'അമ്മയുടെയും മകളുടെയും ഇഷ്ടങ്ങളെല്ലാം ഒരുപോലെ'; മഞ്ജു വാങ്ങിയ വാഹനം മകൾക്കായും വാങ്ങി ദിലീപ്, ചർച്ചയായി വീഡിയോ

ഒരിക്കലും പ്രതീക്ഷിക്കാത്തൊരു വിവാഹമോചനമായിരുന്നു മഞ്ജു വാര്യരുടെയും ദിലീപിന്റെയും. പതിനാറ് വർഷത്തോളം ഒരുമിച്ച് ജീവിച്ച ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. സിനിമയിൽ നായികയായി തിളങ്ങി നിൽക്കുന്ന കാലത്താണ് മഞ്ജുവിനെ ദിലീപ് വിവാഹം ചെയ്തത്. ദീർഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. മകൾ മീനാക്ഷി പിറന്നതോടെ അമ്മ റോൾ‌ കൂടി ചെയ്യേണ്ടതിനാൽ പൊതുവേദികളിൽ പോലും വളരെ വിരളമായി മാത്രമാണ് മഞ്ജു പ്രത്യക്ഷപ്പെട്ടത്.

പിന്നീട് ഒരു സുപ്രഭാതത്തിലാണ് ഇരുവരും വേർപിരിഞ്ഞുവെന്നും മഞ്ജു വാര്യർ സിനിമയിലേക്ക് തിരികെ വരാൻ പോകുന്നുവെന്ന വാർത്തയും വന്നത്. ഏക മകൾ മീനാക്ഷി അച്ഛനൊപ്പം പോകാമെന്ന തീരുമാനമാണ് ഇരുവരുടെയും വിവാ​ഹമോചനത്തിന് ശേഷം എടുത്തത്. അതിനുശേഷം ഇതുവരെയും അമ്മയും മകളും തമ്മിൽ ഒരു തരത്തിലുള്ള ബന്ധങ്ങളും സൂക്ഷിക്കുന്നില്ല.

Manju Warrier, Meenakshi Dileep

പക്ഷെ അമ്മയ്ക്കും മകൾക്കും സാമ്യതകൾ ഏറെയാണ്. അതൊരു ചെറിയ കാര്യത്തിൽ പോലും പ്രതിഫലിക്കുന്നുമുണ്ട്. മഞ്ജുവിനെപ്പോെല മീനാക്ഷിയും മനോഹരമായി നൃത്തം ചെയ്യും. വളരെ സിംപിളായി ഒരുങ്ങി വന്നാലും അമ്മയെപ്പോലെ അതീവ സുന്ദരിയാണ് മീനാക്ഷിയും.

മലയാളത്തിലെ താരപുത്രിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും മീനാക്ഷിക്കാണ്. പൊതുവെ സൈലന്റും ഒതുങ്ങി കൂടിയ സ്വഭാവവുമാണ് മീനാക്ഷിക്ക്. താരപുത്രിയുടെ സോഷ്യൽമീഡിയ പോസ്റ്റുകൾ വഴിയാണ് വിശേഷങ്ങൾ ആരാധകർ അറിയുന്നത്. എംബിബിഎസ് വിദ്യാർത്ഥിനിയായ മീനാക്ഷി ചെന്നൈയിലാണ് പഠിക്കുന്നത്.

മകൾ പഠനത്തിനായി ചെന്നൈയ്ക്ക് പോയതോടെ ദിലീപും കുടുംബസമേതം അവിടെ സെറ്റിൽഡായി. ഡാൻസ് എന്നപോലെ തന്നെ ഡ്രൈവിങിനോടും അതിയായ പ്രേമമാണ് മീനാക്ഷിക്ക്. മകളുടെ പ്രിയ വാഹനം മിനി കൂപ്പറാണ്. അമ്മ മഞ്ജുവിന് ഉള്ളതുപോലെ ഒരു മിനി കൂപ്പർ മീനൂട്ടിക്കുമുണ്ട്. മകൾ പഠനത്തിന്റെ തിരക്കിലാകുമ്പോൾ മാത്രമാണ് ദിലീപ് മിനി കൂപ്പർ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്നത്.

