ലൂസിഫര്‍ ഡബിള്‍ ധമാക്ക! മോഹന്‍ലാലിനൊപ്പം വീണ്ടുമെത്തുന്നതിനെക്കുറിച്ച് മഞ്ജു വാര്യര്‍ പറഞ്ഞത്? കാണൂ!
പൃഥ്വിരാജ് എന്ന അഭിനേതാവിനെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാം. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളുമായി അദ്ദേഹം നമുക്ക് മുന്നിലെത്തിയിട്ടുണ്ട്. ഏത് തരം കഥാപാത്രമായാലും അവയെ അങ്ങേയറ്റം മനോഹരമാക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് താരം നേരത്തെ തന്നെ തെളിയിച്ചിരുന്നു. സിനിമയിലെത്തിയപ്പോള്‍ തന്നെ സംവിധാന മോഹത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ലൂസിഫറിലൂടെ ആ മോഹം സാക്ഷാത്ക്കരിച്ചിരിക്കുകയാണ് പൃഥ്വിരാജ്. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മാര്‍ച്ച് 28ന് തിയേറ്ററുകളിലേക്കെത്തുകയാണ്. റിലീസിന് മുന്നോടിയായി വ്യത്യസ്തമായ ക്യാരക്ടര്‍ പോസ്റ്ററുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.
സ്റ്റീഫന്‍ നെടുമ്പള്ളിയായാണ് മോഹന്‍ലാല്‍ എത്തുന്നത്. വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ വൈറലായിരുന്നു. മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് മഞ്ജു വാര്യര്‍. തനിക്ക് ഡബിള്‍ ലോട്ടറിയാണ് ലൂസിഫറെന്നും താരം പറയുന്നു.

രാജുവിന്റെ വലിയ ആഗ്രഹം
പൃഥ്വിരാജുമായി തനിക്ക് വലിയ സൗഹൃദമൊന്നും ഇല്ലായിരുന്നുവെന്ന് താരം പറയുന്നു. ലൂസിഫറിന്റെ വിശേഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ വീഡിയോയിലൂടെയായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. പൃഥ്വിയുമായി സൗഹൃദത്തിലാവാനുള്ള അവസരമൊന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്ന് താരം പറയുന്നു. ചടങ്ങുകളിലും മറ്റും കാണുമ്പോള്‍ സംസാരിക്കാറുണ്ട്. രാജുവിന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ് സംവിധാനമെന്ന് നേരത്തെ തന്നെ മനസ്സിലായിരുന്നു. അഭിമുഖങ്ങളിലൂടെയും മറ്റുമൊക്കെയായി താരപുത്രന്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

ഡബിള്‍ ലോട്ടറിയായിരുന്നു
തന്നെ സംബന്ധിച്ച് ഡബിള്‍ ലോട്ടറിയാണ് ലൂസിഫറെന്ന് താരം പറയുന്നു. രാജുവും മുരളിയും കൂടിയാണ് തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാനായി എത്തിയത്. തന്നെ സംബന്ധിച്ചിടത്തോളം അത് ഡബിള്‍ ലോട്ടറിയായിരുന്നു. താന്‍ കാണാനാഗ്രഹിച്ച സിനിമയില്‍ നല്ലൊരു കഥാപാത്രം തനിക്കായി മാറ്റിവെച്ചിട്ടുണ്ടെന്നത് വലിയ ഭാഗ്യമായി കരുതുന്നു. മുരളി ഗോപി തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണെന്നും നേരത്തെയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

ശക്തമായ കഥാപാത്രമാണ്
സിനിമയുടെ കഥയെക്കുറിച്ച് വിശദീകരിച്ചതിന് ശേഷമാണ് തന്റെ റോളിനെക്കുറിച്ച് മനസ്സിലാക്കിയത്. വെറും കഥാപാത്രമല്ല ശക്തമായ കഥാപാത്രമാണ് തന്റേതെന്ന് മനസ്സിലാക്കിയത്. പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് താരം പറയുന്നു. പൃഥ്വിരാജ് എന്ന അഭിനേതാവിനൊപ്പം താന്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സംവിധായകനെന്ന നിലയിലും നടനെന്ന നിലയിലുമുള്ള വ്യത്യാസത്തെക്കുറിച്ച് തനിക്കറിയില്ലെന്നും താരം പറയുന്നു.

വീണ്ടും മോഹന്‍ലാലിനൊപ്പം
മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പറയുന്നു. ജീവിതത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിലൊന്നാണ് മോഹന്‍ലാലിന്റെ സിനിമ. നമ്മുടെയൊക്കെ നിധിയായ ലാലേട്ടനൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുകയെന്നത് തന്നെ വലിയ ഭാഗ്യം. ലാലേട്ടനൊപ്പം സിനിമ ചെയ്യുമ്പോള്‍ അതൊരിക്കലും അവസാനിക്കരുതേ എന്നാഗ്രഹിക്കുന്നതായി ചില സംവിധായകര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. തന്നെ സംബന്ധിച്ച് താനും ഇക്കാര്യത്തെക്കുറിച്ച് പ്രാര്‍ത്ഥിക്കാറുണ്ട്. ഒരു സിനിമയെങ്കിലും വീണ്ടും അദ്ദേഹത്തിനൊപ്പം ചെയ്യാന്‍ കഴിയണേയെന്ന് പ്രാര്‍ത്ഥിക്കാറുണ്ട്.

വന്‍താരനിര അണിനിരക്കുന്നു
ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന മഞ്ജു വാര്യരുടെ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. പ്രിയദര്‍ശിനി രാമദാസ് എന്ന പേരിലാണ് താരമെത്തുന്നത്. സിജോയ് വര്‍ഗീസ്, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, കലാഭവന്‍ ഷാജോണ്‍, സായ്കുമാര്‍, നന്ദു, ബൈജു, സുനില്‍ സുഗദ, പോളി വില്‍സണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications