴിച്ചു, മൂന്ന് കുട്ടികളുടെ അമ്മയായി എന്നൊക്കെ പറ‍യും. ഞാൻ തന്നെ ഒരു കുട്ടിയാണ്. ഞാൻ എങ്ങനെ ഒരു കൊച്ചിനെ നോക്കും?.

എനിക്ക് എപ്പോഴും എന്റെ അമ്മ വേണം. അമ്മയില്ലാതെ പറ്റില്ല. അതാണ് സത്യം. എല്ലാവരും ഒരുനാൾ മരിക്കും. അതുകൊണ്ട് എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയാൽ ചെയ്യുക. എന്താണ് സംഭവിക്കാൻ പോകുന്ന ട്വിസ്റ്റെന്ന് അറിയാൻ വേണ്ടിയെങ്കിലും ചെയ്യുക. അതൊരു ഡേറ്റിങ്ങാണെങ്കിലും. എന്റെ ശരീരത്തെ കുറിച്ച് ആരെങ്കിലും പറയുന്നത് കേട്ടാൽ പ്രതികരിക്കാൻ തോന്നാറുണ്ട്.

പിന്നെ എന്റെ അമ്മ മഞ്ജു പിള്ളയും അച്ഛൻ സുജിത്ത് വാസുദേവുമായിപ്പോയി. അവർ മുപ്പത് വർഷമായി ഉണ്ടാക്കിയ ഒരു ഇമേജുണ്ട്. അത് കളയേണ്ടെന്ന് കരുതിയാണ് പ്രതികരിക്കാത്തത്. എന്നെ ബോഡി ഷെയിം ചെയ്താൽ ഞാനും ബോഡി ഷെയിം ചെയ്യും. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. അതുകൊണ്ട് ആരും ജീവിതത്തിൽ ഒന്നും നേടിയില്ലെന്ന് ഒന്നും കരുതി ആകുലപ്പെടേണ്ട കാര്യമില്ലെന്നും സംഭവിക്കാനുള്ളത് സംഭവിക്കുമെന്നും ദയ പറഞ്ഞു.

More from Filmibeat

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X