ആൾക്കൂട്ടത്തിനിടയിലും മകളുടെ കൈവിടാതെ മഞ്ജു, ശോഭനയുണ്ടെങ്കിലും മഞ്ജുവും മീനൂട്ടിയുമാണ് മനസ് നിറച്ചത്, വീഡിയോ
അമ്മയും മകളും തമ്മിലുള്ള ബന്ധം അത്ഭുതങ്ങൾ നിറഞ്ഞതാണ്. ഭൂമിയിൽ ഏറ്റവും മനോഹരമായ റിലേഷൻഷിപ്പുകളിൽ ഒന്ന്. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ആദർശങ്ങളുടെ ആദ്യ മാതൃക അവരുടെ അമ്മമാർ തന്നെ ആയിരിക്കും. ചെറുപ്രായത്തിൽ തുടങ്ങി അമ്മമാരെ പോലെ പെരുമാറാനും അമ്മമാരെ പോലെ ആയിരിക്കാനുമെല്ലാം അവർ ആഗ്രഹിക്കും ശ്രമിക്കും. കൗമാരവും യൗവ്വനവുമൊക്കെ കടന്ന് എത്ര തന്നെ സഞ്ചരിച്ചാലും അമ്മമാർ കാട്ടിക്കൊടുത്ത ജീവിത വഴികളൊന്നും ഒരുകാലത്തും അവർ മറക്കില്ല.
അമ്മമാർ നൽകിയ സ്നേഹവും കരുതലുമൊക്കെ എല്ലാ കാലവും ഒരു പെൺകുട്ടിയുടെ കൂടെയുണ്ടാവുകയും അതവർ ലോകത്തിന് പകർന്ന് നൽകുകയും ചെയ്യും. ഒരോ പെൺകുട്ടികൾക്കും അമ്മമാർ അവളുടെ ആദ്യത്തെ കൂട്ടുകാരി കൂടിയാണ്. അതുകൊണ്ടുതന്നെ ജീവിതത്തിൽ വിഷമഘട്ടങ്ങൾ കടന്നുവരുമ്പോൾ ആദ്യമവൾ ഓർക്കുക അവളുടെ അമ്മയെ തന്നെയായിരിക്കും.

