ഞാന്‍ പോലുമറിയാത്ത കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നു! വിളിക്കാന്‍ നമ്പറുമായി നടി മഞ്ജു

ബിഗ് ബോസില്‍ വന്നതിന് ശേഷം വലിയ പ്രശസ്തി നേടിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു മഞ്ജു പത്രോസ്. ശക്തമായ മത്സരങ്ങളില്‍ മുന്നിട്ട് നിന്നിരുന്നെങ്കിലും 49-ാം ദിവസത്തെ എപ്പിസോഡിലായിരുന്നു മഞ്ജു പുറത്തേക്ക് പോവുന്നത്. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ മഞ്ജുവിന്റെ പേരില്‍ പുറത്ത് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.

പുറത്ത് വന്നതിന് ശേഷം ഇക്കാര്യത്തെ കുറിച്ച് മനസിലാക്കി മഞ്ജു ഓരോന്നായി പറഞ്ഞ് വരികയായിരുന്നു. ഇപ്പോഴിതാ താന്‍ പോലുമറിയാത്ത കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചെന്ന് പറയുകയാണ് നടി. മാത്രമല്ല എന്നെ കുറിച്ചുള്ള കമന്റുകള്‍ പറയാന്‍ ഉള്ളവര്‍ക്ക് വിളിക്കാന്‍ ഒരു നമ്പറും മഞ്ജു പുറത്ത് വിട്ടിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഇത്രയും കാര്യങ്ങള്‍ നടി സൂചിപ്പിച്ചിരിക്കുന്നത്.

manju-pathrose

മഞ്ജു പത്രോസിന്റെ കുറിപ്പ്

'ജീവിതത്തിലെ ഒരു നിര്‍ണായകഘട്ടത്തിലാണ് ഞാന്‍ ബിഗ് ബോസ് ഗെയിം ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നത്. വിജയകരമായി 49 ദിവസം പൂര്‍ത്തിയാക്കി വരുമ്പോളറിയുന്നതു ഞാന്‍ പോലുമറിയാത്ത കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നിരിക്കുന്നു എന്നതാണ്. എന്റെ പേരിലുള്ള ഫേസ്ബുക്ക,് യൂട്യൂബ് എന്നിവ ഞാന്‍ അല്ല ഉപയോഗിക്കുന്നത്. എന്റെ സുഹൃത്തുക്കള്‍ ആണ്. അതിനാല്‍ നിങ്ങളുടെ നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ എന്നോട് നേരിട്ടു പറയുക. എന്റെ ഫോണ്‍ നമ്പര്‍ - 9995455994 (ഇന്റര്‍നെറ്റ് കാള്‍ എടുക്കുന്നതല്ല) മഞ്ജു പത്രോസ്'.

Read more about: manju മഞ്ജു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X