twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് സെറ്റിൽ നിന്ന് പിരിഞ്ഞപ്പോൾ വല്ലാതെ സങ്കടമായി, മിസ് ചെയ്തു, തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

    |

    ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായിട്ടാണ് മഞ്ജു വാര്യർ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. നടിയുടെ ആദ്യ ചിത്രമായ സല്ലാപം മുതൽ ഏറ്റവും ഒടുവിൽ പുറത്തു വന്ന പ്രതിപൂവൻ കോഴി വരെ എടത്തു നോക്കുമ്പോൾ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് മഞ്ജു അവതരിപ്പിച്ചിരിക്കുന്നത്. മഞ്ജുവിന്റെ പഴയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. 2014ൽ പുറത്തിറങ്ങിയ ഹൗ ഓൾഡ് ആർ യു? എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെയാണ് മഞ്ജുവിന്റെ മടങ്ങി വരവ്.

    രണ്ടാം വരവിൽ ശ്രദ്ധിക്കപ്പെട്ട മഞ്ജു വാര്യർ ചിത്രമാണ് കെയർ ഓഫ് സൈറാബാനു. 2017 ൽ ആന്റണി സോണിയാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാര്യരോടൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ അമല അക്കിനേനിയും ഷെയ്ൻ നിഗവും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇവരുടെ മൂന്ന് പേരുടേയും കോമ്പോ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സൈറ ബാനുവിന്റെ ചിത്രീകരണത്തിന് ശേഷം ഏറെ വിഷമം തോന്നിയ ദിവസങ്ങളെ കുറിച്ച് മഞ്ജു വാര്യർ. കൈരളി ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്

      സൈറ ബാനു സെറ്റിലെ അമല

    ചിത്രത്തിൽ വക്കീൽ കഥാപാത്രത്തെയാണ് അമല അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ നടിക്ക് വേണ്ടി ചില ഡയലോഗുകൾ മാറ്റേണ്ടി വരുമെന്ന് വിചാരിച്ചു. എന്നാൽ ഒരു സംഭാഷണം പോലും മാറ്റേണ്ടി വന്നില്ല. എല്ലാ വാക്കുകളും റൂമിലിരുന്ന് പഠിച്ച് തറവായിട്ടാണ് ഓരോ ദിവസം സെറ്റിൽ എത്തിയിരുന്നത്. മലയാളം അറിയാത്തതിന്റെ പേരിൽ ഒരു ഷോട്ട് പോലും മാറ്റി വയ്ക്കേണ്ടി വന്നിട്ടില്ലായിരുന്നു. ഒരു കാര്യം ഏറ്റെടുത്ത് കഴിഞ്ഞാൽ അതിന് നൂറ് ശതമാനം കൊടുക്കുന്ന ആളാണ്. അമലയുടെ അഭിനയം കണ്ട് ആരാധന തോന്നി പോകുന്ന നിമിഷങ്ങൾ സെറ്റിലുണ്ടായിരുന്നെന്നും മഞ്ജു അഭിമുഖത്തിൽ പറയുന്നു.

       നല്ല  വിഷമം  തോന്നി

    കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ എല്ലാവരുടേയും ഇഷ്ടം പിടിച്ച് പറ്റാൻ അമല മാഡത്തിന് കഴിഞ്ഞിരുന്നു. താരം സെറ്റിലേയ്ക്ക് വന്ന് കഴിഞ്ഞാൽ തന്നെ എല്ലാവർക്കും സന്തോഷമാണ്. എന്തിനോടും വളരെ എളുപ്പത്തിൽ പൊരുത്തപ്പെട്ട് പോകുന്ന ആളാണ്. എല്ലാവർക്കും ഇഷ്ടം തോന്നുന്ന പ്രകൃതമാണ് താരത്തിന്റ്ത്. ഫുൾ പോസിറ്റീവാണ്. അതുകൊണ്ട് തന്നെ താരം പോയപ്പോൾ കുറച്ച് ദിവസം എല്ലാവർക്കും നല്ല സങ്കടമായിരുന്നു. മിസ് ചെയ്യുന്നു എന്ന് തോന്നിപ്പോയിരുന്നു.

     മൂന്ന് തലമുറ

    മൂന്ന് തലമുറയിലെ താരങ്ങളായിരുന്നു സൈറ ബാനുവിലൂടെ ഒന്നിച്ചത്. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു ചിത്രം. വളരെ കഴിവുള്ള കലാകാരനാണ് ഷെയിൻ. ചിത്രത്തിൽ രണ്ട് നല്ല കലാകാരൻമാരുടെ കൂടെയാണ് എനിക്ക് അഭിനയിക്കാൻ സാധിച്ചത്- മഞ്ജു പറയുന്നു. ഷെയിനും അമല അക്കിനേനിയും രണ്ട് അനുഭവമായിരുന്നു. ഒന്ന് നമ്മൾ കണ്ട് ആരാധിച്ചിരുന്ന ഒരു താരവും മറ്റൊന്ന് പുതിയ തലമുറയിലെ കലാകാരനുമാണ്. അപ്പോൾ അവരുടെ രീതികളും വ്യത്യസ്തമാണ്. അവരിൽ നിന്ന് കണ്ട് പഠിക്കനാണ് ഞാൻ ശ്രമിക്കുന്നത്.

    Recommended Video

    Manju Warrier's Latest Photoshoot Has Gone Viral | FilmiBeat Malayalam
      25  വർഷങ്ങൾക്ക് ശേഷം

    25 വർഷങ്ങൾക്ക് ശേഷമാണ് അമല അക്കിനേനി സൈറ ബാനുവിലൂടെ മലയാളത്തിൽ എത്തിയത്. തമിഴിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും മലയാളത്തിൽ മികച്ച ആരാധകരെ സൃഷ്ടിക്കാൻ നടിക്ക് കഴിഞ്ഞിരുന്നു. മലയാളത്തിൽ നാല് ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും ഇവയെല്ലാം മികച്ച വിജയം നേടിയിരുന്നു. 1991 ൽ പുറത്തിറങ്ങിയ എന്റെ സൂര്യപുത്രി എന്ന ചിത്രം വലിയ വിജയമായിരുന്നു. ഉള്ളടക്കം എന്ന ചിത്രത്തിന് ശേഷം സൈറ ബാനുവിലൂടെയാണ് അമല വെള്ളിത്തിരയിൽ എത്തിയത്.

    English summary
    Manju Warrier About Working With Amala And Shane Nigam In C/O Saira Banu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X