പിറന്നാളിന് മുടങ്ങാതെ വന്നിരുന്ന കാവ്യയുടെ കോൾ, ഇന്നെല്ലാം മാറി മറിഞ്ഞു; മഞ്ജുവിന്റെ അന്നത്തെ പിറന്നാൾ

പ്രിയ നടി മഞ്ജു വാര്യരുട പിറന്നാൾ ദിനമാണിന്ന്. 47 വയസ് പൂർത്തിയായിരിക്കുകയാണ് താരത്തിന്. സംഭവ ബഹുലമായ ജീവിതം നയിക്കുന്ന മഞ്ജു പല സ്ത്രീകൾക്കും പ്രചോദനമാണ്. വിവാദങ്ങളിൽ നിന്നും പരമാവധി മാറി നിൽക്കുന്നയാളാണ് മഞ്ജു. പ്രശ്ന കലുഷിതമായ സാഹചര്യങ്ങൾ ജീവിതത്തിലുണ്ടായപ്പോഴും ഇതേക്കുറിച്ച് മാധ്യമങ്ങളിൽ സംസാരിക്കാൻ മഞ്ജു തയ്യാറായില്ല. സിനിമാ രം​ഗത്ത് ഇന്ന് നിരവധി സുഹൃത്തുക്കൾ മഞ്ജുവിനുണ്ട്.

ഇവരിൽ പലരും പിറന്നാൾ ദിനത്തിൽ മഞ്ജുവിന് ആശംസകൾ അറിയിക്കാറുണ്ട്. ഒരു കാലത്ത് മഞ്ജുവിന് മുടങ്ങാതെ പിറന്നാൾ ആശംസയറിയിച്ചിരുന്ന ആളാണ് കാവ്യ മാധവൻ. അന്ന് കാവ്യ മലയാളത്തിലെ മുൻനിര നായിക നടിയും മഞ്ജു സിനിമാ രം​ഗം വിട്ട് വീട്ടിലിരിക്കുന്ന വീട്ടമ്മയുമാണ്. മഞ്ജു വാര്യരോട് തനിക്കുള്ള അടുപ്പത്തെക്കുറിച്ച് ഒരിക്കൽ കാവ്യ സംസാരിച്ചിട്ടുണ്ട്.

Manju Warrier  Kavya Madhavan

മഞ്ജു ചേച്ചിയെ കാണുന്നതിന് മുമ്പ് ഒരു ആർട്ടിസ്റ്റെന്ന നിലയിൽ ഞാൻ മഞ്ജു ചേച്ചിയുടെ വലിയ ഫാനായിരുന്നു. പക്ഷെ ഇപ്പോൾ ഒരു ആർട്ടിസ്റ്റ് എന്നതിലുപരി ഒരു സ്ത്രീ, ഭാര്യ, അമ്മ എന്നീ നിലകളിൽ ഞാൻ മഞ്ജു ചേച്ചിയുടെ വലിയ ഫാനാണ്. ആ ബന്ധം ഞങ്ങൾ തമ്മിൽ എപ്പോഴുമുണ്ട്. ഫോണിൽ സംസാരിക്കാറുണ്ട്. ഞങ്ങൾ രണ്ട് പേരും ഒരേ മാസം ജനിച്ചവരാണ്. മഞ്ജു ചേച്ചിക്ക് 10ാം തിയതിയും എനിക്ക് 19ാം തിയതിയുമാണ് ബർത്ത്ഡേ.

ഞങ്ങളുടെ ബർത്ത് ഡേ ഒരിക്കലും മറക്കാറില്ല. വിളിച്ച് വിഷ് ചെയ്യാറുണ്ട്. കാണുന്നത് വളരെ അപൂർവമാണ്. ഫോണിലുള്ള ബന്ധം എപ്പോഴുമുണ്ട് എന്നാണ് കാവ്യ പറഞ്ഞത്. ഞങ്ങൾക്കിടയിൽ തെറ്റി​ദ്ധാരണകൾ ഉണ്ടായിട്ടില്ല. അങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നെങ്കിൽ അതെനിക്ക് പെട്ടെന്ന് മനസിലായേനെ. ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന, എന്റെ ചേച്ചിയെ പോലെ ഞാൻ കാണുന്ന ആളാണ് മഞ്ജു ചേച്ചി എന്നും കാവ്യ മാധവൻ അന്ന് പറഞ്ഞു.

കാവ്യ അഭിനയ രം​ഗം വിട്ടിട്ട് വർഷങ്ങൾ

നടൻ ദിലീപുമായുള്ള വിവാഹ ശേഷം അഭിനയ രം​ഗത്ത് നിന്നും പൂർണമായും മാറി നിൽക്കുകയാണ് കാവ്യ മാധവൻ. പിന്നെയും ആണ് അവസാന സിനിമ. 2016 ൽ നടി ദിലീപിനെ വിവാഹം ചെയ്തു. ഇതോടെ സിനിമാ രം​ഗത്ത് നിന്നും മാറി നിന്നു. മഞ്ജു, കാവ്യ മാധവൻ എന്നിവരുടെ ഫാൻ ഫെെറ്റുകൾ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും നടക്കാറുണ്ട്. കാവ്യയുടെ ഭർത്താവ് നടൻ ദിലീപ് മഞ്ജു വാര്യരുടെ മുൻഭർത്താവാണ്. കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം അറിഞ്ഞതോടെയാണ് മഞ്ജു വിവാഹ ബന്ധം ഉപേക്ഷിച്ചതെന്ന് ​ഗോസിപ്പുകളുണ്ട്.

മഞ്ജുവിന്റെ തിരിച്ച് വരവ്

തെന്നിന്ത്യൻ സിനിമാ ലോകം കണ്ട ഏറ്റവും വലിയ തിരിച്ച് വരവായിരുന്നു നടി മഞ്ജു വാര്യരുടേത്. വർഷങ്ങളോളം സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന മറ്റൊരു നടിക്കും ഇത്ര വലിയ സ്വീകാര്യത സൗത്ത് ഇന്ത്യൻ സിനിമാ രം​ഗത്ത് ലഭിച്ചിട്ടില്ലെന്നത് എടുത്ത് പറയേണ്ടതാണ്. 1998 ൽ ദിലീപുമായുള്ള വിവാഹ ശേഷമാണ് മഞ്ജു അഭിനയ രം​​ഗത്ത് നിന്നും പൂർണമായും മാറി നിന്നത്. മഞ്ജു അഭിനയ രം​ഗത്ത് തു‌ടരുന്നതിൽ ദിലീപിന് താൽപര്യം ഇല്ലായിരുന്നു. ബന്ധം പിരിഞ്ഞ ശേഷമാണ് നടി വീണ്ടും സിനിമാ രം​ഗത്ത് സജീവമായത്. 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് മഞ്ജു തിരിച്ചെത്തുന്നത്. പിന്നീട് ലേഡി സൂപ്പർസ്റ്റാറായി നടി മാറി. തിരിച്ച് വരവിൽ ഇത്ര വലിയ താരമാകുമെന്ന് മഞ്ജു പോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ 15 വർഷം മുമ്പ് പ്രേക്ഷകർ നൽകിയ സ്ഥാനം മറ്റൊരു നടിക്കും നൽകാതെ മലയാളികൾ മഞ്ജുവിന് തന്നെ നൽകി.

Read more about: manju warrier kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X