For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൂടെ ആരുമില്ലെന്ന് കരുതി പേടിക്കുകയോ കരയുകയോ ചെയ്യരുത്; ഈ ലോകം മുഴുവന്‍ അവസരങ്ങളാണെന്ന് മഞ്ജു സുനിച്ചന്‍

  |

  ഭാര്യ-ഭര്‍ത്താക്കന്മാരെ ഉള്‍പ്പെടുത്തി നടത്തിയ റിയാലിറ്റി ഷോയാണ് നടി മഞ്ജു സുനിച്ചന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. റിയാലിറ്റി ഷോ യിലൂടെ ജനപ്രീതി നേടിയ മഞ്ജു സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലുമൊക്കെ സജീവമായി അഭിനയിച്ച് തുടങ്ങി. ഇപ്പോഴും അത് പിന്തുടര്‍ന്ന് പോരുകയാണ്.

  ഇടക്കാലത്ത് മഞ്ജു ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്ന തരത്തില്‍ കഥകള്‍ പ്രചരിച്ചിരുന്നു. ബിഗ് ബോസ് ഷോ യില്‍ മത്സരാര്‍ഥിയായി പോയതിന് ശേഷമാണ് മഞ്ജുവിന്റെ വിവാഹമോചനത്തെ കുറിച്ചുള്ള വിവരങ്ങള്‍ വരുന്നത്. അതിലൊന്നും സത്യമില്ലെന്ന് പിന്നീട് നടി തന്നെ വ്യക്തമാക്കി. ഇപ്പോഴിതാ വീണ്ടും ചിന്ത ഉണര്‍ത്തുന്ന ഒരു കുറിപ്പുമായിട്ടാണ് മഞ്ജു എത്തിയിരിക്കുന്നത്.

  താനടക്കമുള്ള സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ മഞ്ജു പറയുന്നത്. സ്വന്തമായൊരു ജോലി നേടുക മാത്രമല്ല ഒപ്പം ആരുമില്ലെന്ന സാഹചര്യം വന്നാല്‍ പേടിക്കുകയോ കരയുകയോ ചെയ്യരുതെന്നും നടി കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയെല്ലാം ഇപ്പോള്‍ പറയുന്നത് എന്തിനാണെന്നാണ് ആരാധകരുടെ ചോദ്യവും. എന്തായാലും കുറഞ്ഞ സമയത്തിനുള്ളില്‍ നടിയുടെ എഴുത്ത് തംരഗമായിരിക്കുകയാണ്.

  Also Read: ഇവരും വേര്‍പിരിഞ്ഞോ? നടി ദീപിക പദുക്കോണും ഭര്‍ത്താവ് രണ്‍വീറും പിരിഞ്ഞതായി വാര്‍ത്ത; ഒടുവില്‍ പ്രതികരിച്ച് നടി

  'പ്രിയപ്പെട്ട സ്ത്രീകളെ നിങ്ങള്‍ ആരുമായിക്കോട്ടെ... എന്തുമായിക്കോട്ടെ, പക്ഷേ സ്വന്തം കാലില്‍ നില്‍ക്കുന്നവര്‍ ആയിരിക്കണം. ഇനിയും അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടില്ലെങ്കില്‍ ഇനിയും വൈകരുത്. നാളെ ഒരുപക്ഷേ കൂടെ ഉണ്ടാവും എന്ന് കരുതിയ ആരും നിങ്ങള്‍ക്കൊപ്പം ഇല്ലെങ്കിലും നിങ്ങള്‍ കരയരുത്, പേടിക്കരുത്.. നിനക്ക് നീയേ ഉള്ളു. ഈ ലോകം മുഴുവന്‍ നമുക്കുള്ള അവസരങ്ങളാണ്', എന്നുമാണ് മഞ്ജു സുനിച്ചന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

  Also Read: പ്രായം കുറഞ്ഞ നടിയുമായി ഭര്‍ത്താവിന് ബന്ധമുണ്ട്; അജയ് ദേവ്ഗണിനെ കുറിച്ച് വന്ന വാര്‍ത്തയില്‍ നടി കാജോള്‍

  അതേ സമയം മഞ്ജുവിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. 'ഞാന്‍ വര്‍ഷങ്ങളായി സ്വന്തമായി ജോലി ചെയ്തു പോകുന്നു. അത് മാര്യേജ് കഴിഞ്ഞും തുടര്‍ന്ന് വരുന്നു. ചേച്ചി പറയുമ്പോലെ എപ്പോഴണ് ഒറ്റപ്പെട്ട് പോകുന്നതെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ഒറ്റയ്ക്ക് മുന്നോട്ട് പോകാന്‍ നേരത്തെ പഠിക്കുകയും മനസ്സിനെ പാകപ്പെടുത്തുകയുമാണ് വേണ്ടതെന്ന്', ഒരു ആരാധിക മഞ്ജുവിന്റെ പോസ്റ്റിന് താഴെയുള്ള കമന്റിലൂടെ പറയുന്നു.

  'കുടുംബജീവിതം ഈ കാലഘട്ടത്തില്‍ നന്നാവാന്‍ പ്രയാസമാണ്. അതിന് കാരണം അവസരങ്ങള്‍ കൂടുതലുണ്ടെന്നുള്ളതാണ്. പണ്ട് അവസരങ്ങള്‍ കുറവും അടക്കവും ഒതുക്കവുമുള്ള ആണും പെണ്ണുമായിരുന്നു. ഇന്ന് ഒന്നിനും കുറവില്ല. തലയ്ക്ക് മീതെ വെള്ളം വന്നാല്‍ അതിന് മേലേ തോണി എന്ന അവസ്ഥയാണ്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല സഹോദരീ... സ്വന്തം നിലപാടില്‍ ജീവിക്കുക സന്തോഷത്തോടെ', എന്നാണ് മറ്റൊരു ആരാധകന്‍ മഞ്ജുവിനോടായി പറയുന്നത്.

  മഞ്ജുവിന് അതുവരെ ഉണ്ടായിരുന്ന ഇമേജുകളെല്ലാം മാറിയത് ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതോട് കൂടിയായിരുന്നു. വീടിനകത്ത് നിന്നുള്ള നടിയുടെ പ്രവൃത്തികള്‍ പലരിലും അതൃപ്തിയുണ്ടാക്കി. ഇതാണ് ഭര്‍ത്താവുമായി പിരിഞ്ഞെന്ന കഥയിലേക്ക് എത്തിച്ചത്. നിലവില്‍ ഭര്‍ത്താവ് വിദേശത്താണെങ്കിലും അദ്ദേഹത്തിനും മകനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് മഞ്ജു സുനിച്ചന്‍ ചെയ്യുന്നത്.

  Read more about: manju മഞ്ജു
  English summary
  Manju Sunichen New Social Media Post Requesting Women Must Stand On Their Own Feet Gets Applause. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X