ഇങ്ങനെയൊക്കെയുള്ള ചെറിയ ആഗ്രഹങ്ങളേയുള്ളൂ, വെളിപ്പെടുത്തി മഞ്ജു വാര്യർ
മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച മടങ്ങി വരവായിരുന്നു നടി മഞ്ജു വാര്യരുടേത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് നടി മടങ്ങി വന്നത്. രണ്ടാം വരവ് ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ആദ്യത്തെ പോലെ രണ്ടാം വരവിലും നിരവധി ഹിറ്റ് ചിത്രങ്ങളായിരുന്നു മഞ്ജു സമ്മാനിച്ചത്.
നടി എന്നതിൽ ഉപരി നിർമ്മാതാവ് കൂടിയാണ് താരം. ഈ അടുത്ത കാലത്താണ് മഞ്ജു നിർമ്മാതാവിന്റെ കുപ്പായം അണിഞ്ഞത്. എന്നാൽ സ്വപ്നത്തിൽ പോലും നിർമ്മാണം എന്നൊരു ചിന്ത തന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല എന്നാണ് മഞ്ജു പറയുന്നത്. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകൾ ഇങ്ങനെ...

വീണ്ടും അഭിനയിച്ചു തുടങ്ങിയപ്പോള്‍ പോലും നിർമ്മാണത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം കയറ്റം എന്ന സിനിമയോടു കൂടിയാണ് ഞാന്‍ ഈയൊരു മേഖലയെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. പിന്നെ ഓരോന്നും ആലോചിച്ച് ഉറപ്പിക്കുകയോ അതിന് അനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുകയോ പോലുള്ള കാര്യങ്ങളൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അങ്ങനെ നോക്കുമ്പോള്‍ ഇതൊരു പരീക്ഷണമായി കാണാനാണ് ഇഷ്ടം

കയറ്റം എന്ന സിനിമയ്ക്ക് ഐ.എഫ്.എഫ്.കെ.യില്‍ അടക്കം പല ഫെസ്റ്റിവലുകളിലും നല്ല പ്രതികരണങ്ങള്‍ കിട്ടിയിരുന്നു. പിന്നെ നിര്‍മാണച്ചുമതല ഏറ്റെടുത്തത് 'ലളിതം സുന്ദരം' എന്ന സിനിമയാണ്. അതൊരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയിനറാണ്. ഒരു തണുത്തകാറ്റ് എന്നൊക്കെ പറയുന്നപോലെ സുഖമുള്ള സിനിമ. '

ചതുര്‍മുഖം' ടെക്‌നോ ഹൊറര്‍ മൂഡുള്ള ചിത്രമാണ്. ഞാന്‍ ഇതുവരെ ഏറ്റെടുത്ത സിനിമാനിര്‍മാണ സംരംഭങ്ങളെല്ലാം തികച്ചും വ്യത്യസ്തമാണെന്ന് എനിക്ക് അഭിമാനപൂര്‍വം പറയാന്‍ പറ്റും. ഈ സിനിമകളെല്ലാം പ്രേക്ഷകരിലേക്ക് എത്തുമ്പോഴേ എന്റെയീ യാത്ര പൂര്‍ണമാവുന്നുള്ളൂ. അവരുടെ പ്രതികരണം കാത്തിരിക്കുകയാണെന്നും മഞ്ജു പറഞ്ഞു.

ഭാവി പദ്ധതികളെ കുറിച്ചും മഞ്ജു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വലിയ പദ്ധതികളും തന്ത്രങ്ങളുമൊന്നുമില്ല. എല്ലാം വരുന്നപോലെ വരട്ടെ എന്നാണ് .
വ്യത്യസ്ത പ്രമേയങ്ങളുള്ള സിനിമകളാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ഇനിയും പ്രേക്ഷകര്‍ക്ക് കാണാന്‍ ഇഷ്ടമുള്ള നല്ല സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം. അതില്‍ നിര്‍മാണ പങ്കാളിയാവണം. ഇങ്ങനെയൊക്കെയുള്ള ആഗ്രഹങ്ങളേയുള്ളൂവെന്നും മഞ്ജു പറഞ്ഞു.


Click it and Unblock the Notifications