കൂടെ അഭിനയിച്ച ആര്‍ട്ടിസ്റ്റുകള്‍ പോലും എന്നോട് അങ്ങനെ സംസാരിച്ചു! തെളിയിച്ച് കൊടുക്കണമെന്ന് ആരാധികയോട് മഞ്ജു
സിനിമയിലും ടെലിവിഷന്‍ പരമ്പരയിലും ഒരുപോലെ സജീവമാണ് നടി മഞ്ജു പത്രോസ്. ടെലിഷന്‍ റിയാലിറ്റി ഷോ യിലൂടെയാണ് മഞ്ജു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമയില്‍ ചെറിയ റോളുകളില്‍ അഭിനയിച്ച് തുടങ്ങി. ഇതിനിടെ ബിഗ് ബോസ് ഷോ യില്‍ മത്സരിക്കാന്‍ പോയതോടെയാണ് മഞ്ജു സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്നത്.
നിറത്തിന്റെയും ശരീരാകൃതിയുടെയും പേരില്‍ പലപ്പോഴും നടി പരിഹസിക്കപ്പെടാറുമുണ്ട്. അങ്ങനെ വിമര്‍ശനങ്ങള്‍ക്ക് നടുവിലും മഞ്ജുവിനെ സ്‌നേഹിക്കാന്‍ നിരവധി പേരുണ്ട്. അത്തരത്തില്‍ നടിയുടെ ഏറ്റവും വലിയൊരു ആരാധിക കാണാന്‍ വന്നതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് വൈറലാവുന്നത്.

ചെറിയപ്രായം മുതല്‍ മഞ്ജു പത്രോസിനെ ഇഷ്ടപ്പെടുന്ന ഒരു ആരാധികയാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന്റെ പരിപാടിയിലൂടെ നടിയെ കാണാന്‍ എത്തിയത്. ശേഷം വിശേഷങ്ങള്‍ പറയുന്നതിനിടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് മഞ്ജു ആരാധികയുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.
ബോഡി ഷെയിമിങ്ങിന്റെ പേരില്‍ ഡിപ്രഷനിലായി പോയപ്പോഴാണ് മഞ്ജു ചേച്ചിയെ ഇഷ്ടപ്പെട്ട് തുടങ്ങിയതെന്നാണ് ആരാധിക പറഞ്ഞത്. എന്നാല്‍ തനിക്കത് സ്ഥിരമായി അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് മറുപടിയായി മഞ്ജുവും പറഞ്ഞ.
സ്റ്റേറ്റ് അവാര്‍ഡ് ഒക്കെ കിട്ടിയതിന് ശേഷവും എന്നെ കുറിച്ച് മോശമായി ഇങ്ങോട്ട് വന്ന് സംസാരിച്ച ആര്‍ട്ടിസ്റ്റുകള്‍ വരെയുണ്ടെന്നാണ് മഞ്ജു പറയുന്നത്. നമ്മുടെ കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ പോലും കളറിന്റെയും വണ്ണത്തിന്റെയുമൊക്കെ പേരില്‍ കളിയാക്കാറുണ്ട്. ഇപ്പോള്‍ ഞാന്‍ അതിനെ പറ്റി സംസാരിക്കാറില്ല. എന്തെങ്കിലും വിഷയം വന്നാല്‍ മാത്രമേ സംസാരിക്കാറുള്ളു.
നിറത്തിലും വണ്ണത്തിലുമൊന്നുമല്ല കാര്യമെന്ന് തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് അങ്ങനെ ആരെങ്കിലം വിഷമിപ്പിക്കാന്‍ വന്നാല്‍ അതിനും അപ്പുറം കടക്കാന്‍ പറ്റുമെന്ന് സ്വയം വിശ്വസിപ്പിക്കുകയാണ് വേണ്ടതെന്ന് മഞ്ജു ആരാധികയ്ക്ക് പറഞ്ഞ് കൊടുക്കുകയാണ്.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പാണ് എനിക്ക് അപകടം ഉണ്ടാവുന്നത്. മുഖം വല്ലാതെ വീര്‍ത്ത്, കരുവാളിച്ച് നില്‍ക്കുന്ന അവസ്ഥയായിരുന്നു. ഇപ്പോഴും ഫോണിലുള്ള പഴയ ഫോട്ടോസ് എടുത്ത് നോക്കിയാല്‍ പേടിയാവും. കാരണം ഒരു വശമൊക്കെ ചളുങ്ങി പോയത് പോലെയായിരുന്നു.
പിന്നെ പ്ലാസ്റ്റിക്ക് സര്‍ജറിയാണ് ചെയ്തത്. ശേഷം പതിനൊന്നാമത്തെ ദിവസം അഭിനയിക്കാന്‍ വന്നു. അന്ന് മുഖമൊക്കെ സര്‍ജറി ചെയ്ത പാടുകളുണ്ട്. മാത്രമല്ല സ്റ്റിച്ചിട്ട നൂലുകളൊക്കെ പതിയെ പൊങ്ങി വരാന്‍ തുടങ്ങി.
ഒരു ടേക്ക് കഴിയുമ്പോള്‍ നൂലൊക്കെ പൊങ്ങി വരുന്നതായി കാണാം. പക്ഷേ ആ കഥാപാത്രം ചെയ്യാന്‍ വിധിയുണ്ടായിരുന്നത് എനിക്കാണ്. അതുകൊണ്ട് ചെയ്തു. യഥാര്‍ഥത്തില്‍ കലയുള്ള ആള് മറ്റൊരു കലാകാരനെ ഇതൊക്കെ പറഞ്ഞ് വേദനിപ്പിക്കില്ലെന്നാണ് മഞ്ജു പറയുന്നത്.
ഇതുപോലൊരു ആരാധിക സ്‌നേഹിക്കുന്നതും കാണാന്‍ വരുന്നതും ഒരു അവാര്‍ഡ് കിട്ടുന്നതിനെക്കാളും വലിയ കാര്യമാണ്. ശറിക്കും പറഞ്ഞാല്‍ ഞാനൊരു പാവമാണ്. പക്ഷേ എനിക്ക് ഭയങ്കര ജാഡയും അഹങ്കാരവുമൊക്കെയാണെന്നാണ് പലരും കരുതിയിരിക്കുന്നത്.


Click it and Unblock the Notifications