അടുത്തിടെ മീനാക്ഷിയുടെ മിനികൂപ്പറിൽ ​കാവ്യയ്ക്കും മഹാലക്ഷ്മിക്കും ഒപ്പം സഞ്ചരിക്കുന്ന ദിലീപിന്റെ വീഡിയോ വൈറലായിരുന്നു. മഞ്ജുവിന് കറുപ്പും മഞ്ഞയും കലർന്ന മിനി കൂപ്പറാണെങ്കിൽ ബ്ലാക്ക് മിനി കൂപ്പറാണ് മീനാക്ഷിയുടേത്.

Manju Warrier, Meenakshi Dileep

മകളുടെ ഇഷ്ടം മനസിലാക്കി ദിലീപ് തന്നെയാണ് മിനി കൂപ്പർ മീനാക്ഷിക്ക് സമ്മാനിച്ചത്. മിനി കൂപ്പർ ഇലക്ട്രിക്കാണ് ഒരു വർഷം മുമ്പ് മഞ്ജു സ്വന്തമാക്കിയത്. അറുപതുലക്ഷത്തോളം വില വരുന്ന വണ്ടി മഞ്ജു ഓടിക്കുന്ന വീഡിയോ വൈറലായിരുന്നു. അമ്മയുടെയും മകളുടെയും മിനി കൂപ്പർ യാത്രയുടെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. മീനാക്ഷിയുടെ വാഹനം ദിലീപ് ഓടിക്കുന്ന ദൃശ്യങ്ങൾ കൂടി ചേർത്താണ് വീ‍ഡിയോ പ്രചരിക്കുന്നത്.

അസ്സലൊരു ഡ്രൈവറാണ് മീനാക്ഷിയെന്ന് ദിലീപും സഹോദരൻ അനൂപും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 'മീനാക്ഷിക്ക് മിനി കൂപ്പര്‍ വാങ്ങാൻ ഞാനാണ് റെക്കമൻഡ് ചെയ്തത്. അവള്‍ എന്നോട് അതിനെ കുറിച്ച് പറഞ്ഞത് ഞാൻ ചേട്ടനോട് പറയുകയായിരുന്നു. അവള്‍ ഇല്ലാത്ത സമയത്ത് ചേട്ടനാണ് അത് കൊണ്ടുനടക്കുന്നത്. അവള്‍ എപ്പോ വന്നാലും അതുമായി എയര്‍പോര്‍ട്ടില്‍ ചെല്ലണം.'

'ഡ്രൈവിങിൽ‌ നല്ല സ്പീഡാണ് അവൾക്ക്. നന്നായി ഓടിക്കും. അതിന് ഞാന്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്', എന്നാണ് അനൂപ് പറഞ്ഞത്. ദിലീപിന്റെയും മഞ്ജുവിന്റെയും മകളാണ് എന്നതുകൊണ്ട് തന്നെ മീനാക്ഷിയുടെ സിനിമാപ്രവേശനം ആരാധകരും ആ​ഗ്രഹിക്കുന്നുണ്ട്. മറ്റൊരു വിവാ​ഹത്തെ കുറിച്ചൊന്നും മഞ്ജു ഇപ്പോൾ ചിന്തിക്കുന്നില്ല.

അഭിനയവും നൃത്തവും യാത്രകളുമായി മഞ്ജു തിരക്കിലാണ്. അടുത്തിടെ ദീർഘദൂര യാത്രകൾക്കായി ഒരു സൂപ്പർ ബൈക്കും സ്വന്തമാക്കിയിരുന്നു. ബി.എം.ഡബ്ലുവിന്റെ അഡ്വഞ്ചര്‍ ബൈക്കായ ആര്‍ 1250 ജി.എസ് എന്ന മോഡലാണ് താരം സ്വന്തമാക്കിയത്. ഏകദേശം 23 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന ബൈക്കാണ് ഇത്.

More from Filmibeat

Read more about: manju warrier meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X