twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാദങ്ങളെ അതിജീവിക്കാന്‍ വലിയ ബുദ്ധിമുട്ടില്ല, സത്യമറിയുന്ന നമ്മളെന്തിനാണ് പേടിക്കുന്നതെന്ന് മഞ്ജു

    |

    നൂറും ഇരുന്നൂറ് കോടിയും വാരിക്കൂട്ടിയ സിനിമകളുമായി മഞ്ജു വാര്യര്‍ തിളങ്ങി നിന്ന വര്‍ഷമാണിത്. പ്രതി പൂവന്‍കോഴി എന്ന പുതിയ സിനിമയുടെ വിശേഷങ്ങളുമായി നിരവധി അഭിമുഖങ്ങളില്‍ നടി ഇതിനകം പങ്കെടുത്തു. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പം മറ്റ് ചില കാര്യങ്ങള്‍ കൂടി പറഞ്ഞിരിക്കുകയാണ് മഞ്ജു.

    അന്നും ഇന്നും എന്നും ഞാന്‍ വളരെ പോസീറ്റിവാണ്. ഒന്നും പരിധിയില്‍ കൂടുതല്‍ എന്നെ ബാധിക്കാന്‍ അനുവദിക്കാറില്ല. അങ്ങനെ മനഃപൂര്‍വ്വം തടഞ്ഞ് നിര്‍ത്തുന്നതൊന്നുമല്ല. ഇത്ര കാലത്തെ ജീവിതാനുഭവങ്ങള്‍ വച്ച് എല്ലാത്തിനെയും അതിന്റെ ഒഴുക്കിലങ്ങനെ വിടുന്നു. അത്രമാത്രം. ജീവിതത്തില്‍ നിര്‍ണായകമായ തീരുമാനമെന്നൊന്ന് പറയാനില്ല. ഇനിയാണ് അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വരുന്നതെങ്കിലോ?

    manju

    ഇനി എന്തൊക്കെയാണ് ലൈഫില്‍ വരാനിരിക്കുന്നതെന്ന് എന്നൊന്നും ഇപ്പോള്‍ നമുക്ക് അറിയില്ലല്ലോ. ഇന്ന് വരെ ഒരു കാര്യവും ആലോചിച്ച്, വളരെ പ്ലാന്‍ ചെയ്ത് കാച്ചിക്കുറുക്കി ചെയ്തിട്ടേയില്ല. പെട്ടെന്നുള്ള തീരുമാനങ്ങളേ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളു. ഇനിയും അങ്ങനെയായിരിക്കും.

    പൃഥ്വിരാജിനും മോഹന്‍ലാലിനും തിരക്കാണ്! എമ്പുരാന് വേണ്ടി ഇനിയും കാത്തിരിക്കണമെന്ന് മുരളി ഗോപിപൃഥ്വിരാജിനും മോഹന്‍ലാലിനും തിരക്കാണ്! എമ്പുരാന് വേണ്ടി ഇനിയും കാത്തിരിക്കണമെന്ന് മുരളി ഗോപി

    വിവാദങ്ങളെ അതിജീവിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നില്ലല്ലോ. ലൈഫില്‍ ഒരു ഫ്‌ളോയില്‍ അങ്ങനെ പോകുന്നു. അതിനിടയില്‍ വരുന്ന കാര്യങ്ങളാണിത്. അത്രയോ കണക്കാക്കുന്നുള്ളു. ഒന്നും പ്രതികരണം പോലും അര്‍ഹിക്കുന്നില്ല. സത്യമറിയാവുന്ന നമ്മളെന്തിനാണ് പേടിക്കുന്നതെന്നും മഞ്ജു ചോദിക്കുന്നു.

    English summary
    Manju Warrier About Controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X