മഞ്ജു വാര്യര്‍ക്കൊപ്പം നവവധുവായി കല്യാണി പ്രിയദര്‍ശന്‍, മീനാക്ഷിയെ തിരക്കി ആരാധകരുടെ ചോദ്യം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. മികച്ച സ്വീകാര്യതയും പിന്തുണയും സ്വന്തമാക്കിയ താരം പരസ്യത്തിലും പ്രത്യക്ഷപ്പെടാറുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ട് ലേഡി സൂപ്പര്‍ സ്റ്റാര്‍. ജ്വല്ലറി, കറി പൗഡര്‍ തുടങ്ങിയ പരസ്യങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. മഞ്ജു വാര്യരുടെ പുതിയ പരസ്യവും ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ പ്രിയദര്‍ശന്റേയും മികച്ച അഭിനേത്രികളിലൊരാളായ ലിസിയുടേയും മകളായ കല്യാണി പ്രിയദര്‍ശനും മഞ്ജു വാര്യര്‍ക്കൊപ്പമുണ്ട്. തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയുമെല്ലാം താരങ്ങളും ഈ പരസ്യത്തിനായി അണിനിരന്നിട്ടുണ്ട്. ഇവരെയെല്ലാം ഒരുമിച്ച് കണ്ടപ്പോഴും മലയാളികള്‍ക്ക് ഏറെ ഇഷ്ടമായത് മഞ്ജു വാര്യരുടെ സാന്നിധ്യമാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി കല്യാണിയും മഞ്ജുവും ഒരുമിച്ചിരുന്നു. ഇതിന് ശേഷമായാണ് പരസ്യത്തിലും ഇവരെ കാണുന്നത്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

മഞ്ജു വാര്യരുടെ ലുക്ക്

മഞ്ജു വാര്യരുടെ ലുക്ക്

വ്യത്യസ്തമായ ലുക്കിലാണ് മഞ്ജു വാര്യര്‍ ഇത്തവണയും എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുത്തന്‍ മേക്കോവറിന് കൈയ്യടികളുമായി ആരാധകരും എത്തിയിരുന്നു. സാരിയില്‍ അതീവ സുന്ദരിയായാണ് താരമെത്തിയത്. ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെയായി വിവാഹം ആഘോഷിക്കുന്ന മഞ്ജുവിനെ കണ്ടപ്പോള്‍ സന്തോഷമായെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. ചില ഡയലോഗുകള്‍ മാറ്റാമായിരുന്നുവെന്നായിരുന്നുള്ള കമന്റുകളും വീഡിയോയ്ക്ക് കീഴിലുണ്ട്. അമിതാഭ് ബച്ചനായിരുന്നു പുതിയ പരസ്യം പുറത്തുവിട്ടത്.

കല്യാണിയും മഞ്ജു വാര്യരും

കല്യാണിയും മഞ്ജു വാര്യരും

മഞ്ജു വാര്യര്‍ക്കൊപ്പമായി കല്യാണി പ്രിയദര്‍ശനും കൂടെയുണ്ട് ഇത്തവണ. മഞ്ജു വാര്യരുടെ മകളായാണ് കല്യാണി എത്തിയത. മകളല്ല സഹോദരിയാണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. നവവധുവായുള്ള കല്യാണിയുടെ ലുക്ക് കിടുക്കിയെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. വിവിധ ഭാഷകളിലായി ഒരുക്കിയ പരസ്യ വീഡിയോയില്‍ മലയാളത്തിന്റെ പ്രിയ നായികമാരെ കണ്ടതില്‍ സന്തോഷമെന്നും അവര്‍ പറഞ്ഞിരുന്നു. രണ്ട് തലമുറകളുടെ സംഗമത്തിന് കൂടിയാണ് ഈ പരസ്യം സാക്ഷ്യം വഹിച്ചത്. ലിസിയും പ്രിയദര്‍ശനും ശേഷമായാണ് കല്യാണിയും സിനിമയിലേക്ക് എത്തിയത്.

താരസാന്നിധ്യം

താരസാന്നിധ്യം

പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിലാണ് മഞ്ജു വാര്യര്‍ പ്രത്യക്ഷപ്പെടാറുള്ളത്. അമിതാഭ് ബച്ചനും ഐശ്വര്യ റായിക്കുമൊപ്പമായിരുന്നു നേരത്തെ താരമെത്തിയത്. ഇത്തവണത്തെ വരവിലും താരങ്ങളേറെയുണ്ട്. 14 താരങ്ങളാണ് ഇത്തവണ കൂടെയുള്ളത്. ശ്വേത ബച്ചന്‍, ജയ ബച്ചന്‍, അമിതാഭ് ബച്ചന്‍, ശിവരാജ് കുമാര്‍, കത്രീന കൈഫ്, പൂജ സാവന്ത്, വാമിക തുടങ്ങിയവര്‍ക്കൊപ്പമായാണ് മഞ്ജു വാര്യരും കല്യാണിയും എത്തിയത്. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക, കന്നഡ, ഹിന്ദി, പഞ്ചാബി, മറാത്തി ഭാഷകളിലും പരസ്യം ഒരുക്കിയിട്ടുണ്ട്.

Recommended Video

കാത്തിരിപ്പിനൊടുവില്‍ മമ്മൂക്കയുടെ ദി പ്രീസ്റ്റ് | FilmiBeat Malayalam
മരക്കാറില്‍

മരക്കാറില്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ നായികയായി അഭിനയിച്ചത് മഞ്ജു വാര്യരായിരുന്നു. ഈ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും അഭിനയിച്ചിരുന്നു. പ്രണവിനൊപ്പമായാണ് കല്യാണി എത്തിയത്. മഞ്ജുവിനും കല്യാണിക്കും കോംപിനേഷന്‍ സീനുകളുണ്ടോയെന്നുള്ള ചോദ്യങ്ങളുമായും ആരാധകരെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X