ഭാവനയോടുള്ള ഇഷ്ടത്തെക്കുറിച്ച് മഞ്ജു വാര്യര്‍! പിന്നാലെ സയനോരയും മൃദുലയും ഷഫ്നയും സംഘവും!

നമ്മളെന്ന ചിത്രത്തിലൂടെയാണ് ഭാവന പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയത്. പരിമളമെന്ന കഥാപാത്രമായെത്തിയ താരത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. സഹോദരി വേഷങ്ങളില്‍ നിന്നും മാറി നായികയായി മാറിയപ്പോള്‍ മികച്ച അവസരമായിരുന്നു താരത്തിന് ലഭിച്ചത്. മലയാളത്തില്‍ നിന്നും ഗംഭീര വിജയം നേടിയതിന് പിന്നാലെയായാണ് താരം അന്യഭാഷകളിലേക്ക് പ്രവേശിച്ചത്. ഗംഭീര സ്വീകരണമായിരുന്നു അന്യഭാഷകളില്‍ നിന്നും ലഭിച്ചത്. ആദം ജോണായിരുന്നു ഭാവന അഭിനയിച്ച ഒടുവിലത്തെ മലയാള ചിത്രം. കന്നഡ സിനിമാനിര്‍മ്മാതാവായ നവീനാണ് താരത്തെ ജീവിതസഖിയാക്കിയത്.

ജൂണ്‍ തനിക്കേറെ പ്രിയപ്പെട്ട മാസമാണെന്ന് ഭാവന നേരത്തെ പറഞ്ഞിരുന്നു. നവീനൊപ്പമുള്ള ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ജൂണ്‍ 6നാണ് ഭാവനയുടെ പിറന്നാള്‍. സഹോദരനും സിനിമയിലെ സുഹൃത്തുക്കളുമൊക്കെയായി നിരവധി പേരാണ് ഭാവനയ്ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ഭാവനയെക്കുറിച്ച് വാചാലരായെത്തിയവരുടെ പോസ്റ്റുകളെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ക്വാറന്റൈനിടയില്‍ പിറന്നാള്‍

ക്വാറന്റൈനിടയില്‍ പിറന്നാള്‍

ലോക് ഡൗണില്‍ ഇളവുകള്‍ ലഭിച്ചതിന് പിന്നാലെയായാണ് ഭാവന ബംഗലുരുവില്‍ നിന്നും കേരളത്തിലേക്ക് എത്തിയത്. അതിര്‍ത്തി വരെ നവീനൊപ്പമെത്തിയ ഭാവന മുത്തങ്ങയിലെ പരിശോധനയ്ക്ക് ശേഷം സഹോദരനൊപ്പമായാണ് വീട്ടിലേക്ക് തിരിച്ചത്. വീട്ടിലെത്തിയ താരം ഹോം ക്വാറന്റൈനില്‍ കഴിയുകയാണ്. അതിനിടയിലാണ് പിറന്നാളെത്തിയത്. ആശംസ നേര്‍ന്നവരുടെ പോസ്റ്റുകളെല്ലാം ഷെയര്‍ ചെയ്ത് ഭാവനയും എത്തുന്നുണ്ട്.

മഞ്ജു വാര്യരുടെ ആശംസ

മഞ്ജു വാര്യരുടെ ആശംസ

മഞ്ജു വാര്യരുമായി അടുത്ത ബന്ധമാണ് ഭാവനയ്ക്ക്. മലയാള സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും സുഹൃത്തുക്കളുമായുള്ള സൗഹൃദം അതേ പോലെ നിലനിര്‍ത്തുന്നുണ്ട് ഭാവന. ഹാപ്പി ബര്‍ത്ത് ഡേ മൈ ബ്യൂട്ടിഫുള്‍ സോള്‍, ഞാന്‍ നിന്നെ ഒരുപാടൊരുപാട് സ്‌നേഹിക്കുന്നു, മറ്റെന്തിനേക്കാളേറെ, ഇതായിരുന്നു മഞ്ജു വാര്യരുടെ കുറിപ്പ്. ഭാവനയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രവും മഞ്ജു വാര്യര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുപാട് സ്നേഹമെന്നായിരുന്നു മഞ്ജു വാര്യരോട് ഭാവന തിരിച്ച് പറഞ്ഞത്.

