മഞ്ജുവിനും ഗീതുവിനും സംയുക്ത എന്നും പ്രിയപ്പെട്ട സാം ആണ്, പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നു സൗഹൃദം

താരങ്ങളുടെ സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ സൗഹൃദവും സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെ ഇടയിലും വലിയ ചർച്ചയാവാറുണ്ട്. മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയാവുന്ന സൗഹൃദമാണ് താരങ്ങളായ മഞ്ജുവാര്യരുടേയും സംയുക്തയുടേയും ഗീതുവിന്റേയും. സിനിമ തിരക്കുകൾക്കിടയിലും ഇവർ ഒരുമിച്ച് കൂടാറുണ്ട്. സോഷ്യൽ മീഡിയയിൽ ഇവരുടെ സൗഹൃദ ചിത്രങ്ങൾ വൈറലുമാണ്.

കഴിഞ്ഞ ദിവസം സംയുക്ത വർമ്മയുടെ പിറന്നാൾ ആയിരുന്നു. നടിക്ക് ആശംസയുമായി സുഹൃത്തുക്കൾ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് പ്രിയപ്പെട്ട കൂട്ടുകാരിക്ക് ആശംസ നേർന്നത്. താരങ്ങളുടെ ആശംസകൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ചയായിട്ടുണ്ട്. ആസൂയ തോന്നുന്ന സൗഹൃദമെന്നാണ് ഇവരുടെ സൗഹൃദത്തെ കുറിച്ച് പ്രേക്ഷകർ പറയുന്നുത്. സുഖത്തിലും സന്തോഷത്തിലും പരസ്പം ഇവർ ഓടി എത്താറുണ്ട്.

സംയുക്തയ്ക്ക്  ആശംസകൾ

ഒരു നല്ല സുഹൃത്തിന് നിങ്ങളുടെ എല്ലാ നല്ല കഥകളും അറിയാം, പക്ഷേ ഒരു നല്ല സുഹൃത്ത് നിങ്ങളോടൊപ്പം തന്നെയാകും എപ്പോഴും. ഞാൻ നിന്നെ സ്നേഹിക്കുന്നു സാം!!! ജന്മദിനാശംസകൾ!!! എന്നായിരുന്നു മഞ്ജു വാര്യർ പങ്കുവെച്ച കുറിപ്പ്. സംയുക്തയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസ നേർന്നത്. നടിയുടെ കുറിപ്പനൊപ്പം ചിത്രങ്ങളും വൈറലായിരുന്നു. നിരവധി പേർ മഞ്ജുവിന്റെ കമന്റിന് ചുവടെയായി പിറന്നാൾ ആശംസ നേർന്ന് കൊണ്ട് എത്തിയിരുന്നു. പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട വർമ്മേ എന്നായിരുന്നു ഗീതുവിന്റെ പോസ്റ്റ്. സംയുക്തയ്ക്കൊപ്പമുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസ നേർന്നത്.

സൗഹൃദം

ഏകദേശം ഒരേസമയത്താണ് മൂവരും സിനിമയിൽ എത്തുന്നത്. സംയുക്തയും ഗീതുവും ഒന്നിച്ച് സിനിമയിൽ എത്തിയിട്ടുണ്ട്. വിവാഹ ശേഷം സിനിമയിൽ നിന്ന് ഇവർ മാറി നിൽക്കുകയായിരുന്നു. എന്നാൽ ഒരു ഇടവേളയ്ക്ക് ശേഷം മഞ്ജു സിനിമയിലേയ്ക്ക് മടങ്ങി എത്തിയപ്പോൾ യോഗയും മാറ്റുമായി സംയുക്ത മറ്റൊരു മേഖലയിലേയ്ക്ക് തിരിയുകയായിരുന്നു. എന്നാൽ ഗീതു അഭിനേതാവിൽ നിന്ന് സംവിധായകയുടെ കുപ്പയം അണിയുകയായിരുന്നു. വിവിധ മേഖലയിൽ മൂവരു സജീവമാണെങ്കിലും ആ പഴയ സൗഹൃദം ഇന്നും അതുപോലെ തന്നെയുണ്ട്.

നന്ദി  അറിയിച്ച് സംയുക്ത

പിറന്നാൾ ആശംസ നേർന്നവർക്ക് നന്ദി അറിയിച്ചു കൊണ്ട് സംയുക്ത എത്തിയിരുന്നു. പുതിയ എനര്‍ജിയാണ് കിട്ടിയത്. പിറന്നാള്‍ ദിനത്തില്‍ സ്‌നേഹാശംസ അറിയിച്ച എല്ലാവര്‍ക്കും നന്ദിയെന്നായിരുന്നു സംയുക്ത വര്‍മ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പിറന്നാൾ കേക്കിന് അരുകിൽ ഇരിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസ നേർന്നവർക്ക് താരം നന്ദി അറിയിച്ചത്. നടി മന്യയു ചെറിയമ്മ ഊർമിള ഉണ്ണിയുംസഹോദരി ഉത്തര ഉണ്ണിയും ആശംസ അറിയിച്ചിരുന്നു. ഇവരുടെ ആശംസകളെല്ലാം നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

സാം

സിനിമയില്‍ സജീവമല്ലെങ്കിലും സംയുക്ത വര്‍മ്മയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. സാം എന്നാണ് സംയുക്തയെ മഞ്ജുവും ഗീതുവും വിളിക്കുന്നത്. ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇടയ്ക്ക് ഇവര്‍ തന്നെ പുറത്തുവിടാറുണ്ട്.

Recommended Video

സംയുക്തയുടെ കൂടെ ഒരു പടം.. Biju Menon പറയുന്നു | Oneindia Malayalam
യോഗ

സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത താരം യോഗയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ താരം നിരന്തരം പങ്കുവെയ്ക്കാറുണ്ട്. യോഗ ചെയ്യുമ്പോള്‍ തനിക്ക് ലഭിക്കുന്ന സന്തോഷത്തെക്കുറിച്ചും എനര്‍ജിയെക്കുറിച്ചുമൊക്കെ വെളിപ്പെടുത്താറുണ്ട്. നടിയുടെ യോഗ വിശേഷങ്ങൾക്കൊപ്പം പ്രേക്ഷകർക്ക് അറിയേണ്ടത് സംയുക്തയുടെ സിനിമയിലേയ്ക്കുള്ള മടങ്ങി വരവിനെ കുറിച്ചാണ്, വർഷങ്ങളായ ബിജു മേനോൻ നേരിടുന്ന ഒരു ചോദ്യമാണിത്. സംയുക്തയാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നായിരുന്നു ബിജു മേനോന്‍ പറഞ്ഞത്. ഇടയ്ക്ക് പരസ്യ ചിത്രങ്ങളിൽ താരം എത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X