ലേഡി സൂപ്പർസ്റ്റാറും മെഗാസ്റ്റാറും! 25 ഇയർ ചലഞ്ച്, ഇന്റർനെറ്റിനെ ഇളക്കി മറിച്ച ചിത്രം
ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മഞ്ജു വാര്യർ. സൂപ്പർ താരങ്ങൾ അരങ്ങ് വാണിരുന്ന കാലത്ത് അവരോടൊപ്പം കട്ടയ്ക്ക് നിൽക്കാൻ മഞ്ജുവിന് കഴിഞ്ഞിരുന്നു. സിനിമയിൽ നിന്ന് മാറി നിന്നാപ്പോഴും സല്ലാപവും കന്മദവുമൊക്കെ പ്രേക്ഷകരുടെ ചർച്ച വിഷമായിരുന്നു. രണ്ടാം വരവിലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു മഞ്ജുവിന് ലഭിച്ചിരുന്നത്.

മലയാളത്തിലെ മുൻനിര നായകന്മാരുടെ നായികയായി തിളങ്ങിയ മഞ്ജുവിന്റ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രം. പല അവസരങ്ങളിലും തന്റെ ആഗ്രഹം വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ ലേഡി സൂപ്പർ സ്റ്റാറിന്റെ സ്വപ്ന സാഫലമാകാൻ വർഷങ്ങൾ വേണ്ടി വന്നു. ഇപ്പോഴിത മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിലാണ് മഞ്ജു മമ്മുക്കക്കൊപ്പം വെള്ളിത്തിരയിലെത്തുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മമ്മൂട്ടിയ്ക്കൊപ്പമുള്ള മഞ്ജുവിന്റെ പഴയകാല ചിത്രമാണ്. ഏകദേശം 25 കൊല്ലം പഴക്കമുള്ള ചിത്രത്തിൽ നർത്തകിയുടെ വേഷത്തിലാണ് മഞ്ജു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന് ശേഷമായിരുന്നു താരത്തിന്റെ മോളിവുഡ് എൻട്രി. എന്നൽ അന്നത്തേക്കാൾ കൂടുതൽ ചെറുപ്പമായിരിക്കുകയാണ് മമ്മൂട്ടിയെന്നാണ് ആരാധകരുടെ ഭാഷ്യ. മെഗാസ്റ്റാറിന്റേയും ലേഡിസൂപ്പർ സ്റ്റാറിന്റേയും പഴകാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മഞ്ജുവാര്യരുടെ മേക്കോവർ ചിത്രം പുറത്തു വന്നിരുന്നു. പച്ച നിറത്തിലുളള വസ്ത്രത്തിൽ അതീവ സ്റ്റൈലിഷ് ലുക്കിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. നിങ്ങളുടെ ധൈര്യത്തിന് അനുപാതികമായി നിങ്ങളുടെ ജീവിതം വികസിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്.



Click it and Unblock the Notifications