For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലോക്ഡൗണ്‍ സമയത്ത് അക്കാര്യത്തിന് പ്രാധാന്യം കൊടുത്തെന്ന് മഞ്ജു വാര്യര്‍, കഥ നല്ലതെങ്കില്‍ വിജയം ഉറപ്പ്

  |

  മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായി മഞ്ജു വാര്യര്‍ മാറിയിട്ട് വര്‍ഷങ്ങളായി. സാക്ഷ്യത്തിലൂടെ തുടങ്ങിയ അഭിനയ ജീവിതം ദ പ്രീസ്റ്റിലെത്തി നില്‍ക്കുകയാണ്. വൈവിധ്യമാര്‍ന്ന നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നില്ല താരം. അത്തരത്തിലൊരു അവസരം ഇതുവരെ ലഭിച്ചില്ലെന്നുള്ള മഞ്ജു വാര്യരുടെ പറച്ചിലിന് അറുതിയായാണ് ദ പ്രീസ്റ്റ് എത്തുന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷം പങ്കുവെച്ച് താരമെത്തിയിരുന്നു.

  അഭിനയം മാത്രമല്ല നിര്‍മ്മാണത്തിലും മഞ്ജു വാര്യരുടെ സാന്നിധ്യമുണ്ട്. കയറ്റം, ലളിതം സുന്ദരം ഈ രണ്ട് സിനിമകളുടേയും നിര്‍മ്മാണ പങ്കാളി കൂടിയാണ് താരം. സനല്‍കുമാര്‍ ശശിധരനാണ് കയറ്റം സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യരുടെ സഹോദരനും അഭിനേതാവുമായ മധു വാര്യരാണ് ലളിതം സുന്ദരം ഒരുക്കുന്നത്. ബിജു മേനോന്‍ നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. നിര്‍മ്മാതാവായി മാറിയതിനെക്കുറിച്ചും, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ സിനിമകള്‍ എത്തുന്നതിനെക്കുറിച്ചുമെല്ലാം വാചാലയായെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

   ജെന്‍ഡര്‍ വിഷയമല്ല

  ജെന്‍ഡര്‍ വിഷയമല്ല

  കേന്ദ്രകഥാപാത്രത്തിന്റെ ജെന്‍ഡറിന് പ്രത്യേക പ്രാധാന്യമില്ലെന്ന് നമ്മളെല്ലാവരും മനസ്സിലാക്കണമെന്ന് മഞ്ജു വാര്യര്‍ പറയുന്നു. സിനിമയുടെ പ്രമേയവും, മേക്കിങും നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കും. ഭാഷയുടെ എല്ലാ അതിരുകളും ഭേദിക്കപ്പെട്ടിരിക്കുന്നു. സിനിമ പറയുന്ന വിഷയം തന്നെയാണ് പ്രധാനം. പിന്നെ തിരക്കഥയും. ആ കാര്യങ്ങള്‍ എല്ലാം നന്നായി വന്നാല്‍ പിന്നെ ഒന്നും പേടിക്കാനില്ലെന്നും താരം പറയുന്നു.

  സമാനതകള്‍

  സമാനതകള്‍

  എന്നെ തേടി വരുന്ന സിനിമകളെല്ലാം സ്ത്രീ കേന്ദ്രീകൃത വിഷയങ്ങളാണ്. അത്തരത്തിലുള്ള മിക്ക സിനിമകളും കഥയിലേയും മറ്റു സമാനതകള്‍ കാരണം ഞാന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ചെയ്യാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. എന്റെ മുന്നില്‍ എപ്പോഴും തിരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നു. അത്തരം സിനിമകള്‍ വിജയിക്കുന്നത് എപ്പോഴും സന്തോഷം തന്നെയാണ്.

  ലോക് ഡൗണിനെക്കുറിച്ച്

  ലോക് ഡൗണിനെക്കുറിച്ച്

  ലളിതം സുന്ദരമെന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു ലോക് ഡൗണ്‍ വന്നത്. ഒരു മാസത്തിന് ശേഷം എല്ലാം ശരിയാകുമെന്നാണ് കരുതിയത്. പക്ഷെ ലോക്ക്ഡൗണ്‍ ഒമ്പത് മാസത്തേക്ക് നീണ്ടപ്പോള്‍ ഞാന്‍ ജോലികളില്‍ നിന്നും മാറി നിന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രാധാന്യം കൊടുത്തുവെന്നും ലേഡി സൂപ്പര്‍ സ്റ്റാര്‍ പറയുന്നു.

  തന്റെ മതവിശ്വാസം വെളിപ്പെടുത്തി മഞ്ജു വാര്യർ | Oneindia Malayalam
  തിയേറ്ററില്‍

  തിയേറ്ററില്‍

  ലോക് ഡൗണായതോടെ തിയേറ്ററുകളും അടച്ചിട്ടിരുന്നു. ഇതോടെയായിരുന്നു സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് വേണ്ടിയാണ് മിക്ക സിനിമകളും ചിത്രീകരിച്ചത്. സാഹചര്യ സമ്മര്‍ദ്ദം കാരണമായാണ് പലരും ഒടിടി റിലീസിന് തയ്യാറായത്. ഒടിടിയിലൂടെ എപ്പോള്‍ വേണമെങ്കിലും സിനിമകള്‍ കാണാം. എന്നാല്‍ ചില സിനിമകള്‍ തിയേറ്ററില്‍ കാണുമ്പോഴായിരിക്കും കൂടുതല്‍ ആസ്വദിക്കാനാവുന്നതെന്നും മഞ്ജു വാര്യര്‍ പറയുന്നു.

  New Year 2021

  English summary
  Manju Warrier about the reason behind success of movies, latest chat went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X