പ്രതിസന്ധികളെ തരണം ചെയ്യേണ്ടത് എങ്ങനെയാണെന്ന് അവൾ പഠിക്കുന്നത് ഒരു അമ്മയിൽ നിന്നാണ്. ജീവിതത്തിൽ അവൾക്ക് ഉണ്ടായിരിക്കേണ്ട ധൈര്യവും ക്ഷമാശീലവുമൊക്കെ ഒരു അമ്മയിൽ നിന്നാണ് അവൾക്ക് ലഭിക്കുന്നത്. ഇപ്പോൾ അമ്മയ്ക്കൊപ്പമല്ലെങ്കിലും ചെറിയ കാലയളവിനിടയിൽ മഞ്ജുവിൽ നിന്നും ആവോളം സ്നേഹം അനുഭവിക്കാൻ സാധിച്ച മകളാണ് മീനാക്ഷി ദീലിപ്.
തന്റെ സന്തോഷത്തെക്കാളും സമാധാനത്തേക്കാളും മകളുടെ ജീവിതത്തിന് പ്രാധാന്യം കൊടുക്കുന്ന അമ്മയാണ് അന്നും ഇന്നും മഞ്ജു. അതുകൊണ്ട് കൂടിയാണ് അച്ഛൻ ദീലിപിനൊപ്പം പോകാൻ മകളെ മഞ്ജു അനുവദിച്ചതും. ദിലീപിനൊപ്പം മകൾ സുരക്ഷിതയും സന്തോഷവതിയുമായിരിക്കുമെന്നത് മഞ്ജുവിനും ഉറപ്പാണ്. വിവാഹമോചനത്തിനുശേഷം മഞ്ജുവിന്റെ പിതാവ് മരിച്ചപ്പോൾ മീനാക്ഷിക്കൊപ്പം ദിലീപ് വീട് സന്ദർശിച്ചിരുന്നു.
മകളെ കുറിച്ച് പരസ്യമായി ഒന്നും സംസാരിക്കാറില്ലെങ്കിലും സോഷ്യൽമീഡിയയിൽ മകളെ മഞ്ജു ഫോളോ ചെയ്യുന്നുണ്ട്... മകളുടെ വളർച്ച ആസ്വദിക്കുന്നുണ്ട്. മീനാക്ഷിയുടെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് ആദ്യം സ്നേഹം അറിയിച്ച് എത്തുന്നവരിൽ മഞ്ജുവുമുണ്ട്. ചിലപ്പോൾ സോഷ്യൽമീഡിയയിൽ പരസ്യപ്പെടുത്താത്തൊരു ബന്ധം ഇപ്പോഴും അമ്മയും മകളും നിലനിർത്തികൊണ്ടുപോകുന്നുണ്ടാകാം. ഇപ്പോഴിതാ മഞ്ജുവിന്റെയും മീനാക്ഷിയുടേയും വർഷങ്ങൾ പഴക്കമുള്ള ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഒരു പൊതുവേദിയിൽവെച്ച് നടി ശോഭനയെ കണ്ട് മുട്ടിയപ്പോൾ മഞ്ജുവും നവ്യ നായരും കുശലം ചോദിക്കുകയാണ്. അമ്മയും കൂട്ടുകാരികളും തമ്മിലുള്ള സൗഹൃദ സംഭാഷണം ആസ്വദിച്ച് മഞ്ജുവിനോട് ചേർന്ന് നിൽക്കുന്ന കുഞ്ഞ് മീനാക്ഷിയേയും വീഡിയോയിൽ കാണാം. ആൾക്കൂട്ടത്തിനിടയിലും മകൾ ഉൾപ്പെട്ട് പോകാതിരിക്കാൻ ദേഹത്തോട് ചേർത്ത് നിർത്തിയിരിക്കുകയാണ് മഞ്ജു.

ശോഭനയുടെ ഫാൻ പേജിൽ വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോൾ കമന്റ് ബോക്സിൽ നിറഞ്ഞത് മഞ്ജുവിന്റെയും മകളുടേയും ബോണ്ടിങിനെ കുറിച്ചുള്ള കമന്റുകളായിരുന്നു. ശോഭനയുണ്ടെങ്കിലും മഞ്ജുവും മീനൂട്ടിയുമാണ് മനസ് നിറച്ചതെന്നും അമ്മ മകൾ ബന്ധത്തിന്റെ തീവ്രത വീഡിയോയിൽ വ്യക്തമാണെന്നുമായിരുന്നു ഒരു കമന്റ്. ഇതുപോലെ മഞ്ജുവും മീനൂട്ടിയും തമ്മിലുള്ള റീയൂണിയൻ സംഭവിക്കുന്നത് കാണാനാണ് കാത്തിരിക്കുന്നതെന്നും കമന്റുകളുണ്ട്. അടുത്തിടെയാണ് മീനാക്ഷി എംബിബിഎസ് പഠനം പൂർത്തിയാക്കിയത്.
അച്ഛനേയും അമ്മയേയും പോലെ കലയോട് താൽപര്യമുണ്ടെങ്കിലും സിനിമയിലേക്ക് താരപുത്രി ഇതുവരേയും അരങ്ങേറിയിട്ടില്ല. കാവ്യയുടെ വസ്ത്ര ബ്രാന്റ് ലക്ഷ്യയ്ക്ക് വേണ്ടി മോഡലിങ് ആരംഭിച്ചിട്ടുണ്ട് മീനാക്ഷി. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രിയുമാണ് മീനാക്ഷി.


Click it and Unblock the Notifications