പുതുവഴികൾ തേടി മഞ്ജു; പഴയ സൗന്ദര്യം വീണ്ടെടുത്ത് കാവ്യ; രണ്ട് പേരും ഒരേസമയം!; ആഘോഷിച്ച് ആരാധകർ

സിനിമാക്കഥ പോലെ നാടകീയമാണ് നടി കാവ്യ മാധവന്റെയും മഞ്ജു വാര്യരുടെയും ജീവിതമെന്ന് ആരാധകർക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. മലയാള സിനിമയിൽ ഒരു കാലത്ത് ആഘോഷിക്കപ്പെട്ട നടിമാരാണ് രണ്ട് പേരും. മഞ്ജു 90 കളിൽ തരം​ഗം സൃഷ്ടിച്ച നടിയായിരുന്നെങ്കിൽ കാവ്യ 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു. അഭിനയം ഉപേക്ഷിച്ച് പോയ മഞ്ജു പിന്നീട് തിരിച്ച് വന്ന് പഴയ ജനപ്രീതി തിരികെ നേടി.

എന്നാൽ ഇതിനിടെ കാവ്യ മലയാള സിനിമയിൽ നിന്നകന്നു. സോഷ്യൽ മീഡിയയിൽ പോലും കാവ്യ സജീവമല്ല. ​ദിലീപുമായുള്ള വിവാഹ ശേഷമാണ് കാവ്യ സിനിമാ കരിയർ ഉപേക്ഷിക്കുന്നത്. ദിലീപിന്റെ ആദ്യ ഭാര്യയായിരുന്ന മഞ്ജുവും വിവാഹ കഴി‍ഞ്ഞയുടനെ സമാന തീരുമാനം എടുത്തിരുന്നു. എന്നാൽ വിവാഹ മോചനത്തിന് ശേഷം സിനിമ രം​ഗത്തേക്ക് മഞ്ജു തിരിച്ചെത്തി. മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായി നടി ഇന്ന് അറിയപ്പെടുന്നു.

Manju Warrier, Kavya Madhavan

മഞ്ജുവിന്റെയും കാവ്യയുടെയും ജീവിതം ​ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം വിഷയമാവാറുണ്ട്. മഞ്ജു-ദിലീപ് ബന്ധം തകരാൻ കാരണം കാവ്യയാണെന്ന ആരാധകർ ആക്ഷേപിക്കുന്നു. എന്നാൽ ഇതിനോട് കാവ്യയോ മഞ്ജുവോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

ഇപ്പോഴിതാ മഞ്ജുവും കാവ്യയും ഒരേസമയം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കഴിഞ്ഞ ദിവസമാണ് തന്റെ ബൈക്ക് യാത്രയുടെ ചിത്രങ്ങൾ മഞ്ജു പങ്കുവെച്ചത്. ബിഎംഡബ്ല്യു ബൈക്കിലിരിക്കുന്ന മഞ്ജുവിന്റെ ഫോട്ടോ നിമിഷ നേരം കൊണ്ട് വൈറലായി. നടി നവ്യ നായർ ഉൾപ്പെടെ മഞ്ജുവിനെ പ്രശംസിച്ച് കൊണ്ട് രം​ഗത്ത് വന്നു. സ്ത്രീകൾക്ക് മഞ്ജു എന്നും പ്രചോദനമാണെന്ന് ആരാധകർ വാഴ്ത്തി.

ഇതിനിടെയാണ് കാവ്യ മാധവന്റെ ഫോട്ടോയും വൈറലായത്. മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ് ആണ് കാവ്യയുടെ പുതിയ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. പതിവിലും സുന്ദരിയായ കാവ്യയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. കാവ്യയുടെ ഫാൻ പേജുകളിൽ ഈ ഫോട്ടോകൾ ആഘോഷമായിരിക്കുകയാണ്. മീശമാധവനിലും അനന്തഭദ്രത്തിലും കണ്ട പഴയ കാവ്യയെ തിരിച്ച് കിട്ടി എന്നാണ് ആരാധകർ പറയുന്നത്.

Manju Warrier, Kavya Madhavan

കാവ്യയും മഞ്ജുവും ഒരേസമയം സോഷ്യൽ മീഡിയയിൽ വൈറലായി എന്നതാണ് കൗതുകകരം. ഒരു കാലത്ത് സുഹൃത്തുക്കളായിരുന്നു കാവ്യയും മഞ്ജുവും. ഇവർക്കിടയിൽ സംഭവിച്ചതിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇവയെക്കുറിച്ചൊന്നും പ്രതികരിക്കാൻ രണ്ട് പേരും തയ്യാറായിട്ടില്ല.

2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു നായകൻ. 2014 ലാണ് മഞ്ജു വാര്യർ അഭിനയ രം​ഗത്തേക്ക് തിരിച്ച് വരുന്നത്. ഹൗ ഓൾഡ് ആർ യു എന്ന സിനിമയാണ് തിരിച്ചുവരവിൽ നടി ആദ്യം ചെയ്തത്. സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടിങ്ങോട്ട് മഞ്ജുവിനെ തേടി നിരവധി സിനിമകൾ വന്നു. ലൂസിഫർ, ആയിഷ തുടങ്ങിയ സിനിമകളിലാണ് തിരിച്ചു വരവിൽ നടിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞത്.

രണ്ടാം വരവിൽ മഞ്ജുവിന്റെ നിരവധി സിനിമകൾ പരാജയപ്പെട്ടെന്ന പരാതി ആരാധകർക്കുണ്ട്. അതേസമയം തമിഴിൽ നിന്ന് മികച്ച അവസരങ്ങൾ മഞ്ജുവിന് ലഭിക്കുന്നുണ്ട്. അസുരൻ തുനിവ് എന്നീ രണ്ട് സിനിമകളും ശ്രദ്ധിക്കപ്പെട്ടു. മറുവശത്ത് കാവ്യ ഇനി സിനിമാ രം​ഗത്തേക്ക് മടങ്ങി വരില്ലേ എന്ന ചോദ്യമാണ് ആരാധകർക്ക്. കാവ്യയുടെ ഭർത്താവ് ദിലീപും കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമാ രം​ഗത്ത് സജീവമല്ല. അതേസമയം നടന്റെ ഒരുപിടി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

More from Filmibeat

Read more about: manju warrier kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X