'ഫോട്ടോ കണ്ട് മമ്മൂട്ടി സാർ പറഞ്ഞു... ഞാൻ ഇന്റർനാഷണൽ ലെവലിൽ ആവാനുള്ളതാണെന്ന്'; മഞ്ജു പിള്ളയുടെ മകൾ പറഞ്ഞത്!
വർഷങ്ങളായി മലയാളികൾ കണ്ട് വരുന്ന മുഖമാണെങ്കിലും സമീപ കാലത്തായി ചെയ്യുന്ന എല്ലാ സിനിമകളിലും അസാധ്യ പ്രകടനം കാഴ്ചവെച്ച് മഞ്ജു പിള്ള യുവതലമുറയ്ക്കും പ്രിയപ്പെട്ട അഭിനേത്രിയായി മാറിക്കൊണ്ടിരിക്കുകയാണ്. പണ്ട് കോമഡി മാത്രമാണ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ സെന്റിമെൻസ് അടക്കം എല്ലാ റോളും അതി മനോഹരമായി മഞ്ജു പിള്ള ചെയ്യും. ബിഗ് സ്ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും സജീവമാണ് മഞ്ജു പിള്ള.
അഭിനയത്തിന് പുറമെ റിയാലിറ്റി ഷോകളിൽ മെന്ററായും അതിഥിയായുമെല്ലാം നടി പ്രത്യക്ഷപ്പെടാറുണ്ട്. മകളാണ് മഞ്ജുവിന്റെ ലോകം. അമ്മ മഞ്ജു പിള്ളയുടെ ബെസ്റ്റ് ഫ്രണ്ടും മകൾ ദയ തന്നെയാണ്. അമ്മയുടെ കാർബൺ കോപ്പിയെന്നാണ് താരത്തിന്റെ ഏക മകൾ ദയ സുജിത്തിനെ സിനിമാപ്രേമികൾ വിശേഷിപ്പിക്കാറുള്ളത്.

ഫാഷനോട് കമ്പമുള്ള ദയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇടയ്ക്കിടെ വൈറലാകാറുണ്ട്. ഇറ്റലിയിൽ ഫാഷൻ ഡിസൈനിങ് പഠിക്കുന്ന ദയ മോഡലിങ് രംഗത്തും സജീവമാണ്. ദയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ വൈറലായിരുന്നു. മറ്റുള്ള മോഡലുകളിൽ നിന്നും ദയയെ വ്യത്യസ്തയാക്കുന്നത് സ്കിൻ ടോണും സ്റ്റൈലിങ് സെൻസുമാണ്. ഫാഷൻ പ്രേമികളാണ് താരപുത്രിയുടെ ഫോളോവേഴ്സിൽ ഏറെയും. അടുത്തിടെ ദയയ്ക്ക് യുഎഇ ഗോൾഡൺ വിസ ലഭിച്ചിരുന്നു.
ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് ചെന്ന് സിഇഒയിൽ നിന്ന് പത്ത് വർഷത്തെ വീസ ഏറ്റുവാങ്ങുന്ന ദയയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ദയയുടെ ലോകവും അമ്മ മഞ്ജു പിള്ളയാണ്. അതുകൊണ്ട് തന്നെ അടുത്തിടെ അമ്മയ്ക്ക് കിടിലൻ ഒരു സർപ്രൈസ് ദയ നൽകിയിരുന്നു.
കയ്യിൽ അമ്മയുടെ മുഖം പച്ചകുത്തുകയാണ് ദയ ചെയ്തത്. മഞ്ജു പിള്ളയ്ക്ക് അതൊരു വലിയ സർപ്രൈസായിരുന്നു. ഇത് കണ്ട് അമ്മ ഞെട്ടുമെന്ന് ടാറ്റു ചെയ്യാൻ ആരംഭിച്ചപ്പോൾ തന്നെ ദയ പ്രവചിച്ചിരുന്നു. അത് തന്നെയാണ് സംഭവിച്ചതും. നേരത്തെ മഞ്ജു പിള്ള മകൾക്കൊപ്പമുള്ള ചിത്രം കൈ തണ്ടയിൽ ടാറ്റു ചെയ്തിരുന്നു.
ഇപ്പോഴിതാ ദയയുടെ കയ്യിൽ ടാറ്റു ചെയ്ത ടീമിന്റെ സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. മണിക്കൂറുകൾ നീണ്ട ടാറ്റൂയിങിനിടെ സ്റ്റുഡിയോയിലുള്ളവരോടെല്ലാം ദയ കുശലം ചോദിക്കുകയും തന്റെ വിശേഷങ്ങൾ പങ്കിടുകയും ചെയ്യുന്നുണ്ട്. അക്കൂട്ടത്തിൽ തന്റെ മോഡലിങ് ഫോട്ടോസ് കണ്ട് മലയാളത്തിന്റെ അഭിമാന താരം മെഗാസ്റ്റാർ മമ്മൂട്ടിയിൽ നിന്നും ലഭിച്ച കമന്റെന്താണെന്നാണ് ദയ വെളിപ്പെടുത്തി.

ബ്ലാക്ക് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷായി നിൽക്കുന്ന ദയയുടെ ഫോട്ടോകൾ കണ്ട് ദയ ഭാവിയിൽ ഇന്റർനാഷണൽ ലെവലിൽ ആവാനുള്ളതാണെന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് താരപുത്രി വെളിപ്പെടുത്തിയത്. ആവേശത്തിൽ പറയുന്നതിനിടയിൽ മമ്മൂട്ടിക്കൊപ്പം സാർ എന്ന് കൂടി ചേർക്കാൻ ദയ വിട്ടുപോയി. പക്ഷെ ഉടൻ തന്നെ അത് തിരുത്തി മമ്മൂട്ടി സാറെന്ന് പറയുകയും ചെയ്തു. ദയയ്ക്ക് ഇന്റർനാഷണൽ മോഡലിന്റെ ലുക്കുണ്ടെന്നത് ആരാധകരും സമ്മതിക്കുന്ന കാര്യമാണ്.
മഞ്ജുവിന്റെ പാത പിന്തുടർന്ന് മകളും സിനിമയിലേക്ക് എത്തണമെന്ന ആഗ്രഹവും ആരാധകർക്കുണ്ട്. മലയാള സിനിമയിലെ മുന്‍നിര ഛായാഗ്രാഹകരില്‍ ഒരാളായ സുജിത്ത് വാസുദേവനായിരുന്നു മഞ്ജു പിള്ളയുടെ ഭർത്താവ്. എന്നാൽ അടുത്തിടെ ഇരുവരും വിവാഹമോചിതരായി. 2020 മുതല്‍ മഞ്ജുവുമായി അകന്ന് കഴിയുകയും അടുത്തിടെ ഡിവോഴ്‌സ് ചെയ്യുകയും ചെയ്തുവെന്നാണ് കുറച്ചുനാൾ മുമ്പ് ഒരു അഭിമുഖത്തിൽ സുജിത്ത് വെളിപ്പെടുത്തിയത്.


Click it and Unblock the Notifications