ധനുഷിനോടൊപ്പം മഞ്ജു! അസുരൻ ടീം വീണ്ടും ഒന്നിച്ചപ്പോൾ , ചിത്രം പുറത്ത്
മോളിവുഡ് ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യരുടെ ആദ്യ കോളിവുഡ് ചിത്രമായിരുന്നു അസുരൻ. ധനുഷിനോടൊപ്പം തമിഴിൽ അരങ്ങേറ്റം കുറിച് മഞ്ജുവിന് ഒറ്റ ചിത്രം കൊണ്ട് തന്നെ തമിഴിൽ മികച്ച ഓഡിയൻസിനെ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രമായ പച്ചയമ്മ ഏറെ പ്രേക്ഷക നിരൂപക പ്രശസ്തി നേടിയിരുന്നു. ധനുഷ്-മഞ്ജു വാര്യർ കോമ്പിനേഷനും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഇപ്പോഴിത ധനുഷിനെ വീണ്ടും കണ്ടു മുട്ടിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. പച്ചയമ്മയും ചിദംബരവുമായി ശിവസാമി വീണ്ടും കണ്ടുമുട്ടിയപ്പോൾ എന്ന അടികുറുപ്പോടു കൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ചിത്രം.
വട ചെന്നൈയ്ക്ക് ശേഷ വെട്രിമാരൻ ധനുഷ് കൂട്ടിക്കെട്ടിൽ പിറന്ന ചിത്രമാണ് അസുരൻ. കോളിവുഡിൽ മാത്രമല്ല മോളിവുഡിലും ചിത്രം മികച്ച പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ഒക്ടോബർ 4 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം 100 കോടിയിലധികം രൂപയാണ് വാരിക്കൂട്ടിയത്.


Click it and Unblock the Notifications