 മൃദുലയുടെ പോസ്റ്റ്

മൃദുലയുടെ പോസ്റ്റ്

ഭാവനയുടെ ആത്മസുഹൃത്തുക്കളിലൊരാളാണ് മൃദുല മുരളി. ഇരുവരും ഒരുമിച്ചുള്ള മനോഹരമായ ചിത്രവും ആശംസാ പോസ്റ്റും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഗോസിപ്പടിക്കാനും പ്രിയതമനെക്കുറിച്ച് സംസാരിക്കാനും സൂര്യന് കീഴിലുള്ള ഏത് വിഷയത്തെക്കുറിച്ച് സംസാരിക്കാനും പറ്റുന്ന സുഹൃത്താണ് ഭാവനയെന്ന് മൃദുല പറയുന്നു. വലിയ മൃഗസ്‌നേഹിയാണ്. ചെറിയ കാര്യങ്ങള്‍ക്ക് പോലും അടികൂടാറുണ്ട് ഞങ്ങള്‍. ഞാന്‍ ചെയ്യുന്ന പൊട്ടത്തരത്തിന് അവളെന്നോട് പൊട്ടിത്തെറിക്കാറുണ്ട്. സുഹൃത്തുക്കളുടെ കൂട്ടത്തില്‍ നിന്നും ലഭിച്ച സഹോദരിയാണ് അവള്‍.

ഷഫ്‌നയുടെ പോസ്റ്റ്

ഷഫ്‌നയുടെ പോസ്റ്റ്

ഭാവനയ്ക്ക് ആശംസ അറിയിച്ച് ഷഫ്‌നയും എത്തിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തില്‍ കൂടെ നിന്നത് ഭാവനയാണ്. അന്ന് കൂടെ നിന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി പറയുന്നു. നിന്നെ ഒരുപാട് ഇഷ്ടമാണെന്നും മികച്ചതായിരിക്കട്ടെ ഇത്തവണത്തെ പിറന്നാള്‍ എന്നും ഷഫ്‌ന കുറിച്ചിട്ടുണ്ട്.

ആശംസാപ്രവാഹമാണ്

ആശംസാപ്രവാഹമാണ്

മോണിക്ക ലാല്‍, ആര്യ, അനുമോള്‍, കൃഷ്ണപ്രഭ, രാജ് കലേഷ്, ഗീതുമോഹന്‍ദാസ്, സയനോര ഫിലിപ്പ്, ശില്‍പ്പബാല, തുടങ്ങി നിരവധി പേരാണ് ഭാവനയ്ക്ക് സ്‌നേഹാശംസ അറിയിച്ച് മനോഹരമായ ചിത്രങ്ങളും കുറിപ്പുകളുമായെത്തിയത്. ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ ഭാവന സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്റെ ആത്മാവിന്റെ തന്നെ ഭാഗമാണ് അവള്‍. അവളെന്നും പ്രചോദനമാണ്. മികച്ച പിറന്നാളിയിരിക്കട്ടെ, ഹാപ്പി ക്വാറന്റൈന്‍ ബേബിയെന്നായിരുന്നു സയനോര കുറിച്ചത്.

ചന്ദ്രലക്ഷ്മണിന്‍രെ പോസ്റ്റ്

ചന്ദ്രലക്ഷ്മണിന്‍രെ പോസ്റ്റ്

സീരിയലിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ ചന്ദ്രലക്ഷ്മണും ഭാവനയ്ക്ക് ആശംസ നേര്‍ന്ന് എത്തിയിരുന്നു. സിനിമയില്‍ നിന്നുള്ളവരില്‍ തനിക്ക് ഏറെ അടുത്ത ബന്ധമുള്ളയാളാണ് ഭാവന. എന്‍രെ സഹോദരിയാണ്. ശക്തയായ വനിതയാണ് അവള്‍. ഹാപ്പി ബര്‍ത്ത് ഡേ ഡി എന്നായിരുന്നു ചന്ദ്രയുടെ കുറിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X